This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒബ്രയന്‍, വില്യം സ്‌മിത്ത് (1803 - 64)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒബ്രയന്‍, വില്യം സ്‌മിത്ത് (1803 - 64) == == O'Brien,William Smith == അയർലണ്ടിലെ ഒര...)
അടുത്ത വ്യത്യാസം →
06:42, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഒബ്രയന്‍, വില്യം സ്‌മിത്ത് (1803 - 64)
O'Brien,William Smith
അയർലണ്ടിലെ ഒരു സ്വദേശാഭിമാനി. സാഹിത്യരാഷ്‌ട്രീയകാര്യങ്ങള്‍ക്കായുള്ള "യങ്-അയർലണ്ട്' പ്രസ്ഥാനത്തിന്റെ ഒരു നേതാവുകൂടിയായിരുന്നു ഒബ്രയന്‍. 1803 ഒ. 17-ന് ഡോമൊലന്‍ഡിൽ ജനിച്ച ഒബ്രയന്‍ ഹാരോ, ട്രിനിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നിർവഹിച്ചു.
1828-48-ൽ ബ്രിട്ടനലിലെ കോമണ്‍സ് സഭാംഗമായിരുന്നു. പ്രാട്ടസ്റ്റന്റ് ആയിരുന്നെങ്കിലും കത്തോലിക്കരുടെ മോചനത്തിന് ഒബ്രയന്‍ സർവാത്മനാ പിന്തുണ നല്‌കി. എന്നാൽ അയർലണ്ടും ബ്രിട്ടനും തമ്മിൽ നിയമനിർമാണതലത്തിൽ സ്ഥാപിച്ചിരുന്ന (1800 ആഗ. 1) യൂണിയന്‍ നിലനിന്നു കാണാന്‍ ഇദ്ദേഹം താത്‌പര്യപ്പെട്ടു. കത്തോലിക്കരുടെ രാഷ്‌ട്രീയവകാശങ്ങള്‍ക്കു വേണ്ടി വാദിച്ചിരുന്നെങ്കിലും, ഐറിഷ്-ഇംഗ്ലീഷ് ഐക്യത്തിന് എതിരായിരുന്ന കത്തോലിക്കനായ ഡാനിയൽ ഓകോണലിനെ ബ്രിട്ടീഷ് ഗവണ്‍മെന്റ് തടവിലാക്കുന്നതുവരെ യൂണിയനുവേണ്ടി ഇദ്ദേഹം വാദിച്ചു പോന്നു. പിന്നീട് യൂണിയന്‍ വിരുദ്ധ സംഘടന (Repeal Association)യുടെ ഉപനേതാവായി. 1848 മേയിൽ പാരിസിലെത്തി പുതിയ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ നേതാക്കളെ നേരിട്ട് അഭിനന്ദിച്ചു. മടങ്ങിയെത്തിയ ശേഷം ഇദ്ദേഹം രക്തരൂക്ഷിതമായ വിപ്ലവത്തിനു വേണ്ടി പ്രചാരണം നടത്തി. 1848 ജൂല. 29-ന് തിപ്പെറാറി കൗണ്ടിയിലെ പൊലീസിനെതിരായി ഇദ്ദേഹം കർഷകരുടെ ഒരു കലാപം സംഘടിപ്പിച്ചു. രാജദ്രാഹകുറ്റം ചുമത്തി ഇദ്ദേഹത്തെ വധശിക്ഷയ്‌ക്കു വിധിച്ചെങ്കിലും പിന്നീട് ശിക്ഷ ഇളവുചെയ്‌ത് താസ്‌മാനിയയിലേക്ക് നാടുകടത്തി. എന്നാൽ 1856-ൽ ഇദ്ദേഹത്തിനു മാപ്പു നൽകി. 1864 ജൂണ്‍ 18-ന് വടക്കന്‍വെയിൽസിലെ ബാങ്കോറിൽ ഒബ്രയന്‍ അന്തരിച്ചു.