This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒപാറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒപാറ്റ == == Opata == മെക്‌സിക്കോയിലെ സൊണോറയിൽ നിവസിച്ചിരുന്ന ഒരു ...)
അടുത്ത വ്യത്യാസം →

06:32, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒപാറ്റ

Opata

മെക്‌സിക്കോയിലെ സൊണോറയിൽ നിവസിച്ചിരുന്ന ഒരു ആദിമ അമേരിന്ത്യന്‍ ജനവർഗം. ഒരുകാലത്ത്‌ തെക്കന്‍ അരിസോണ വരെ ഇവരുടെ അധിനിവേശ പ്രദേശങ്ങളായിരുന്നു. യുദ്ധവീരന്മാരായ ഒപാറ്റകള്‍ വിഷംപുരട്ടിയ അമ്പുകള്‍, കുന്തം, ഗദ തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ചിരുന്നു. തങ്ങളുടെ പെണ്‍പോരാളികളുടെ സഹായത്തോടുകൂടി ഒപാറ്റ വർഗക്കാർ പരാക്രമികളായ അപാഷേകളെ പരാജയപ്പെടുത്തിയെന്നാണ്‌ ഐതിഹ്യം. 17-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ സ്‌പാനിഷ്‌ മിഷനറിമാർ ഇവരെ ക്രിസ്‌തുമതത്തിൽ ചേർത്തു. ക്രമേണ ഒപാറ്റകള്‍ സ്‌പാനിഷ്‌ സംസ്‌കാരവുമായി താദാത്മ്യപ്പെട്ടുതുടങ്ങി. 1820-ൽ മെക്‌സിക്കന്‍ സേനയിൽ സേവനമനുഷ്‌ഠിച്ചിരുന്ന ഒപാറ്റപട്ടാളക്കാരുടെ ശമ്പളം തടഞ്ഞുവച്ചതിന്റെ പേരിൽ അവർ കലാപമുണ്ടാക്കി. ഡൊരെയിൽ, എസ്‌പിരിടു എന്നീ ഒപാറ്റ നേതാക്കളാണ്‌ ഈ കലാപത്തിന്‌ നേതൃത്വം നല്‌കിയത്‌. ആദ്യഘട്ടങ്ങളിൽ ഒപാറ്റാസൈനികർ വിജയിച്ചുവെങ്കിലും യുദ്ധസാമഗ്രികളുടെ അപര്യാപ്‌തത നിമിത്തം പിന്നീട്‌ കീഴടങ്ങുകയാണുണ്ടായത്‌. ക്രമേണ ഇവർ മെക്‌സിക്കന്‍ ഗവണ്‍മെന്റുമായി സൗഹൃദത്തിലാവുകയും സൊണോറന്‍ ഗ്രാമീണസംസ്‌കാരവുമായി ഇഴുകിച്ചേരുകയും ചെയ്‌തു.

കാർഷികവൃത്തിയാണ്‌ ഇവരുടെ ഉപജീവനമാർഗം, ചോളം, പയറുവർഗങ്ങള്‍, മുളക്‌, തണ്ണിമത്തങ്ങ, ചുരയ്‌ക്ക തുടങ്ങിയവയാണ്‌ ഇവരുടെ പ്രധാന കാർഷികവിളകള്‍. ജലസേചന സൗകര്യങ്ങള്‍ ഏർപ്പെടുത്തി കൃഷിനടത്തുന്നതിൽ ഇവർ സമർഥരാണ്‌.

ചെങ്കല്ലുകൊണ്ടുണ്ടാക്കിയ വീടുകള്‍ ഒപാറ്റന്‍ഗ്രാമങ്ങളിൽ അടുത്തടുത്തായി കാണാം. പൊതുവേ കത്തോലിക്കാമതവിശ്വാസികളാണെങ്കിലും ആദിമ മതാചാരങ്ങളുടെ അംശങ്ങള്‍ ഒപാറ്റാ ജനവർഗക്കാരുടെ ഇടയിൽ ഇപ്പോഴും അങ്ങിങ്ങായി കാണാം. ഇവരുടെ സംസാരഭാഷയായിരുന്ന "യൂടോ-അസ്‌ടെക്കന്‍' ഇന്ന്‌ പ്രചാരത്തിലില്ല. പുരാതനകാലത്ത്‌ 20,000-ത്തോളം ഒപാറ്റവംശജർ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഇവരുടെ എണ്ണം തുലോം പരിമിതമാണെന്ന്‌ കണക്കാക്കപ്പെടുന്നു. സ്‌പാനിഷ്‌ അധിനിവേശമാണ്‌ ഇതിന്‌ മുഖ്യകാരണം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%AA%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍