This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒഡെപെക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒഡെപെക് == == Odepc == കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനം. "ഓവർസീ...)
അടുത്ത വ്യത്യാസം →
06:22, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഒഡെപെക്
Odepc
കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനം. "ഓവർസീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ്' എന്നാണ് പൂർണരൂപം. തിരുവനന്തപുരമാണ് ആസ്ഥാനം. വിദഗ്‌ധ തൊഴിൽമേഖലയ്‌ക്കുവേണ്ടിവരുന്ന ജോലിക്കാർ, അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ ടൈപ്പിസ്റ്റുകള്‍, ക്ലാർക്കുമാർ, മേസ്‌തിരിമാർ തുടങ്ങിയവരുടെ ലഭ്യത കേരളത്തിനുള്ളിൽ വേണ്ടുവോളമുണ്ട്. ഇക്കാരണത്താൽത്തന്നെ, മനുഷ്യവിഭവശേഷി(manpower)യിൽ മുന്‍പന്തിയിലുള്ള കേരളീയ ജനതയുടെ വിദേശ നിയമനക്കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് ഇടപെടേണ്ടതായിവന്നു. കർമശേഷിയും വിശ്വാസ്യതയും നിയമനക്കാര്യങ്ങളിൽ ഉറപ്പുവരുത്തേണ്ടിവരുന്നതിനാൽ സർക്കാരിന്റെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് പ്രസക്തിയുമുണ്ടായി. ഈ സാഹചര്യത്തിലാണ് കേരള സംസ്ഥാന സർക്കാരിന്റെ ഒഡെപെക് സ്ഥാപിച്ചത്. 1977-ൽ "ഒഡെപെക്' ഒരു കമ്പനിയായി സംേയാജിക്കപ്പെട്ടു. നിർവചിക്കപ്പെട്ടിട്ടുള്ള ചട്ടങ്ങള്‍ക്കനുസൃതമായി, കമ്പനി ഇപ്പോള്‍ മനുഷ്യ കർമശേഷി സൗകര്യപ്പെടുത്തുന്നതിലും വിമാനയാത്രയ്‌ക്കുള്ള ടിക്കറ്റ് ഏർപ്പാടാക്കുന്നതിലുമാണ് ശ്രദ്ധവച്ചിട്ടുള്ളത്. ഒരു പൊതുമേഖലാ സംരംഭമായതിനാൽ ഡയറക്‌ടർ ബോർഡിന്റെ നിയമനാധികാരം സംസ്ഥാന ഗവണ്‍മെന്റിൽ നിക്ഷിപ്‌തമാണ്. ഐ.എ.എസ്. തലത്തിലുള്ള ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള സീനിയർ സർക്കാർ ഓഫീസർമാരാണ് കമ്പനിയുടെ ബോർഡ് അംഗങ്ങളായി പ്രവർത്തിച്ചുവരുന്നത്. സർക്കാർനിയന്ത്രിത കമ്പനിയായ "ഒഡെപെക്' കേരള സർക്കാരിന്റെ തൊഴിൽവകുപ്പു മന്ത്രാലയത്തിനു കീഴിലുള്ളതാണ്. ഇടപാടുകാരിൽനിന്നും ഉദ്യോഗാർഥികളിൽനിന്നുമൊക്കെ തികഞ്ഞ വിശ്വാസ്യത ഇതിനോടകം കമ്പനി നേടിക്കഴിഞ്ഞിട്ടുണ്ട്. സുരക്ഷിതത്വവും സുതാര്യതയും നിയമനക്കാര്യങ്ങളിൽ ഉറപ്പു വരുത്തപ്പെടുന്നതിനാൽ "ഒഡെപെക്' നടപ്പിലാക്കുന്ന തൊഴിൽപരമായ സേവനങ്ങള്‍ എല്ലായിടത്തും പ്രശംസാർഹമായി പരിഗണിക്കപ്പെടുന്നുണ്ട്. പരമാവധി സത്യസന്ധത ഉറപ്പുവരുത്തുന്നതോടൊപ്പം തൊഴിൽ ദാതാവിന്റെ വിശ്വാസ്യതയും സ്ഥാപനത്തിന്റെ ഭദ്രതയും പരിശോധിച്ചു ബോധ്യപ്പെടുന്നു. വാഗ്‌ദാനം ചെയ്യപ്പെടുന്ന സേവന വേതനവ്യവസ്ഥകള്‍ പാലിക്കപ്പെടുമെങ്കിൽ യഥാർഥ ജോലിക്ക് അനുയോജ്യമായ വ്യക്തിയെത്തന്നെ ഏർപ്പാടാക്കുകയെന്നതാണ് ഒഡെപെകിന്റെ പ്രഖ്യാപിത ലക്ഷ്യം.
വിദേശത്തുതൊഴിൽ ലഭിക്കണമെന്നുള്ളവർക്ക് ശരിയായ മേഖല തെരഞ്ഞെടുക്കുന്നതിന് ഈ സ്ഥാപനം സഹായമരുളുന്നു. മധ്യപൂർവേഷ്യന്‍ രാജ്യങ്ങളാണ് "ഒഡെപെകി'ന്റെ ഇപ്പോഴത്തെ പ്രവർത്തനമേഖല. 1991 മുതൽ ഐ.എ.റ്റി.എ. അംഗീകൃത യാത്രാ ഡിവിഷനും "ഒഡെപെക്' സജ്ജമാക്കിയിട്ടുണ്ട്. യാത്രാവശ്യങ്ങളുമായി സമീപിക്കുന്നവരിൽ ഏറിയപങ്കും സർക്കാരിന്റെതന്നെ ഉന്നത ഉദേ്യാഗസ്ഥവൃന്ദത്തിൽപ്പെട്ടവരായതിനാൽ ഈ സ്ഥാപനം കമ്പോളതന്ത്രങ്ങളൊന്നുംതന്നെ ആവിഷ്‌കരിച്ചിട്ടില്ല. മറിച്ച്, വിമാനയാത്രാവശ്യങ്ങള്‍ക്കും മറ്റും "ഒഡെപെകി'ന്റെ സേവനങ്ങള്‍ ഉപയുക്തമാക്കണമെന്ന് പൊതുമേഖലാസ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും മേധാവികള്‍ക്ക് സർക്കാർതലത്തിൽത്തന്നെ നിർദേശങ്ങള്‍ നല്‌കിയിട്ടുണ്ട്. വിവരാവകാശനിയമം (2005) അനുശാസിക്കുന്നതുപ്രകാരം, "ഒഡെപെക്' ഒരു ഇന്‍ഫർമേഷന്‍ ഓഫീസും പ്രവർത്തനസജ്ജമാക്കിക്കഴിഞ്ഞു.