This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അച്ഛന് (ദാമോദരന്‍) നമ്പൂതിരി, പൂന്തോട്ടത്ത്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.65.219 (സംവാദം)
(New page: = അച്ഛന് (ദാമോദരന്‍) നമ്പൂതിരി, = പൂന്തോട്ടത്ത് (1821 - 65) വെണ്മണി പ്രസ്ഥാ...)
അടുത്ത വ്യത്യാസം →
10:42, 30 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അച്ഛന് (ദാമോദരന്‍) നമ്പൂതിരി,
പൂന്തോട്ടത്ത് (1821 - 65)
വെണ്മണി പ്രസ്ഥാനത്തിലെ ഒരു കവി. പാലക്കാട്ടു ജില്ലയില്‍ കിള്ളിക്കുറിശ്ശിമംഗലം പൂന്തോട്ടത്തു പരമേശ്വരന് നമ്പൂതിരിയായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. കുഞ്ചന്‍ നമ്പ്യാരുടെ ജന്മഗൃഹത്തിനു തൊട്ടടുത്തതാണ് പൂന്തോട്ടത്തില്ലം. ഇദ്ദേഹത്തിന്റെ ശരിയായ പേര് ദാമോദരന്‍ എന്നാണ്. പട്ടാമ്പി പള്ളിശ്ശേരി ഓതിക്കോനായിരുന്നു വൈദികാചാര്യന്‍. തൃപ്പൂണിത്തുറ എത്തി സംസ്കൃതം പഠിക്കുകയും അവിടെയുളള ഒരു ക്ഷത്രിയ സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. വെണ്മണി അച്ഛനോടും കൊടുങ്ങല്ലൂര്‍ വിദ്വാന് ഇളയ തമ്പുരാനോടും അടുപ്പമുണ്ടായിരുന്നതിനാല്‍ 'കൊടുങ്ങല്ലൂര്‍ക്കളരി'യിലെ ഒരംഗമായി. തൃശൂര്‍ അഷ്ടമി ഇല്ലത്തുനിന്നും ഇദ്ദേഹം ഒരന്തര്‍ജനത്തേയും വിവാഹം കഴിച്ചിട്ടുണ്ട്. ഈ ബന്ധത്തില്‍ മൂന്നു പുത്രന്മാരും അഞ്ചുപുത്രിമാരുമുണ്ടായി.
അംബരീഷചരിതം ഓട്ടന്തുള്ളല് (എസ്.റ്റി. റെഡ്യാരും ശ്രീരാമവിലാസം പ്രസ്സും കുഞ്ചന്‍ നമ്പ്യാര്‍ക്കു കര്‍തൃത്വം നല്കി, പ്രസിദ്ധീകരിച്ചിരിക്കുന്നത് ഈ കൃതിയാണ്); കാലകേയവധം ശീതങ്കന്‍തുള്ളല്‍ (ഇതിലെ സ്വര്‍ഗവര്‍ണന കൊടുങ്ങല്ലൂര്‍ വിദ്വാന് ഇളയ തമ്പുരാനും അവസാനഭാഗം തൃശൂര്‍ തെക്കേക്കുറുപ്പത്തു കൊച്ചുണ്ണി മേനോനുമാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്); സ്യമന്തകം ആട്ടക്കഥ എന്നിവയാണ് പ്രധാന കൃതികള്‍. നമ്പ്യാരുടെ മണിപ്രവാളശൈലി തനിക്കു സ്വായത്തമായിരുന്നിട്ടും ഫലിതത്തിലും പരിഹാസത്തിലും കുഞ്ചന്റെ അടുത്തെത്താന്‍ അച്ഛന് നമ്പൂതിരിക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഏതാനും ഒറ്റശ്ളോകങ്ങള്‍ കൊണ്ടുമാത്രം ഇദ്ദേഹം അവിസ്മരണീയനായിട്ടുണ്ട്. 'മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു', 'പൂമെത്തേലെഴുന്നേറ്റിരുന്നു ദയിതേ', 'കുളിര്‍ത്ത ചെന്താമര തന്നകത്തെ', 'ദുഷ്ക്കാലം പെരുകി' എന്നു തുടങ്ങുന്ന മുക്തകങ്ങള്‍ വെണ്മണി പ്രസ്ഥാനത്തിലെ രത്നങ്ങളാണ്.