This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉണക്കൽ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ട്ര ശോഷകങ്ങള്‍) |
Mksol (സംവാദം | സംഭാവനകള്‍) (→ട്ര ശോഷകങ്ങള്‍) |
||
വരി 34: | വരി 34: | ||
===== ട്ര ശോഷകങ്ങള്‍===== | ===== ട്ര ശോഷകങ്ങള്‍===== | ||
+ | [[ചിത്രം:Vol5p433_Drying-1.jpg|thumb|]] | ||
ഇത്തരം ശോഷകങ്ങളുടെ മാതൃകയാണ് ലംബ-ടർബോ ശോഷകം. വൃത്താകാരത്തിലോ ഷട്‌കോണരൂപത്തിലോ കുത്തനെ സ്ഥാപിച്ചിട്ടുള്ളവയാണ് ഇവ. ശോഷകത്തിനുള്ളിൽ വൃത്താകാരത്തിലുള്ള ട്രകള്‍ ഉണ്ട്. പദാർഥം നിറച്ചശേഷം ചൂടുള്ള വാതകം ശോഷകത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നതോടൊപ്പംതന്നെ ട്രകളെ കറക്കുന്നു. ഓരോ ട്രയിലുമുള്ള വൃത്താകാരദ്വാരത്തിലൂടെ സ്‌ക്രപ്പറുകളുടെ (scrapers) സെഹായത്താൽ ഈർപ്പപദാർഥം തൊട്ടുതാഴെയുള്ള ട്രയിലേക്കു പതിക്കുന്നു. ഓരോ ട്രയിലും തുല്യഅളവിൽ പദാർഥം നിറയ്‌ക്കാനുള്ള ലെവലിങ് ഉപകരണങ്ങളുണ്ട്. ബാച്ച്-ട്ര ശോഷകങ്ങളിലെപ്പോലെ തന്നെയാണ് ഇവിടെയും ഉണക്കൽ നടക്കുന്നത്. | ഇത്തരം ശോഷകങ്ങളുടെ മാതൃകയാണ് ലംബ-ടർബോ ശോഷകം. വൃത്താകാരത്തിലോ ഷട്‌കോണരൂപത്തിലോ കുത്തനെ സ്ഥാപിച്ചിട്ടുള്ളവയാണ് ഇവ. ശോഷകത്തിനുള്ളിൽ വൃത്താകാരത്തിലുള്ള ട്രകള്‍ ഉണ്ട്. പദാർഥം നിറച്ചശേഷം ചൂടുള്ള വാതകം ശോഷകത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നതോടൊപ്പംതന്നെ ട്രകളെ കറക്കുന്നു. ഓരോ ട്രയിലുമുള്ള വൃത്താകാരദ്വാരത്തിലൂടെ സ്‌ക്രപ്പറുകളുടെ (scrapers) സെഹായത്താൽ ഈർപ്പപദാർഥം തൊട്ടുതാഴെയുള്ള ട്രയിലേക്കു പതിക്കുന്നു. ഓരോ ട്രയിലും തുല്യഅളവിൽ പദാർഥം നിറയ്‌ക്കാനുള്ള ലെവലിങ് ഉപകരണങ്ങളുണ്ട്. ബാച്ച്-ട്ര ശോഷകങ്ങളിലെപ്പോലെ തന്നെയാണ് ഇവിടെയും ഉണക്കൽ നടക്കുന്നത്. | ||
+ | |||
===== പരിചംക്രമണ ശോഷകങ്ങള്‍===== | ===== പരിചംക്രമണ ശോഷകങ്ങള്‍===== | ||
ശോഷകത്തിനുള്ളിൽ തുടർച്ചയായി സഞ്ചരിക്കുന്ന ഈർപ്പപദാർഥത്തിലൂടെ ചൂടാക്കിയ വായു കടത്തിവിട്ടാണ് അനുസ്യൂത-പരിചംക്രമണ ശോഷകങ്ങളിൽ പദാർഥം ഉണക്കുന്നത്. ഈ പ്രവർത്തനം മൂലം വായുസ്‌പർശമേൽക്കുന്ന പ്രതലത്തിന്റെ വിസ്‌തീർണം കൂടുതലാകയാൽ, ടണൽ ശോഷകങ്ങളിലേതിനെക്കാള്‍ ഉണക്കൽ നിരക്ക് ഇവയിൽ ഉയർന്നതായിരിക്കും. | ശോഷകത്തിനുള്ളിൽ തുടർച്ചയായി സഞ്ചരിക്കുന്ന ഈർപ്പപദാർഥത്തിലൂടെ ചൂടാക്കിയ വായു കടത്തിവിട്ടാണ് അനുസ്യൂത-പരിചംക്രമണ ശോഷകങ്ങളിൽ പദാർഥം ഉണക്കുന്നത്. ഈ പ്രവർത്തനം മൂലം വായുസ്‌പർശമേൽക്കുന്ന പ്രതലത്തിന്റെ വിസ്‌തീർണം കൂടുതലാകയാൽ, ടണൽ ശോഷകങ്ങളിലേതിനെക്കാള്‍ ഉണക്കൽ നിരക്ക് ഇവയിൽ ഉയർന്നതായിരിക്കും. |
12:12, 14 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം[മറയ്ക്കുക] |
ഉണക്കൽ
Drying
പദാർഥങ്ങളിലെ ഈർപ്പം നീക്കുന്ന പ്രക്രിയ. മിക്ക രാസപ്രക്രമങ്ങളിലും വസ്‌തുക്കളെ വിപണനയോഗ്യമാക്കുന്നതിന് ഉണക്കൽ (ശോഷണം) അത്യന്താപേക്ഷിതമായിരിക്കും. ശോഷണം സാധിപ്പിക്കുന്നതിന് സാധാരണയായി താപം പ്രയോജനപ്പെടുത്തിവരുന്നു. യാന്ത്രികവിധികള്‍ (ഉദാ. അപകേന്ദ്രണം) ഉപയോഗിച്ച് വസ്‌തുക്കളിൽനിന്ന് ഒരു പരിധിവരെ ഈർപ്പം നീക്കിയശേഷം താപനവിധിയെ ആശ്രയിക്കുന്നതാണ് കൂടുതൽ ലാഭകരമായ രീതി. ഉണക്കൽ ചില സന്ദർഭങ്ങളിൽ പൂർണമായും മറ്റു ചിലപ്പോള്‍ ഭാഗികമായും മതിയാകും. ഉണക്കൽ അനിവാര്യമായിട്ടുള്ള സന്ദർഭങ്ങള്‍ നിരവധിയുണ്ട്. വ്യവസായപ്രക്രമത്തിൽ ഏതെങ്കിലും ഒന്നോ അതിലധികമോ ഘട്ടങ്ങളിൽ വസ്‌തുക്കളെ ഉണക്കി മാത്രമേ ഉപയോഗിക്കാനാവുകയുള്ളൂ. ചായങ്ങള്‍, റയോണ്‍, പഞ്ചസാര എന്നിവയുടെ കാര്യത്തിൽ അവ കേടുവരാതെ സൂക്ഷിക്കണമെങ്കിൽ ഉണക്കേണ്ടിവരും. പദാർഥങ്ങളെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് വഹിച്ചുകൊണ്ടുപോകുന്നത് ശുഷ്‌കാവസ്ഥയിൽ കൂടുതൽ സുഖകരവും ലാഭകരവുമായിരിക്കും. റയോണ്‍, സെല്ലോഫേന്‍, ചായങ്ങള്‍, കീടനാശിനികള്‍, മൃദുരാസവസ്‌തുക്കള്‍ (fine chemicals), തെുണിത്തരങ്ങള്‍, തോൽ, കളിമണ്‍പാത്രങ്ങള്‍, സോപ്പ്, കടലാസ്, ഭക്ഷ്യവസ്‌തുക്കള്‍ എന്നിവയുടെ ഉത്‌പാദനപ്രക്രമത്തിൽ പല ഘട്ടങ്ങളിലും ഉണക്കൽ ഒരു പ്രധാന ഭൗതികപ്രക്രിയയാണ്. കൂടാതെ കുഴമ്പുകള്‍ (slurries), നെിലംബനങ്ങള്‍, പശകള്‍, തരിപ്രായവസ്‌തുക്കള്‍, തുണിനാരുകള്‍, കടലാസ് ഷീറ്റുകള്‍, ഖരവസ്‌തുക്കള്‍, ദ്രാവകങ്ങള്‍, വാതകങ്ങള്‍ എന്നിവ പലപ്പോഴും ശോഷണത്തിനു വിധേയമാക്കേണ്ടിവരും. ആവശ്യാനുസരണം ശോഷക യന്ത്രങ്ങളെ തെരഞ്ഞെടുക്കണം. ചില യന്ത്രങ്ങള്‍ മണിക്കൂറിൽ 10 ടണ്‍ ജലാംശം നീക്കുന്നു എങ്കിൽ മറ്റു ചിലത് വളരെ കുറച്ചു ജലാംശം മാത്രമേ നീക്കുകയുള്ളൂ. ചില യന്ത്രങ്ങളിൽ താപനില 760oC വരെ ഉപയോഗിക്കുന്നുവെങ്കിൽ വേറെ ചിലതിൽ 4oC ആയിരിക്കാം ഉപയോഗിക്കുക.
ഉണക്കൽ പ്രക്രിയ
ചൂടുള്ള വാതകമുപയോഗിച്ച് ഉണക്കുമ്പോള്‍ ഈർപ്പവസ്‌തുവിലെ ജലാംശം ബാഷ്‌പീകരിക്കാന്‍ തുടങ്ങുന്നു. തുറസ്സായ ഒരു ജലപ്പരപ്പിൽനിന്ന് ജലം ബാഷ്‌പീകരിക്കുന്നതുപോലെതന്നെയാണ് ഇവിടെയും നടക്കുന്നത്. ചൂടാക്കൽ തുടങ്ങി കുറേനേരത്തോളം ഒരേ നിരക്കിൽ (constant rate)ശോഷണം നടക്കുന്നു. ജലത്തിൽ ഏതെങ്കിലും ലവണങ്ങള്‍ ലയിച്ചുചേർന്നിട്ടുണ്ടെങ്കിൽ ബാഷ്‌പീകരണനിരക്ക് ശുദ്ധജലത്തിനെക്കാള്‍ താഴ്‌ന്നിരിക്കും.
ഉണക്കലിനെ വിശദീകരിക്കുന്നതിന് വസ്‌തുക്കള്‍ക്കുള്ളിൽ ദ്രാവകങ്ങളുടെ ഒഴുക്കിനെ നയിക്കുന്ന കാരണങ്ങളെപ്പറ്റി കൂടി അറിയണം. വസ്‌തുക്കള്‍ക്കുള്ളിൽ വിസരണം (diffusion) വഴിയാണ് ദ്രാവകപ്രവാഹം നടക്കുന്നതെന്ന വസ്‌തുതയുടെ അടിസ്ഥാനത്തിൽ "ഉണക്കൽ' എന്ന പ്രക്രിയയെ ശാസ്‌ത്രീയമായി വിശദീകരിക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ എല്ലായിടത്തും വിസരണത്തെ അടിസ്ഥാനമാക്കി ഉണക്കലിനെ വിശദീകരിക്കുവാന്‍ സാധ്യമല്ല. വാസ്‌തവത്തിൽ ചുരുക്കം ചില വസ്‌തുക്കളിൽ മാത്രമേ വിസരണം പൂർണമായും നടക്കുന്നുള്ളൂ. ആന്തരിക മർദവ്യത്യാസങ്ങള്‍ (internal pressure differences) വിസരണം, വൃതിവ്യാപനം (osmosis)എന്നിവയുടെ കൂട്ടായ പ്രവർത്തനംമൂലമാണ് മിക്കപ്പോഴും വസ്‌തുക്കളിൽ ദ്രാവകങ്ങളുടെ ചലനം സാധ്യമാവുന്നത്. ഏതായാലും സമ്പൂർണ ഉണക്കലെന്ന പ്രക്രിയയെക്കുറിച്ചുള്ള ഒരു സാമാന്യവിവരണം നല്‌കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. മരങ്ങള്‍, സിറാമിക്‌സ്, സോപ്പ് എന്നിങ്ങനെയുള്ള ചില വസ്‌തുക്കളുടെ ഉണക്കലിനെപ്പറ്റിമാത്രമേ പൂർണമായ വിവരം ലഭിച്ചിട്ടുള്ളൂ. ഉണക്കലിനുപയോഗിക്കുന്ന വായുവിന്റെ പ്രവേഗം(velocity), താപനില (temperature) ആർദ്രത (humidity)എന്നിവയും ഈർപ്പവസ്‌തുവിന്റെ ആകൃതിയും ശോഷണനിരക്കിൽ ചെലുത്തുന്ന സ്വാധീനതയെപ്പറ്റി സമഗ്രമായ പഠനം നടന്നിട്ടുണ്ട്. സ്ഥിരനിരക്കിൽ ഉണക്കൽ നടക്കുന്ന വസ്‌തുവിന്റെ താപനില സ്ഥിരമായിരിക്കും. പലപ്പോഴും ഈ താപനില വസ്‌തുവിന്റെ വെറ്റ് ബള്‍ബ് താപനില(wet bulb temperature)യ്‌ക്കു തുല്യവുമായിരിക്കും. ഉണക്കാനായി ചൂടുള്ള വായുവിൽ വച്ചിരിക്കുന്ന പദാർഥത്തിന്റെ രൂപഭേദങ്ങളനുസരിച്ച് സ്ഥിരമായ ഈ നിരക്കിൽ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ട്ര ശോഷകങ്ങളിലെ നിരക്കിനെക്കാള്‍ പതിന്മടങ്ങ് വലുതാകാറുണ്ട് സ്‌പ്ര ശോഷകങ്ങളുടെ നിരക്ക്. പ്രായോഗിക പഠനങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരമായ നിലയിലുണ്ടാവുന്ന ഉണക്കൽ നിരക്കിനെ കണക്കാക്കാനുള്ള നിരവധി വ്യഞ്‌ജകങ്ങള്‍ (expressions)ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു.
ചൂടുള്ള ലോഹപ്രതലങ്ങളുമായുള്ള സ്‌പർശംമൂലം പദാർഥങ്ങളെ ഉണക്കുമ്പോള്‍ (പരോക്ഷരീതി) വായുവിന്റെ പ്രവേഗം, ആർദ്രത എന്നിവയൊന്നും ശോഷണനിരക്കിനെ ബാധിക്കുന്നില്ല. പകരം പ്രതലത്തിന്റെ താപനില, ഈർപ്പവസ്‌തുവും ലോഹപ്രതലവുമായി എന്തുമാത്രം സ്‌പർശിച്ചിരിക്കുന്നു എന്നിവയെയെല്ലാം ആശ്രയിച്ചിരിക്കും ഈ നിരക്ക്. പലപ്പോഴും ലോഹപ്രതലവുമായി നല്ല സമ്പർക്കം കിട്ടാനായി ഉണക്കേണ്ട പദാർഥത്തെ ഇളക്കേണ്ടിവരാറുണ്ട്. ശോഷണം ആന്തരികമായുള്ള ഈർപ്പ ചലനത്തെയും പദാർഥത്തിന്റെ ആന്തരിക ഘടനയെയും ആശ്രയിച്ചിരിക്കുമെന്നതിനാൽ ശോഷണനിരക്കിൽ അനുസ്യൂതമായി കുറവു വരുന്ന പ്രതിഭാസത്തെ വിശദീകരിക്കുന്നത് എളുപ്പമല്ല. പദാർഥത്തിലെ ഈർപ്പനിലയും വായുവിലെ ഈർപ്പനിലയും തുല്യമാകുന്നതുവരെ (സംതുലനത്തിലാവുമ്പോള്‍) ഉണക്കൽ നിരക്ക് അനുസ്യൂതമായി കുറഞ്ഞുകൊണ്ടിരിക്കും. ഉണക്കാനുപയോഗിക്കുന്ന വായുവിന്റെ ആർദ്രതയും വസ്‌തുവിലെ ഈർപ്പത്തിന്റെ അളവും തുല്യമായിരിക്കുന്ന ഈ അവസ്ഥയിൽ വസ്‌തുവിൽ സംതുലന ഈർപ്പം അടങ്ങുന്നതായി പറയാം. നിശ്ചിത ആർദ്രതയുള്ള വായു ഉപയോഗിച്ച് സംതുലന ഈർപ്പത്തിനു താഴെ പദാർഥങ്ങളെ ഉണക്കാന്‍ സാധ്യമല്ല.
പലതരം ശോഷകങ്ങള്‍
ഉണക്കാനുള്ള വസ്‌തു, താപവിനിമയരീതി എന്നിവയെ ആസ്‌പദമാക്കി ശോഷക യന്ത്രങ്ങളെ രണ്ടായി തിരിക്കാം; (1) പ്രത്യക്ഷശോഷക യന്ത്രങ്ങള്‍, (2) പരോക്ഷശോഷകയന്ത്രങ്ങള്‍. ഈ രണ്ടിനത്തിലും പെടുത്താന്‍ നിർവാഹമില്ലാത്ത മറ്റുതരം സംവിധാനങ്ങളുമുണ്ട് (ഉദാ. ഇന്‍ഫ്രാറെഡ് ശോഷകങ്ങള്‍). പ്രത്യക്ഷശോഷകങ്ങളിൽ പദാർഥങ്ങളെ ചൂടുള്ള വാതകങ്ങളുമായി നേരിട്ട് സമ്പർക്കപ്പെടുത്തിയും പരോക്ഷശോഷകങ്ങളിൽ തപ്‌തമായ ഒരു പ്രതലത്തിൽനിന്ന് പദാർഥങ്ങളിലേക്ക് ചൂട് വിനിമയം ചെയ്യിച്ചുമാണ് ശോഷണം സാധിപ്പിക്കുന്നത്. ആദ്യത്തേതിൽ പദാർഥങ്ങളിലെ ഈർപ്പം ഉഷ്‌ണവാതകങ്ങളുമായിക്കലർന്ന് ബഹിർഗമിക്കുന്നു. രണ്ടാമത്തേതിൽ ഈർപ്പത്തെ പുറന്തള്ളുന്നതിന് പ്രത്യേക സംവിധാനമില്ല. ഉണക്കേണ്ട വസ്‌തുവിന്റെ സ്വഭാവമനുസരിച്ചാണ് ശോഷകയന്ത്രത്തെ തെരഞ്ഞെടുക്കുന്നത്. അകാർബണിക(inorganic)ങ്ങളും സ്ഥൂലങ്ങളുമായ പദാർഥങ്ങളെ ഉണക്കുന്നതിന് അജിറ്റേറ്റർ ഘടിപ്പിച്ചിട്ടുള്ള പ്രത്യക്ഷ ശോഷകയന്ത്രങ്ങള്‍ ഉപയോഗിക്കാം. കാർബണിക വസ്‌തുക്കളുടെ പരലുകള്‍ ഉണക്കുമ്പോള്‍ അജിറ്റേറ്ററിന്റെ ആവശ്യം ഇല്ല. താപനിലയും ആർദ്രതയും ശ്രദ്ധാപൂർവം നിയന്ത്രിച്ചു നിർത്തിയ മന്ദോഷ്‌ണവായുവാണ് യന്ത്രത്തിലുപയോഗിക്കേണ്ടത്. കുറഞ്ഞ താപനിലയിൽ വസ്‌തുക്കളെ ഉണക്കുവാന്‍ നിർവാതശോഷണം (vaccum drying) പ്രയോജനപ്പെടുത്താം. ഒരേ ശോഷകത്തിൽ ഉണക്കാനുള്ള വസ്‌തുക്കള്‍ അധികനേരം വയ്‌ക്കേണ്ടിവരുമ്പോഴും നിരവധി വ്യത്യസ്‌ത വസ്‌തുക്കള്‍ വച്ച് ഉണക്കേണ്ടി വരുമ്പോഴും വസ്‌തുവിന്റെ അളവ് അല്‌പമേയുള്ളൂ. എങ്കിലും ബാച്ച്-പ്രക്രിയയാണ് ഉത്തമം. വസ്‌തുക്കള്‍ വലിയ അളവിലും വേഗത്തിലും ഉണക്കേണ്ടി വരുമ്പോള്‍ അനുസ്യൂത ശോഷണം (continous drying)ആണ് കൂടുതൽ അഭികാമ്യം.
പ്രത്യക്ഷം
ഉണക്കാനുള്ള വസ്‌തുവും ചൂടുള്ള വാതകങ്ങളും നേരിട്ടു ബന്ധപ്പെടുത്തി ജലാംശം ബാഷ്‌പീകൃത രൂപത്തിൽ മാറ്റിയെടുക്കുന്ന താപപ്രസരണമാണ് പ്രത്യക്ഷ ശോഷകങ്ങള്‍ കൊണ്ടു സാധിക്കുന്നത്.
ബാച്ച് ശോഷകങ്ങള്‍
ട്ര ശോഷകങ്ങള്‍
ഇതിന് ലോഹപ്പാളികളാൽ നിർമിച്ച ദീർഘചതുരാകൃതിയിലുള്ള ഒരു അറയും (chamber) റാക്കുകളെ താങ്ങിനിർത്തുന്ന രണ്ട് ട്രക്കു(truck)കളും ഉണ്ട്. 75 സെ.മീ. വീതം വശങ്ങളുള്ളതും 5 മുതൽ 15 സെ.മീ. വരെ ആഴമുള്ളതുമായ ട്ര ഓരോ റാക്കിലും ഉണ്ട്. ഈ ട്രകളിലാണ് ഉണക്കാനുള്ള പദാർഥം വയ്‌ക്കുന്നത്. സെക്കന്‍ഡിൽ രണ്ടു മുതൽ 5 വരെ മീ. പ്രവേഗത്തിൽ വായു ഈ ഉപകരണത്തിനകത്തു ചുറ്റിക്കൊണ്ടിരിക്കും. രണ്ടു പങ്കകളുടെ പ്രവർത്തനംമൂലമാണ് ഇത് സാധ്യമാകുന്നത്. ട്രകളിലെല്ലാം ഒരേയളവിൽ വായു എത്തിക്കുവാനായി ശോഷകത്തിനുള്ളിൽ ബാഫിളുകള്‍ സ്ഥാപിച്ചിരിക്കുന്നു. ഈർപ്പത്തെ ഉള്‍ക്കൊണ്ട വായു ഒരു ദ്വാരത്തിലൂടെ പുറത്തുപോകും. വസ്‌തുക്കളെ ട്രകളിൽ കയറ്റുന്നതിനും ഇറക്കുന്നതിനും അധ്വാനം കൂടുതലായാൽ ഇത്തരം ശോഷകങ്ങള്‍ക്ക് മറ്റെന്തിനെക്കാളും പ്രവർത്തനച്ചെലവ് അധികമാണ്. ചായങ്ങളുടെയും മരുന്നുകളുടെയും വ്യവസായത്തിലാണ് പ്രധാനമായും ഇത്തരം ശോഷകങ്ങള്‍ പ്രചാരത്തിലിരിക്കുന്നത്.
പരിചംക്രമണ ശോഷകങ്ങള്‍
ചിലതരം ട്ര ശോഷകങ്ങളിൽ തുളകളുള്ള ട്രകളിലാണ് ഉണക്കാനുള്ള തരിരൂപത്തിലുള്ള (granules)പദാർഥം വയ്‌ക്കുന്നത്. അത്തരം സ്‌തരത്തിലൂടെ ലംബദിശയിൽ ചൂടാക്കിയ വായു കടത്തിവിടുന്നു. ഇത്തരം രീതിയെ സതത-പരിചംക്രമണ ഉണക്കൽ(through circulation drying) എന്നു പറയുന്നു. ഇവിടെ ശോഷണം അനായാസമായിട്ടാണ് നടക്കുന്നത്.
അനുസ്യൂത പ്രവർത്തന ശോഷകങ്ങള്‍
ടണൽ ശോഷകങ്ങള്‍
നീണ്ട ടണലുകളുടെ രൂപത്തിലാണിവ സംവിധാനം ചെയ്‌തിട്ടുള്ളത്. ടണലുകളിലൂടെ ഉണക്കാനുള്ള പദാർഥം നിറച്ച ട്രക്കുകളെ നീക്കുന്നു. ഈർപ്പപദാർഥത്തിന്റെ ദിശയ്‌ക്ക് സമാന്തരമായോ എതിർദിശയിലോ ദിശയ്‌ക്ക് ലംബമായോ ചൂടുള്ള വായു കടത്തിവിടാം. അനുസ്യൂതമായും അർധ-അനുസ്യൂതമായും പ്രവർത്തിക്കുന്ന ശോഷകങ്ങള്‍ പ്രചാരത്തിലുണ്ട്. ടണൽ ശോഷകങ്ങളെ രുദ്ധോഷ്‌മമായോ (adiabatic) ഇടവിട്ടുള്ള സമയങ്ങളിൽ വായുവിനെ പൂർവതാപനം(pre-heating)ചെയ്‌തോ പ്രവർത്തിപ്പിക്കാം.
ട്ര ശോഷകങ്ങള്‍
ഇത്തരം ശോഷകങ്ങളുടെ മാതൃകയാണ് ലംബ-ടർബോ ശോഷകം. വൃത്താകാരത്തിലോ ഷട്‌കോണരൂപത്തിലോ കുത്തനെ സ്ഥാപിച്ചിട്ടുള്ളവയാണ് ഇവ. ശോഷകത്തിനുള്ളിൽ വൃത്താകാരത്തിലുള്ള ട്രകള്‍ ഉണ്ട്. പദാർഥം നിറച്ചശേഷം ചൂടുള്ള വാതകം ശോഷകത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നതോടൊപ്പംതന്നെ ട്രകളെ കറക്കുന്നു. ഓരോ ട്രയിലുമുള്ള വൃത്താകാരദ്വാരത്തിലൂടെ സ്‌ക്രപ്പറുകളുടെ (scrapers) സെഹായത്താൽ ഈർപ്പപദാർഥം തൊട്ടുതാഴെയുള്ള ട്രയിലേക്കു പതിക്കുന്നു. ഓരോ ട്രയിലും തുല്യഅളവിൽ പദാർഥം നിറയ്‌ക്കാനുള്ള ലെവലിങ് ഉപകരണങ്ങളുണ്ട്. ബാച്ച്-ട്ര ശോഷകങ്ങളിലെപ്പോലെ തന്നെയാണ് ഇവിടെയും ഉണക്കൽ നടക്കുന്നത്.
പരിചംക്രമണ ശോഷകങ്ങള്‍
ശോഷകത്തിനുള്ളിൽ തുടർച്ചയായി സഞ്ചരിക്കുന്ന ഈർപ്പപദാർഥത്തിലൂടെ ചൂടാക്കിയ വായു കടത്തിവിട്ടാണ് അനുസ്യൂത-പരിചംക്രമണ ശോഷകങ്ങളിൽ പദാർഥം ഉണക്കുന്നത്. ഈ പ്രവർത്തനം മൂലം വായുസ്‌പർശമേൽക്കുന്ന പ്രതലത്തിന്റെ വിസ്‌തീർണം കൂടുതലാകയാൽ, ടണൽ ശോഷകങ്ങളിലേതിനെക്കാള്‍ ഉണക്കൽ നിരക്ക് ഇവയിൽ ഉയർന്നതായിരിക്കും.
ചൂടുള്ള വായു ഉള്ളിലൂടെ കടത്തിവിടാന്‍ പറ്റുന്നവിധത്തിൽ ഉണക്കാനുള്ള പദാർഥം ചെറിയ കണികകളായി വിഭജിക്കപ്പെട്ടിരിക്കണം എന്നതാണ് ഇത്തരം ശോഷകങ്ങളിലെ പ്രവർത്തന സവിശേഷത. പല പദാർഥങ്ങളും ഇത്തരം അവസ്ഥയിൽ തന്നെ ലഭ്യമായിരിക്കും; അതല്ലെങ്കിൽ അങ്ങനെ ലഭ്യമാകുന്നതിനു പ്രത്യേകം നടപടി എടുക്കേണ്ടി വരും. റോട്ടറി ഫിൽട്ടറുകളിൽ വച്ച് വലുപ്പമുള്ള ഭാഗങ്ങളെ വേർതിരിക്കൽ, ബഹിർവേധനം (extruding), കാറ്റത്തിട്ട് ഉണക്കൽ എന്നിവയെല്ലാം ഈ നടപടികളിൽ ഉള്‍പ്പെടുന്നു. ടണൽ രൂപത്തിലുള്ള ഒരു ശോഷകത്തിലൂടെ ക്ഷൈതികദിശയിൽ (horizontal direction) പോകുന്ന കണ്‍വേയിങ് സ്‌ക്രീനുകളിൽ പാരഗമ്യശീലമുള്ള (permeable) ഈർപ്പപദാർഥം നിറയ്‌ക്കുന്നു. ഈ പദാർഥസ്‌തരത്തിലൂടെ ലംബമായി മുകളിൽ നിന്നോ താഴെനിന്നോ വായു ഊതുന്നു. എല്ലാം സജ്ജമാക്കിയ സ്വതന്ത്രയൂണിറ്റുകളായി ആവശ്യത്തിനനുസരിച്ച് ഇത്തരം നിരവധി ശോഷകങ്ങളെ ഫാക്‌ടറിയിൽ സ്ഥാപിക്കാറുണ്ട്.
പഞ്ഞിനൂൽ, സെല്ലുലോസ് അസറ്റേറ്റ് ((cellulose acetate), സിലിക്കാ ജെൽ (silica gel) ഈർച്ചപ്പൊടി എന്നീ വസ്‌തുക്കളെ ഉണക്കാന്‍ രാസവ്യവസായ മേഖലയിൽ ഇത്തരം ശോഷകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സ്റ്റാർച്ച്, കീടനാശിനികള്‍ എന്നിങ്ങനെയുള്ള പദാർഥങ്ങളെ ഉണക്കാനും ഇത്തരം ശോഷകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അനുസ്യൂതമായി പ്രവർത്തിക്കുന്ന ഇത്തരം ശോഷകങ്ങളുടെ രൂപകല്‌പന (design)പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നിർവഹിക്കുന്നത്.
റോട്ടറി ശോഷകങ്ങള്‍
രാസവ്യവസായത്തിൽ അതിവിപുലമായി ഇത്തരം ശോഷകങ്ങള്‍ ഉപയോഗപ്പെടുന്നു. അനുയോജ്യമായ ബെയിറിങുകളിൽ വച്ച് കറക്കാവുന്ന അല്‌പം ചരിഞ്ഞ സിലിന്‍ഡറുകളാണ് ഇവയുടെ പ്രധാനഭാഗം. സിലിന്‍ഡറിന്റെ കറക്കംമൂലം ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ പദാർഥം പരക്കുന്നതിനും അതോടൊപ്പം ചൂടുള്ള വായുവുമായി ഏറ്റുമുട്ടുന്നതിനും ഇടയാകുന്നു. ശോഷകഷെല്ലിൽ ഉറപ്പിച്ചിട്ടുള്ള ഫ്‌ളൈറ്റു(flight)കളും ഈ പ്രക്രിയ അനുകൂലിക്കുന്നു. ഫ്‌ളൈറ്റുകള്‍ ഘടിപ്പിക്കപ്പെട്ടിട്ടില്ലാത്ത റോട്ടറി ശോഷകങ്ങളുമുണ്ട്. റോട്ടറിശോഷകങ്ങളെക്കാള്‍ ഉയർന്ന താപനിലയിൽ പ്രവർത്തിക്കുന്നവയാണ് റോട്ടറി ചൂളകള്‍ (rotary furnaces). അവ ഉയർന്ന താപനിലയെ ചെറുത്തുനില്‌ക്കാന്‍ തക്കവിധം ലൈന്‍ ചെയ്യപ്പെട്ടവയുമായിരിക്കും.
റോട്ടറി ശോഷകങ്ങളിൽ ഈർപ്പപദാർഥത്തിന്റെ പ്രവാഹ ദിശയിൽത്തന്നെയോ എതിർദിശയിലോ വായു പ്രവഹിപ്പിക്കാവുന്നതാണ്. വ്യാസത്തിന്റെ 4 മുതൽ 8 വരെ ഇരട്ടിയാണ് ഇത്തരം ശോഷകങ്ങളുടെ നീളം.
ന്യൂമാറ്റിക് കണ്‍വേയിങ് ശോഷകങ്ങള്‍
അതിവേഗമുള്ള ചൂടുവാതകപ്രവാഹം ചെറുതരികളുടെ രൂപത്തിലുള്ള ഈർപ്പ പദാർഥത്തെ ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്കു മാറ്റുകയും അതോടൊപ്പം തന്നെ ഉണക്കി എടുക്കുകയും ചെയ്യുക എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ശോഷകങ്ങള്‍ പ്രവർത്തിക്കുന്നത്. വാതകപ്രവാഹത്തിന്റെ താപനിലയിൽത്തന്നെയാണിവിടെ പദാർഥത്തെ ചൂടാക്കുന്നത്. സെക്കന്‍ഡിൽ 25 മീ. വരെ വാതകത്തിന് പ്രവേഗം ഉണ്ടാവാറുണ്ട്. ശോഷകങ്ങളിലേക്കു മാറ്റുന്നതിനുമുമ്പ് പൊടിപ്രായമാക്കേണ്ട നിലയിലായിരിക്കും പല പദാർഥങ്ങളും. മില്ലുകളിലും മറ്റും വച്ച് പദാർഥങ്ങളെ പൊടിക്കാം. ഇത്തരം ശോഷകത്തിന്റെ പ്രാവസ്ഥാ ചിത്രം (sche-matic diagram)താഴെ കൊടുത്തിരിക്കുന്നു. ഇത്തരം ശോഷകങ്ങള്‍ "ഫ്‌ളാഷ് ശോഷകങ്ങള്‍', "ഡിസ്‌പർഷന്‍ ശോഷകങ്ങള്‍' എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.
തരികളായിത്തന്നെ ലഭ്യമാവുന്ന കൽക്കരി (coal), കറിയുപ്പ് (sodium chloride) എന്നിവയെയും അവക്ഷിപ്‌തങ്ങള്‍ (precipitates) അരിപ്പകളിൽ നിന്നുള്ള അവശിഷ്‌ടങ്ങള്‍ എന്നിങ്ങനെ പൊടിപ്രായത്തിൽ ശോഷകത്തിലേക്ക് പ്രവേശിപ്പിക്കാവുന്നതരം പദാർഥങ്ങളെയും ഉണക്കാന്‍ ന്യൂമാറ്റിക് കണ്‍വേയിങ് ശോഷകങ്ങള്‍ ഉപയോഗിക്കുന്നു.
സ്‌പ്ര ശോഷകങ്ങള്‍
ഉന്നത താപനിലയിലുള്ള വാതകമേഖലയിൽ ഉണക്കാനുള്ള ദ്രവപദാർഥത്തെ നാനാവഴിക്കും ചിതറിക്കുക എന്നതാണ് ഇവയുടെ പ്രവർത്തനതത്ത്വം. സ്‌പ്രയിങ് വഴി അതു സാധിക്കുന്നു. ഉന്നതമർദ നോസിലുകള്‍, ന്യൂമാറ്റിക് നോസിലുകള്‍, വളരെ വേഗത്തിൽ കറക്കാവുന്ന ഡിസ്‌കുകള്‍ എന്നിവയെല്ലാമാണ് ദ്രാവകത്തെ കണികകളാക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍. പമ്പു ചെയ്യാവുന്ന മിക്കവാറും എല്ലാ ദ്രാവകങ്ങളെയും ഇങ്ങനെ കണീകരിക്കാം. എങ്കിലും 1500 സെന്റീപോയ്‌സിൽ കൂടുതൽ ശ്യാനതയുള്ള (visco-sity) ദ്രാവകങ്ങളെ കണീകരിക്കാന്‍ വിഷമമാണ്. ഏതായാലും ഉയർന്ന താപനിലയിൽ പ്രവർത്തിക്കുന്ന സ്‌പ്ര ശോഷകങ്ങളിലെല്ലാം പദാർഥത്തെ ഉണക്കാന്‍ വളരെ കുറച്ചു സമയം-പലപ്പോഴും ഒരു സെക്കന്‍ഡിൽ താഴെ-മതിയാകും. പല മാതൃകകളിൽ ഇത്തരം ശോഷകങ്ങള്‍ ലഭ്യമാണ്. ഉണക്കേണ്ട ദ്രാവകം വാതകപ്രവാഹത്തിന്റെ അതേ ദിശയിൽ തന്നെയോ എതിർദിശയിലോ ലംബദിശയിലോ പ്രവഹിപ്പിക്കാം.
ഷീറ്റിങ് ശോഷകങ്ങള്‍
ചെലിച്ചുകൊണ്ടേയിരിക്കുന്ന ഒരു ഈർപ്പഷീറ്റിനുമേൽ ചൂടാക്കിയ വായു കടത്തിവിടുകയാണ് ഇവയിൽ ചെയ്യുന്നത്. ചായത്തിൽ മുക്കിയ തുണിത്തരങ്ങള്‍, കടലാസ്, സെല്ലോഫേന്‍ (cellophane)എന്നിവ ഉണക്കാന്‍ ഇത്തരം ശോഷകങ്ങളാണുപയോഗിക്കുന്നത്. ആവശ്യങ്ങള്‍ക്കനുയോജ്യമായി വിവിധ മാതൃകയിലുള്ള ഇത്തരം ശോഷകങ്ങള്‍ രാസവ്യവസായരംഗത്ത് ഉപയോഗിക്കുന്നുണ്ട്. വലിയ ചുരുളുകളായി തുടർച്ചയായ ഷീറ്റുരൂപത്തിലുള്ള പദാർഥങ്ങളെ ഉണക്കാന്‍ ഉപയോഗിക്കുന്ന ലൂപ് ശോഷകങ്ങളും (loop-dryers) നെല്ല വലിവ് (tension) ഉള്ള വസ്‌തുക്കളെ ഉണക്കുന്ന ടെന്‍ഡർ ശോഷകങ്ങളും (tender dryers)പ്രചാരത്തിലുണ്ട്. ഇവയിലോരോന്നിലും ഷീറ്റ് രൂപത്തിലുള്ള പദാർഥങ്ങളെ ശോഷകങ്ങളിലുറപ്പിക്കുന്നത് ഓരോരോ വിധത്തിലാകയാൽ പൊതുവായ ഒരു വിവരണം നല്‌കാന്‍ സാധ്യമല്ല.
ഈർപ്പാവസ്ഥയിലെന്നപോലെ ഉണങ്ങിയ അവസ്ഥയിലും ആവശ്യമായ വിധം ശക്തിയുള്ളതും വലിവിന് വിധേയമാവുമ്പോള്‍ ചെറുത്തുനില്‌ക്കാന്‍ ശക്തിയുളളതും ആയ പദാർഥങ്ങള്‍ക്ക് വളരെ അനുയോജ്യമാണ് ഇത്തരം ശോഷകങ്ങള്‍. ഫിലിം വ്യവസായം, തുണിവ്യവസായം എന്നീ രംഗങ്ങളിലാണ് പ്രധാനമായും ഇത്തരം ശോഷകങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്.
പരോക്ഷം
ഉണക്കാനുള്ള വസ്‌തുവിൽ നേരിട്ടല്ലാതെ ഇടനിലയായി നില്‌ക്കുന്ന ഭിത്തിയിലൂടെ താപപ്രസരണം നിർവഹിക്കുകയാണ് പരോക്ഷശോഷകങ്ങളിൽ ചെയ്യുന്നത്.
ബാച്ച് ശോഷകങ്ങള്‍
നിർവാത ഷെൽഫ് ശോഷകങ്ങള്‍
വാർപ്പിരുമ്പുകൊണ്ടോ ഉരുക്കുകൊണ്ടോ നിർമിച്ചതും നിർവാതവുമായ ഒരു അറയാണ് ഇത്തരം ശോഷകങ്ങളിലെ പ്രധാന ഭാഗം. അവയ്‌ക്കുള്ളിൽ അലമാരകളും ശൂന്യത സൃഷ്‌ടിക്കുന്ന ഉപകരണവും ഒരു കണ്‍ഡെന്‍സറും (condenser) ഉണ്ടായിരിക്കും. ലോഹപ്രതലത്തിൽ സ്ഥാപിക്കുന്ന ഈർപ്പവസ്‌തുവിലേക്ക് താപപ്രസരണം നടത്തുന്നത് ചാലനം (conduction) വഴിയാണ്.
ഔഷധങ്ങളെയും പെട്ടെന്ന് ഓക്‌സീകരണത്തിനു വിധേയമാകുന്ന വസ്‌തുക്കളെയും നഷ്‌ടം പൂർണമായും തടയേണ്ട പദാർഥങ്ങളെയും ഉണക്കാന്‍ നിർവാത ഷെൽഫ് ശോഷകങ്ങളാണ് സാർവത്രികമായി ഉപയോഗിക്കുന്നത്. ചെറിയ ചെറിയ അളവിൽ വിലപിടിച്ച ലായകങ്ങളാൽ നനഞ്ഞിരിക്കുന്ന പദാർഥങ്ങളെ ഉണക്കാന്‍ ഈ ശോഷകങ്ങള്‍ വിശേഷിച്ചും പറ്റിയതാണ്. ഉണക്കൽസമയത്തുതന്നെ ലായകങ്ങളെ നഷ്‌ടപ്പെടുത്താതെ ശേഖരിച്ച് വീണ്ടും ഉപയോഗപ്പെടുത്താമെന്നതാണ് ഇവയുടെ സൗകര്യം. ആർദ്രതാഗ്രാഹികളായ പദാർഥങ്ങള്‍, വായുനിബദ്ധമല്ലാത്ത ശോഷകങ്ങളിലേതിനെക്കാള്‍ താണ താപനിലയിൽ ഉണക്കാമെന്നതും ഇവയുടെ സവിശേഷതയാണ്.
നിർവാത ഫ്രീസ് ശോഷകങ്ങള്‍
ബൊഷ്‌പശീല വസ്‌തുക്കളെ (volatile substances)ഉണക്കാനാണ് ഇത്തരം ശോഷകങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. തണുപ്പിച്ച് ഖരീഭവിപ്പിച്ച നിലയിലാണ് പദാർഥങ്ങളെ ഉണക്കുന്നതെന്നതിനാലും ചുരുങ്ങൽ (shrinkage) തടയപ്പെടുന്നതിനാലും ലായകങ്ങളിൽ പെട്ടെന്നു ലയിക്കാവുന്ന സുതാര്യ രൂപത്തിലാണ് ഉണക്കലിനുശേഷം ഇവ ലഭ്യമാകുന്നത്. ക്രയോകെം പ്രക്രമം (cryochem process)എന്ന പേരിലറിയപ്പെടുന്ന വ്യാവസായികവിധിയിൽ ഫ്രീസ് ശോഷകത്തിന്റെ തത്ത്വമാണുപയോഗിക്കുന്നത്. ലോഹപ്രതലത്തിൽ ഉറപ്പിച്ചിരിക്കുന്ന പദാർഥത്തെ ചൂടാക്കാനുപയോഗിക്കുന്നത് ചാലനരീതിയാണ്. എന്നാൽ ലോഹപ്രതലത്തിന്റെ താപനില, പദാർഥത്തിന്റെ ഉറയൽനിലയെക്കാള്‍ ഉയർന്നുപോയാൽ പദാർഥം ഉരുകിപ്പോകുമെന്ന അപകടമുണ്ട്. വികിരണം (radiation)വഴിയായി പദാർഥത്തെ ചൂടാക്കുന്നതരം ഫ്രീസ് ശോഷകങ്ങളും ഇന്നു പ്രചാരത്തിലുണ്ട്.
അജിറ്റേറ്റഡ് പാന്‍ ശോഷകങ്ങള്‍
പെശകളുടെയും സ്‌ളറികളുടെയും ഉണക്കുമ്പോള്‍ത്തന്നെ ഇളക്കാവുന്ന മറ്റു വസ്‌തുക്കളുടെയും ശോഷണത്തിന് ഇത്തരം ശോഷകങ്ങള്‍ ഉപയോഗിക്കുന്നു. സാധാരണ നിലയിലോ നിർവാതാവസ്ഥയിലോ ഇത്തരം ശോഷകങ്ങള്‍ പ്രവർത്തിപ്പിക്കാം. ഒരു പാത്രത്തിനുള്ളിൽ വച്ചിരിക്കുന്ന ഈർപ്പപദാർഥത്തെ ചൂടുള്ള പ്രതലവുമായി നല്ല സമ്പർക്കം പുലർത്തത്തക്കവിധം ഇളക്കുകയാണ് ഇവയിലെ പ്രവർത്തന രീതി.
നിർവാത റോട്ടറി ശോഷകങ്ങള്‍
അജിറ്റേറ്റർ ഘടിപ്പിച്ചിട്ടുള്ള മറ്റൊരുതരം ശോഷകങ്ങളാണിവ. പ്രവർത്തനം പരോക്ഷരീതിയിൽത്തന്നെ. ക്ഷൈതികശോഷക ഷെല്ലിനുള്ളിലുള്ള ഷാഫ്‌റ്റിൽ ഉറപ്പിച്ചിരിക്കുന്ന ബ്ലെയിഡുകള്‍ ദണ്ഡിനോടൊപ്പം കറങ്ങുകയും അങ്ങനെ ഈർപ്പപദാർഥത്തെ ഇളക്കുകയും ചെയ്യുന്നു. ഷെല്ലിനുചുറ്റും ഒരു ജാക്കറ്റിൽ നീരാവിയെ സംഘനനം ചെയ്യുന്നതുവഴി ലഭിക്കുന്ന താപമാണ് പദാർഥത്തെ ഉണക്കാനുപയോഗിക്കുന്നത്.
അനുസ്യൂതപ്രവർത്തന ശോഷകങ്ങള്‍
റോട്ടറി ശോഷകങ്ങള്‍
യാന്ത്രികമായും കാഴ്‌ചയിലും പരോക്ഷ റോട്ടറി ശോഷകങ്ങള്‍ പ്രത്യക്ഷ റോട്ടറി ശോഷകങ്ങളിൽനിന്ന് വിഭിന്നമല്ല. പ്രത്യക്ഷരീതിയിൽ ഈർപ്പമുള്ള പദാർഥം ചൂടുള്ള വാതകവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതു മൂലമാണ് വസ്‌തു ഉണങ്ങുന്നതെങ്കിൽ പരോക്ഷരീതിയിലുള്ള ഇത്തരം ശോഷകങ്ങളിൽ ലോഹപ്രതലത്തിലൂടെ ചാലനം വഴിയാണ് താപവിനിമയം നടക്കുന്നതെന്നതാണ് അടിസ്ഥാനപരമായി ഇവ തമ്മിലുള്ള വ്യത്യാസം.
സ്‌ക്രൂ കണ്‍വേയർ ശോഷകങ്ങള്‍
ഉണക്കാനായി പദാർഥം വയ്‌ക്കുന്ന കണ്‍വേയറിനു ചുറ്റുമുള്ള താപവിനിമയ-ജാക്കറ്റിൽ നിന്നുള്ള താപം ഉപയോഗിച്ചാണ് ഇത്തരം ശോഷകങ്ങളിൽ വസ്‌തുക്കള്‍ ഉണക്കിയെടുക്കുന്നത്. ട്രഫ് ശോഷകം (trough dryer) എന്നും പറയപ്പെടുന്ന ഇത്തരം ഡ്രയറുകളുടെ ഒരു പ്രത്യേക വകഭേദത്തിൽ കണ്‍വേയറിന്റെ മുകള്‍ഭാഗം തുറന്നിരിക്കും. മറ്റെല്ലാ ഭാഗങ്ങളും ജാക്കറ്റുകൊണ്ട് മൂടിയിരിക്കും. എന്നാൽ പൂർണമായും ജാക്കറ്റുകൊണ്ട് മൂടപ്പെട്ട ശോഷകങ്ങളും ഉണ്ട്. ഇവയിൽനിന്ന് ബാഷ്‌പീകരിച്ച ദ്രാവകത്തെ നിഷ്‌കാസനം ചെയ്യാന്‍ വളരെ നേരിയ മർദം ഉപയോഗിച്ചാൽ മതിയാകും.
നിർവാത കണ്‍വേയർ ശോഷകങ്ങള്‍
ഈർപ്പവസ്‌തു സ്ഥാപിക്കാനായി ലോഹപ്രതലവും ദോലനം ചെയ്യുന്ന കണ്‍വേയറുമാണ് പ്രധാന ഭാഗങ്ങള്‍. വസ്‌തു സ്ഥാപിക്കുന്ന പ്രതലത്തെ ചൂടാക്കാന്‍ ചൂടുവാതകങ്ങള്‍, മീഥേന്‍, ആവി, മെഥനോള്‍ ബാഷ്‌പം എന്നിവ ഉപയോഗിക്കുന്നു. പ്രതലവുമായി ചേർത്ത് ബന്ധിച്ചിരിക്കുന്ന ജാക്കറ്റിലൂടെ വാതകം കടത്തിയോ അല്ലെങ്കിൽ നേരിട്ടു വാതകജ്വാലകളയച്ചോ പ്രതലത്തെ ചൂടാക്കാം. പ്രതലത്തിൽ സ്ഥാപിച്ചിരിക്കുന്ന നിഷ്‌കാസന-പങ്കയുടെ സഹായത്താൽ ചൂടുള്ള വാതകങ്ങളെ ആവശ്യം കഴിഞ്ഞശേഷം നിഷ്‌കാസനം ചെയ്യുന്നു. മാർദവമായ പൊടിരൂപത്തിലുള്ള പദാർഥങ്ങളെ ഉണക്കാന്‍ ഇത്തരം ശോഷകങ്ങളാണുപയോഗിക്കുന്നത്.
ഡ്രം ശോഷകങ്ങള്‍
ദ്രാവകപദാർഥങ്ങളെയും പശകളെയും ഉണക്കാന്‍ ഈ ശോഷകങ്ങള്‍ ഉപയോഗിക്കാം. ചെണ്ട (drum) രൂപത്തിലുള്ള ചൂടാക്കിയ ഒരു ലോഹഘടകത്തെ കറക്കുമ്പോള്‍ ഉണക്കാനുള്ള പദാർഥവുമായി ബന്ധപ്പെടുകയും അങ്ങനെ വസ്‌തുവിലെ ജലാംശം ബാഷ്‌പീകൃതമാവുകയും ചെയ്യുന്നു. ഡ്രമ്മിന്റെ ഉപരിതലത്തിൽനിന്ന് ഉണങ്ങിയ പദാർഥത്തെ ചുരണ്ടിയെടുക്കണം. വായുനിബദ്ധമല്ലാത്ത ഇത്തരം ശോഷകങ്ങള്‍ പ്രധാനമായി ഒറ്റ (single drum dryer), ഇരട്ട (double drum dryer)എന്നിങ്ങനെ മാതൃകകളിൽ ലഭ്യമാണ്. ചുരുങ്ങിയ സമയത്തേക്കു മാത്രമേ ഡ്രം ശോഷകങ്ങളിൽ ഈർപ്പവസ്‌തു ചൂടാക്കേണ്ടതുള്ളൂ. ഇതുകൊണ്ട് ഒരു പ്രത്യേക മെച്ചമുണ്ട്. ഡ്രമ്മിലെ പ്രതലത്തിന്റെ താപനിലയിലേക്ക് ഈർപ്പവസ്‌തുവിന്റെ താപനിലയും ഉയർത്തപ്പെടുന്നുണ്ടെങ്കിലും അമിതമായി ചൂടാവുന്നതുമൂലമുള്ള ദോഷങ്ങള്‍ ഒഴിവാക്കാം.
വൃത്തസ്‌തംഭ ശോഷകങ്ങള്‍
കെടലാസു വ്യവസായത്തിൽ, നീണ്ടുപോകുന്ന പേപ്പർഷീറ്റുകളെ ഉണക്കാനുപയോഗിക്കുന്ന ഫൗണ്ട്‌റിനിയർ (foundrienier) ശോഷകങ്ങള്‍ ഇതിന് ഉത്തമമായ ഒരു മാതൃകയാണ്. തുടർച്ചയായുള്ള നീണ്ട ഷീറ്റുകളെ ഉണക്കാന്‍ ഉപയോഗിക്കുന്നു എന്നതാണ് ഡ്രം ശോഷകങ്ങളുമായി ഇവയ്‌ക്കുള്ള വ്യത്യാസം. പലപ്പോഴും, സിലിണ്ടറാകൃതിയിലുള്ള നിരവധി റോളുകള്‍ ഇവയുടെ പ്രത്യേകതയാണ്. ഉണങ്ങുമ്പോള്‍ ഷീറ്റുകള്‍ക്കുണ്ടാകുന്ന ചുരുങ്ങലിനനുസരിച്ച് റോളുകളുടെ വലുപ്പം ക്രമേണയായി കുറയുന്ന തരങ്ങളും നിലവിലുണ്ട്. കടലാസു വ്യവസായത്തിൽ ഇങ്ങനെ 10 മുതൽ 40 വരെ റോളുകളുള്ള ശോഷകങ്ങള്‍ സാധാരണമാണ്.
വ്യാവസായികമായി വളരെ പ്രാധാന്യമുള്ള ഇത്തരം ശോഷകങ്ങളിൽ സാധാരണയായി ഓരോ റോളിനും 60 സെ.മീ. മുതൽ 180 സെ.മീ. വരെ വീതിയുണ്ടായിരിക്കും.
ഇന്‍ഫ്രാറെഡ് ശോഷകങ്ങള്‍
വികിരണംമൂലം താപവിനിമയം നടത്തുന്ന രീതിയാണിവയിലുള്ളത്. ദീപ്‌ത വിളക്കുകള്‍ (Infrared dryers) ഉപയോഗിച്ച് താപമുത്‌പാദിപ്പിക്കുന്ന ശോഷകങ്ങളും പ്രചാരത്തിലുണ്ട്. കനംകുറഞ്ഞ ഷീറ്റുരൂപത്തിലുള്ള പദാർഥങ്ങള്‍ ഉണക്കാന്‍ മാത്രമേ, ഇന്‍ഫ്രാറെഡ് വികിരണം(infrared radiation)മൂലം സാധിക്കൂ. പെയിന്റ് ഫിലിമുകളെ ഉണക്കാനാണ് പ്രധാനമായും ഈ ശോഷകങ്ങള്‍ ഉപയോഗിക്കുന്നത്. താരതമ്യേന ചുരുക്കം ചില വ്യാവസായിക മേഖലകളിൽ മാത്രമാണ് ഇവയുടെ ഉപയോഗം.
ഉന്നതാവൃത്തി ശോഷകങ്ങള്‍
ഇതിൽ ഉണക്കേണ്ട പദാർഥത്തെ ഉന്നതാവൃത്തിയിലുള്ള വോള്‍ട്ടതകൊണ്ടുത്‌പാദിപ്പിക്കുന്ന ഒരു സ്ഥിരവൈദ്യുതമണ്ഡല(electrostatic field)ത്തിൽ വച്ചാണ് ചൂടാക്കുന്നത്. പരന്ന രണ്ടു ലോഹ പ്രതലങ്ങള്‍ക്കിടയിൽ ഉണക്കേണ്ട പദാർഥം വയ്‌ക്കുന്നു. ലോഹപ്രതലങ്ങളെ ഉന്നതാവൃത്തിയിലുള്ള വൈദ്യുതജനിത്രങ്ങളുമായി യോജിപ്പിക്കുന്നു. ലോഹപ്രതലങ്ങളിൽ മാറിമാറി വിപരീത ദിശയിലുള്ള വൈദ്യുതാവേശം ഏല്‌പിച്ച് ഈർപ്പ പദാർഥത്തിന്റെ വിവിധ പാർശ്വങ്ങളിലൂടെ താപവിനിമയം നടത്തുന്നു. പ്ലൈവുഡ് വ്യവസായത്തിലാണ് ഇത്തരം ശോഷകങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്നത്.
വാതകങ്ങളുണക്കൽ
വാതകങ്ങളിൽനിന്ന് 95-100 ശതമാനം വരെ ഈർപ്പം നീക്കം ചെയ്യേണ്ട ആവശ്യം വരാറുണ്ട്. 40oFഹിമബിന്ദു (dew point) ഉള്ള വാതകങ്ങളെയെല്ലാം വ്യാവസായികഭാഷയിൽ "ഉണങ്ങിയവ'യായാണ് കണക്കാക്കുന്നത്. വാതകങ്ങളുടെ ഉണക്കൽ ആവശ്യമാകുന്ന സാഹചര്യങ്ങള്‍ പലതാണ്.
വാതകങ്ങളെ ഉണക്കാന്‍ മർദം കൂട്ടൽ (compression), ശീതികരിക്കൽ (refrgeration) എന്നിങ്ങനെയുള്ള യാന്തിക മാർഗങ്ങളവലംബിക്കുന്നത് മറ്റു മാർഗങ്ങളെയപേക്ഷിച്ച് ചെലവു കൂടുതലാണ്. അനിവാര്യമാണെങ്കിൽ മാത്രമേ ഇത്തരം യാന്ത്രികരീതികള്‍ സ്വീകരിക്കുകയുള്ളൂ.
വീര്യമുള്ള അമ്ലങ്ങളും മറ്റു ചില ഓർഗാനിക ദ്രാവകങ്ങളും മിക്കപ്പോഴും ദ്രാവകാവസ്ഥയിൽ മാത്രം വാതകങ്ങളിൽനിന്ന് ഈർപ്പം വലിച്ചെടുത്ത് അവയെ ഉണക്കാറുണ്ട്. സാന്ദ്ര സള്‍ഫൂരിക് അമ്ലം ഒരു ഉദാഹരണമാണ്. ഈർപ്പം വലിച്ചെടുത്ത് താനേ അലിയുന്ന (deliquescent) കോത്സ്യം ക്ലോറൈഡ്, സോഡിയം ഹൈഡ്രാക്‌സൈഡ് മുതലായ രാസപദാർഥങ്ങളെയും വാതകശോഷണത്തിനായി പ്രയോജനപ്പെടുത്തുന്നു.
വെള്ളമൊലിക്കുന്ന ലവണങ്ങളെയും ഹൈഡ്രറ്റുകളെയും കൈകാര്യം ചെയ്യാനും ആവർത്തിച്ചുപയോഗിക്കാനും ഉള്ള വിഷമം നിമിത്തം മിക്കപ്പോഴും വീര്യവത്‌കൃതദ്രാവകമാക്കി മാറ്റിയാണ് ശോഷണാർഥം ഇവയെ ഉപയോഗിക്കുന്നത്. ഉണക്കാനായി ദ്രാവകങ്ങള്‍ ഉപയോഗിക്കുന്നത് ഖരവസ്‌തുക്കളുപയോഗിക്കുന്നത്ര ഫലപ്രദമല്ലെങ്കിലും സാധാരണ ആവശ്യത്തിന് അത് പര്യാപ്‌തമായിരിക്കും. സിലിക്കാ ജെൽ ആണ് വാതകങ്ങളെ ഉണക്കുന്നതിന് സാധാരണയായി ഉപയോഗിക്കാറുള്ള ഖരവസ്‌തു.
(വി.കെ. വിജയകൃഷ്‌ണന്‍; സ.പ.)