This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്വിസിറ്റം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇക്വിസിറ്റം == == Equisetum == കട്ടിയുള്ള ഖണ്ഡങ്ങള്‍ ചേർന്ന തണ്ടോടുക...)
(Equisetum)
വരി 4: വരി 4:
== Equisetum ==
== Equisetum ==
 +
[[ചിത്രം:Equisetum_hymenale_plant.jpg.jpg|thumb|]]
 +
കട്ടിയുള്ള ഖണ്ഡങ്ങള്‍ ചേർന്ന തണ്ടോടുകൂടിയ, അപുഷ്‌പിസസ്യങ്ങളുടെ ഒരു ജീനസ്‌. ഇക്വിസിറ്റേസീ (Equisetaceae) കുടുംബത്തിലെ ഏക ജീനസാണിത്‌. ഉദ്ദേശം 25 സ്‌പീഷീസുകള്‍ ഈ ജീനസിലുണ്ട്‌. അഗ്രങ്ങളിൽ സ്‌പോർ വഹിക്കുന്ന കോണുകളും, പൊള്ളയായ തണ്ടും, തണ്ടിന്റെ ഓരോ "മുട്ടി'ലും (node) കാണപ്പെടുന്ന ഇലകളും (whorls of leaves) ഈ ജീനസിന്റെ പ്രത്യേകതകളാണ്‌. ഇലയിൽ പർണഹരിതം (chlorophyll) വളരെ കുറച്ചേ കാണപ്പെടുന്നുള്ളൂ. പച്ചനിറമുള്ള തണ്ടുകളാണ്‌ പ്രഭാകലനം (photosynthesis) വഴി ആഹാരം പാകം ചെയ്യുന്നത്‌. വായവഭാഗങ്ങള്‍ (aerial parts) കെട്ടിയുള്ള ഒരു "മെഴുകാ'വരണത്താൽ പൊതിയപ്പെട്ടിരിക്കുന്നതിനാൽ ജലനഷ്‌ടം വളരെ കുറയ്‌ക്കാന്‍ സാധിക്കുന്നു. വേരുകള്‍ പൊതുവേ അവികസിതങ്ങളാണ്‌. ഒരു പാർശ്വശാഖയുടെയോ പാർശ്വാങ്കുരത്തിന്റെയോ താഴെ നിന്നു മാത്രമേ പുതിയ ഓരോ വേരും രൂപമെടുക്കൂ എന്ന ഒരു പ്രത്യേകതകൂടി ഇതിനുണ്ട്‌. സുപ്‌താങ്കുരങ്ങളിൽ പോലും ഇപ്രകാരം വേരുകള്‍ ഉണ്ടാകുന്നതു കാണാം. ഈ സവിശേഷതമൂലം ഒരേയൊരു അങ്കുരമെങ്കിലുമുള്ള തണ്ടിന്‌ ഒരു പുതിയ ചെടിയായിത്തീരാന്‍ കഴിയും. എന്നാൽ സാധാരണയായി, മച്ചിനടിയിൽ കാണപ്പെടുന്ന ഒരേ തണ്ടിൽനിന്നുതന്നെ വന്ധ്യവും (sterile) ഉത്‌പാദനക്ഷമവും (fertile) ആയ ശാഖകള്‍ രൂപമെടുക്കുന്നു. വസന്തകാലാരംഭത്തോടെയാണ്‌ ഉത്‌പാദനശേഷിയുള്ള ശാഖകള്‍ രൂപംകൊള്ളുന്നത്‌. ഇവയിൽ പർണഹരിതം ഇല്ലാത്തതിനാൽ ആവശ്യമായ ആഹാരം മച്ചിനടിയിലെ തണ്ടിൽനിന്നും വലിച്ചെടുക്കേണ്ടിവരും. മാംസത്തിന്റെ നിറമുള്ള ഈ തണ്ടുകളുടെ അഗ്രഭാഗത്ത്‌ ഒരു "കോണ്‍' (cone) കാണപ്പെടുന്നു. ഈ ശാഖകള്‍ക്ക്‌ വളരെ കുറച്ച്‌ ആയുസ്സേയുള്ളൂ. ഇവയിലെ സ്‌പോർ വ്യാപനത്തോടെ "നിർമാണ'ശാഖകള്‍ ജന്മമെടുക്കുന്നു. പച്ചനിറമുള്ള ബഹുശാഖികളാണിവ. ചെടിയുടെ ഈ ശാഖയെയാണ്‌ "കുതിരവാലന്‍' (horsetail) എന്ന പേരുകൊണ്ട്‌ വിവക്ഷിക്കുന്നത്‌.  ഈ ജീനസിന്റെതന്നെ ചില സ്‌പീഷീസുകള്‍. "സ്‌കവറിംഗ്‌ റഷസ്‌' (scouring rushes)എന്നറിയപ്പെടുന്നുണ്ട്‌. സിലിക്കയുടെ പല യൗഗികങ്ങളും ധാരാളമായി കാണപ്പെടുന്ന ഈ ചെടികള്‍ മുന്‍കാലങ്ങളിൽ പാത്രങ്ങളും മറ്റും തേച്ചുവെടിപ്പാക്കുന്നതിന്‌ ഉപയോഗിക്കപ്പെട്ടിരുന്നതിനാലാണ്‌ ഇവയ്‌ക്ക്‌ ഈ പേരു ലഭിച്ചത്‌.

ലോകത്തെവിടെയും കാണപ്പെടുന്ന ഇക്വിസിറ്റം, വളക്കൂറില്ലാത്ത മച്ചിലും വെളിമ്പ്രദേശങ്ങളിലും ചതുപ്പുതറകളിലും കുളങ്ങളുടെയും മറ്റും അരികുകളിലും ധാരാളമായി വളരുന്നു. ഏതാനും സെന്റിമീറ്റർ മുതൽ ഒരു മീറ്ററിലേറെവരെ ഉയരമുള്ള ചെടികള്‍ ഇക്കൂട്ടത്തിലുണ്ട്‌. ഇ. ജൈജാന്റിയം (E. giganteum) എന്ന തെ. അമേരിക്കന്‍ ഇനത്തിന്‌ 20 മീ. ഉയരവും രണ്ടര സെ.മീ. വ്യാസമുള്ള തണ്ടുമുണ്ട്‌. ഇത്‌ കാഴ്‌ചയിൽ മറ്റു വൃക്ഷങ്ങളിൽ പടർന്നുകിടക്കുന്ന ഒരു വള്ളിയാണെന്നേ തോന്നൂ. ഉദ്ദേശം മുപ്പതു കോടി വർഷങ്ങള്‍മുമ്പ്‌ (Upper Devonian period) ഉണ്ടായിരുന്ന "ഭീമാകാരങ്ങളാ'യ കുതിരവാലന്റെ ചെറിയ രൂപങ്ങളാണ്‌ ഇന്നു കാണപ്പെടുന്നവ. കലാമൈററുകള്‍ (Calamites)എന്നറിയപ്പെട്ടിരുന്ന അവ 20 മീ. ഉയരമുള്ള വന്‍വൃക്ഷങ്ങളായിരുന്നു. സംവഹനകലയുടെ പ്രധാനഭാഗങ്ങളായ ഖരവ്യൂഹവും (xylem), മൃദുവ്യൂഹവും (phloem) ഉത്‌പാദിപ്പിക്കാന്‍ കഴിവുള്ള "വാസ്‌കുലാർ കാമ്പിയം' ഉള്‍ക്കൊണ്ടിരുന്നു എന്നതാണ്‌ അവയ്‌ക്ക്‌ ഇന്നു കാണപ്പെടുന്ന കുതിരവാലന്‍ചെടികളിൽനിന്നുമുള്ള വ്യത്യാസം. ഉദ്ദേശം 15 കോടി വർഷങ്ങള്‍ക്കുമുമ്പ്‌ കാലമൈററുകള്‍ നാമാവശേഷമായി.

13:13, 13 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇക്വിസിറ്റം

Equisetum

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍