This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇക്ബാൽ, മുഹമ്മദ് (1877 - 1938)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇക്ബാൽ, മുഹമ്മദ് (1877 - 1938) == ഉർദുകവിയും ദാർശനികനും. 1877 ന. 9-ന് പഞ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇക്ബാൽ, മുഹമ്മദ് (1877 - 1938)) |
||
വരി 1: | വരി 1: | ||
+ | |||
+ | [[ചിത്രം:iqbal m.jpg.jpg|thumb|]] | ||
== ഇക്ബാൽ, മുഹമ്മദ് (1877 - 1938) == | == ഇക്ബാൽ, മുഹമ്മദ് (1877 - 1938) == |
Current revision as of 11:49, 13 ജൂണ്‍ 2014
ഇക്ബാൽ, മുഹമ്മദ് (1877 - 1938)
ഉർദുകവിയും ദാർശനികനും. 1877 ന. 9-ന് പഞ്ചാബിലെ (പാകിസ്താന്) സിയാൽക്കോട്ട് എന്ന സ്ഥലത്ത് ഇക്ബാൽ ജനിച്ചു. സാമാന്യവിദ്യാഭ്യാസം സ്വദേശത്തുതന്നെ നടത്തിയശേഷം കലാശാലാധ്യയനത്തിനായി ലാഹോറിലെ ഗവണ്മെന്റ് കോളജിൽ ചേർന്നു. അവിടെ ദർശനവിഭാഗത്തിന്റെ അധ്യക്ഷനായിരുന്ന തോമസ് ആർണോള്‍ഡ് എന്ന പാശ്ചാത്യ പണ്ഡിതന് ഇക്ബാലിൽ ഒളിഞ്ഞുകിടന്നിരുന്ന സർഗവൈഭവത്തെയും കർമശക്തിയെയും കണ്ടെത്തുകയുണ്ടായി. എം.എ. പരീക്ഷയിൽ പ്രശസ്തമായ വിജയം കൈവരിച്ച ഇക്ബാലിന് ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്താനുള്ള സന്ദർഭം സൃഷ്ടിച്ചുകൊടുത്തത് പ്രാഫ. ആർണോള്ഡായിരുന്നു. 1909-ൽ ഇക്ബാൽ ലണ്ടന്സർവകലാശാലയിൽനിന്ന് തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റു നേടി; അതിനടുത്ത വർഷം ബാരിസ്റ്റർ പരീക്ഷയിലും വിജയിയായി. 1911-ൽ ലാഹോറിൽ മടങ്ങിയെത്തിയപ്പോള്‍ ഗവണ്മെന്റ് കോളജിൽ അധ്യാപകനായി നിയമിക്കപ്പെട്ടു. 1922-ൽ അദ്ദേഹത്തിന് ബ്രിട്ടീഷ് ഗവണ്മെന്റ് "സർ' സ്ഥാനം നല്കി. 1928-ൽ ഇന്ത്യയിലെ പല പ്രസിദ്ധ സർവകലാശാലകളിലും മതപരമായ നവോത്ഥാനത്തിന്റെയും ദാർശനികചിന്തയുടെയും ആവശ്യകതയെ പുരസ്കരിച്ച് പ്രഭാഷപരമ്പരനടത്തി. 1930-ൽ അലഹാബാദ് സമ്മേളനത്തിൽ ഇന്ത്യന്‍ മുസ്ലിം ലീഗിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. അതോടെ ഇക്ബാൽ പാകിസ്താന് എന്ന ആശയത്തിന്റെ പ്രചാരണത്തിനുവേണ്ടി പരിശ്രമിച്ചുതുടങ്ങി. 1938 ഏ. 21-ന് ലാഹോറിൽവച്ച് അദ്ദേഹം അന്തരിച്ചു.
സാഹിത്യസംഭാവനകള്‍. ആധുനിക ഉർദുസാഹിത്യത്തിൽ ഇക്ബാലിനുള്ള സ്ഥാനം അത്യുന്നതമാണ്. ഉർദു, പാഴ്സി, അറബി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ ഇദ്ദേഹത്തിന് അസാമാന്യമായ അവഗാഹം സിദ്ധിച്ചിരുന്നു. ലണ്ടനിൽ താമസിച്ചിരുന്നകാലത്ത് പേർഷ്യന്‍ഭാഷയിലും ഇദ്ദേഹം കവിതാരചന നടത്തിയിരുന്നു. ഇതോടുകൂടി ഇസ്ലാമികലോകത്തിൽ മുഴുവന്‍ അദ്ദേഹം അറിയപ്പെട്ടു.
ആശയഗാംഭീര്യമാണ് ഇക്ബാൽകവിതകളുടെ ഏറ്റവും വലിയ വൈശിഷ്ട്യം. ഇസ്ലാമിക ദർശനത്തിന്റെയും ഭാരതീയദർശനത്തിന്റെയും മേളനം ഇദ്ദേഹത്തിന്റെ കവിതകളിൽ കാണാവുന്നതാണ്. നൈതികവും ധാർമികവും സാമൂഹികവുമായ തത്ത്വസംഹിതകളുടെ കലാത്മകമായ ആവിഷ്കരണമാണ് ഇക്ബാൽകവിതയെ കൂടുതൽ ആകർഷകവും സുന്ദരവുമാക്കിത്തീർക്കുന്നത്. ഇക്ബാലിന്റെ പ്രാരംഭകാലകവിതകള് പലതും രാഷ്ട്രീയ ചിന്താഗതികളുടെ കാഹളംമുഴക്കലായിരുന്നു; എങ്കിലും ക്രമേണ അവയ്ക്ക് ദാർശനികത്ത്വത്തിലേക്ക് ചായ്വുണ്ടായി. ഇദ്ദേഹത്തിന്റെ അന്ത്യകാലകവിതകളിൽ അന്താരാഷ്ട്രീയഭാവത്തിന്റെയും വിശ്വപൗരത്വബോധത്തിന്റെയും മാനവസ്നേഹത്തിന്റെയും പ്രതിധ്വനികള്‍ കേള്‍ക്കാവുന്നതാണ്. സാമൂഹികസമത്വത്തിനും വ്യക്തിസ്വാതന്ത്യ്രത്തിനും ദേശീയപ്രബുദ്ധതയ്ക്കുംവേണ്ടി ഇക്ബാലിനെപ്പോലെ ശബ്ദമുയർത്തിയിട്ടുള്ള കവികള്‍ വിരളമാണ്.