This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉഷ, ഒ.വി. (1948 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഉഷ, ഒ.വി. (1948 - ) == മലയാള കവയിത്രി. പാലക്കാട് ജില്ലയിൽ 1948 നവംബറിൽ ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഉഷ, ഒ.വി. (1948 - )) |
||
വരി 1: | വരി 1: | ||
== ഉഷ, ഒ.വി. (1948 - ) == | == ഉഷ, ഒ.വി. (1948 - ) == | ||
- | + | [[ചിത്രം:Vol4p732_Usha OV.jpg|thumb|]] | |
മലയാള കവയിത്രി. പാലക്കാട് ജില്ലയിൽ 1948 നവംബറിൽ ജനിച്ചു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദമെടുത്തു. ഡൽഹിയിലെ ടാറ്റാ മക്‌ഗ്രാ-ഹിൽ പബ്ലിഷിങ് കമ്പനിയിലും വികാസ് പബ്ലിഷിങ് ഹൗസിലും ആയിരുന്നു ആദ്യകാല പ്രവർത്തനം. തുടർന്ന് ഫ്രീലാന്‍ഡ് ബുക്ക് എഡിറ്ററായി പ്രവർത്തിച്ചുവന്നു. പിന്നീട് മഹാത്മാഗാന്ധി സർവകലാശാലയുടെ പ്രകാശനവിഭാഗം ഡയറക്‌ടർ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. ഇപ്പോള്‍ ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്നു. | മലയാള കവയിത്രി. പാലക്കാട് ജില്ലയിൽ 1948 നവംബറിൽ ജനിച്ചു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദമെടുത്തു. ഡൽഹിയിലെ ടാറ്റാ മക്‌ഗ്രാ-ഹിൽ പബ്ലിഷിങ് കമ്പനിയിലും വികാസ് പബ്ലിഷിങ് ഹൗസിലും ആയിരുന്നു ആദ്യകാല പ്രവർത്തനം. തുടർന്ന് ഫ്രീലാന്‍ഡ് ബുക്ക് എഡിറ്ററായി പ്രവർത്തിച്ചുവന്നു. പിന്നീട് മഹാത്മാഗാന്ധി സർവകലാശാലയുടെ പ്രകാശനവിഭാഗം ഡയറക്‌ടർ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. ഇപ്പോള്‍ ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്നു. | ||
10:04, 13 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉഷ, ഒ.വി. (1948 - )
മലയാള കവയിത്രി. പാലക്കാട് ജില്ലയിൽ 1948 നവംബറിൽ ജനിച്ചു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദമെടുത്തു. ഡൽഹിയിലെ ടാറ്റാ മക്‌ഗ്രാ-ഹിൽ പബ്ലിഷിങ് കമ്പനിയിലും വികാസ് പബ്ലിഷിങ് ഹൗസിലും ആയിരുന്നു ആദ്യകാല പ്രവർത്തനം. തുടർന്ന് ഫ്രീലാന്‍ഡ് ബുക്ക് എഡിറ്ററായി പ്രവർത്തിച്ചുവന്നു. പിന്നീട് മഹാത്മാഗാന്ധി സർവകലാശാലയുടെ പ്രകാശനവിഭാഗം ഡയറക്‌ടർ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. ഇപ്പോള്‍ ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്നു.
വിദ്യാഭ്യാസകാലം മുതൽ തന്നെ ഉഷ കവിതകള്‍ എഴുതിത്തുടങ്ങി. പ്രത്യേകിച്ച് ഏതെങ്കിലും കഥയ്‌ക്കോ സാമൂഹിക പ്രശ്‌നത്തിനോ ഇടം ഏകാത്ത, വ്യക്തിപരമായ വിഷാദാത്മകത തങ്ങിനില്‌ക്കുന്ന ഭാവഗീതങ്ങളായിരുന്നു ആദ്യകാല കവിതകള്‍. തീർത്തും ഹ്രസ്വങ്ങളുമാണ് ഈ കവിതകള്‍. ജീവിതത്തിലുണ്ടായ ആധ്യാത്മിക ചായ്‌വ് പില്‌ക്കാലത്ത് എഴുതിയ കവിതകളിൽ പ്രതിഫലിക്കുന്നു. കാവ്യരചന തുടങ്ങിയ കാലത്തെ കവിതകള്‍ ധ്യാനം എന്ന കൃതിയിൽ സമാഹരിച്ചിരിക്കുന്നു. നിലം തൊടാമച്ച് എന്ന കഥാസമാഹാരം ഉഷയുടെ ശ്രദ്ധേയമായ ഒരു കൃതിയാണ്. ഉഷയുടെ മൂത്ത സഹോദരനാണ് പ്രസിദ്ധ മലയാള നോവലിസ്റ്റ് ഒ.വി. വിജയന്‍.
(ഭരതന്നൂർ ശിവരാജന്‍)