This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപ്പനച്ചം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഉപ്പനച്ചം == മാൽവേസീ (Malvaceae) സസ്യകുടുംബത്തിൽപ്പെട്ടതും പടർന്ന...)
(ഉപ്പനച്ചം)
വരി 1: വരി 1:
== ഉപ്പനച്ചം ==
== ഉപ്പനച്ചം ==
-
 
+
[[ചിത്രം:Vol4p658_Hibiscus furcatus..jpg|thumb|]]
മാൽവേസീ (Malvaceae) സസ്യകുടുംബത്തിൽപ്പെട്ടതും പടർന്നു വളരുന്നതുമായ ഒരു മുള്‍ച്ചെടി. ശാ.നാ.: ഹിബിസ്‌കസ്‌ ഫർക്കേറ്റസ്‌ (Hibiscus furcatus). ആെഫ്രിക്കയിലും ഏഷ്യയിലുമുള്ള ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ ഇത്‌ ധാരാളമായി കാണപ്പെടുന്നു. ഇന്ത്യയിൽ വേണ്ടത്ര ചൂടും മഴയും ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാം ഈ സസ്യം വളരുന്നുണ്ട്‌. ചുവപ്പുനിറമുള്ള ഇതിന്റെ തണ്ട്‌ പുറകോട്ടു വളഞ്ഞ ചെറിയ മുള്ളുകളാൽ ആവൃതമാണ്‌. ഇലകള്‍ അഖണ്ഡധാരയോടുകൂടിയവയോ മൂന്നു ഖണ്ഡങ്ങളായി പിരിഞ്ഞവയോ ആയിരിക്കും. ഇലയുടെ അരിക്‌ ദന്തുരമാണ്‌; അടിവശം രോമാവൃതവും. ഇലഞരമ്പുകളിലുടനീളം ചെറിയ മുള്ളുകള്‍ കാണപ്പെടുന്നു. അനുപർണം ദീർഘായതമോ (oblong) പ്രാസാകാരമോ  (lanceolate)ആയിരിക്കും.

08:47, 13 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഡിസംബർ ആകുമ്പോഴേക്കും ഉപ്പനച്ചം പൂവണിയാന്‍ തുടങ്ങും. ഇതിന്റെ മനോഹരങ്ങളായ മഞ്ഞപ്പൂക്കള്‍ക്ക്‌ ഏതാണ്ട്‌ 10 സെ.മീ. വ്യാസം ഉണ്ടായിരിക്കും. ഇതിന്റെ പൂവിന്‌ വെണ്ടയുടെ പൂവിനോട്‌ സാമ്യമുണ്ട്‌. പുഷ്‌പവൃന്തം ചെറുതാണ്‌. സഹപത്രം രേഖീയരൂപമുള്ളവയും രണ്ടായി പിളർന്നവയുമാണ്‌. ഒരു പൂവിൽ 10-12 സഹപത്രങ്ങള്‍ കാണും. ബാഹ്യദളം അഗ്രം കൂർത്തതും മുള്ളന്‍രോമത്തോടുകൂടിയതുമാണ്‌. ദളപുടത്തിന്റെ നിറം മഞ്ഞയാണെങ്കിലും മധ്യഭാഗത്തിന്‌ ശോണവർണമാണുള്ളത്‌. ദളപുടം പൊഴിഞ്ഞുപോകുമെങ്കിലും ബാഹ്യദളം ഫലത്തെ പൊതിഞ്ഞ്‌ ഫലത്തോടൊപ്പം വളരുന്നു. ഫലത്തിന്‌ ബാഹ്യദളത്തോളം വലുപ്പമുണ്ടാവും. ഇതിന്‌ അഗ്രം കൂർത്ത അണ്ഡാഭാകൃതിയാണുള്ളത്‌.

ഉപ്പനച്ചത്തിന്റെ തൊലിയിൽനിന്നു ബലമുള്ള നാരുകള്‍ ലഭ്യമാണെങ്കിലും മുള്ളുകാരണം നാരെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്‌. ഈ സസ്യത്തിന്റെ വേര്‌ വെള്ളത്തിൽ കുതിർത്ത്‌ സത്തെടുത്ത്‌ ഉഷ്‌ണകാലത്ത്‌ ഒരു ശീതളപാനീയമായി ഉപയോഗിക്കുന്നു. ഇല പാകംചെയ്‌തു ഭക്ഷിച്ചാൽ വിശപ്പുകൂടുമെന്നും നേത്രരോഗങ്ങളെ ശമിപ്പിക്കുമെന്നും ആയുർവേദഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

(പി.എന്‍. ചന്ദ്രശേഖരന്‍ നായർ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍