This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അച്ചിസണ്‍കമ്മിഷന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.65.219 (സംവാദം)
(New page: = അച്ചിസണ്‍കമ്മിഷന്‍ = ഇന്ത്യക്കാര്‍ക്ക് സിവില്‍ സര്‍വീസില്‍ ഉയര്‍ന...)
അടുത്ത വ്യത്യാസം →
09:36, 30 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അച്ചിസണ്‍കമ്മിഷന്‍
ഇന്ത്യക്കാര്‍ക്ക് സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ നല്കാനുള്ള സാധ്യതയെപ്പറ്റി ആരായാനും ഇന്ത്യന്‍ പബ്ളിക് സര്‍വീസ് കമ്മിഷന്‍ നിയമങ്ങള്‍ ഏകീകരിക്കാനുമായി ഇന്ത്യന്‍ വൈസ്രോയിയായിരുന്ന ഡഫറിന്‍ പ്രഭു (1826-1902), പഞ്ചാബിലെ മുന്‍ ലഫ്. ഗവര്‍ണറായിരുന്ന സര്‍ ചാള്‍സ് അച്ചിസന്റെ അധ്യക്ഷതയില്‍ നിയമിച്ച കമ്മിഷന്‍. 1886 ന. 4-ന് രൂപവത്ക്കരിക്കപ്പെട്ട ഈ കമ്മിഷനില്‍ അധ്യക്ഷനെ കൂടാതെ 16 അംഗങ്ങള്‍ (സെക്രട്ടറി ഉള്‍പ്പടെ) ഉണ്ടായിരുന്നു. ഇതില്‍ ഇന്ത്യക്കാരായി ആറുപേര്‍ (ഹിന്ദു 4, മുസ്ളിം 2) മാത്രമാണുണ്ടായിരുന്നത്.
കവനന്റഡ് സര്‍വീസിലേക്ക് നീക്കിവച്ചിട്ടുള്ള ഉദ്യോഗങ്ങള്‍ പ്രൊവിന്‍ഷ്യല്‍ സര്‍വീസിലേക്ക് മാറ്റി, തുറന്ന മത്സരപരീക്ഷ നടത്തിയോ താഴ്ന്ന ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഉദ്യോഗക്കയറ്റം നല്കിയോ ആളെ നിയമിക്കണമെന്നായിരുന്നു കമ്മിഷന്റെ ഒരു ശിപാര്‍ശ. മത്സരപരീക്ഷയ്ക്കുള്ള പ്രായപരിധി 23 ആക്കി ഉയര്‍ത്തുന്നതിന് കമ്മിഷനനുകൂലമായിരുന്നു. കവനന്റഡ്, അണ്‍കവനന്റഡ് സര്‍വീസുകള്‍ യഥാക്രമം ഇംപീരിയല്‍, പ്രൊവിന്‍ഷ്യല്‍ സര്‍വീസുകളാക്കി മാറ്റാനും പ്രൊവിന്‍ഷ്യല്‍ സര്‍വീസിനുതാഴെ ഒരു സബോര്‍ഡിനേറ്റ് സര്‍വീസുണ്ടാക്കാനും കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. ഇംഗ്ളണ്ടിലും ഇന്ത്യയിലും വച്ച് ഐ.സി.എസ്. പരീക്ഷ നടത്തുന്നതിനെ കമ്മിഷന്‍ അനുകൂലിച്ചില്ല. കമ്മിഷന്റെ പൊതുസര്‍വീസുകളെ സംബന്ധിച്ചുള്ള ശിപാര്‍ശകള്‍ ഗവണ്‍മെന്റ് അംഗീകരിച്ചു. കവന്റഡ് സിവില്‍ സര്‍വീസ് അക്കാലം മുതല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസായി മാറി. ഇംഗ്ളണ്ടിലും ഇന്ത്യയിലും എല്ലാ മത്സരപരീക്ഷകളും നടത്തണമെന്നപ്രമേയം ബ്രിട്ടിഷ് ജനപ്രതിനിധിസഭ 1893-ല്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് കമ്മിഷന്റെ അവസാനത്തെ ശിപാര്‍ശയ്ക്ക് പ്രസക്തിയില്ലാതായി. നോ: പബ്ളിക് സര്‍വീസ് കമ്മിഷന്‍; സിവില്‍ സര്‍വീസ് അച്ചിസന്‍, ഡീന്‍ ഗുഡെര്‍ഹാം (1893 - 1971)
അരവലീി, ഉലമി ഏീീറലൃവമാ
പുലിറ്റ്സര്‍ ജേതാവായ അമേരിക്കന്‍ നയതന്ത്രജ്ഞന്‍. 1949 മുതല്‍ 1953 വരെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു.
അമേരിക്കയിലെ കണക്റ്റികട്ടില്‍ മിഡില്‍ടൌണില്‍ 1893 ഏ. 11-ന് ജനനം. ഗ്രോറ്റണ്‍ സ്കൂള്‍, യേല്‍ സര്‍വകലാശാല, ഹാര്‍വാര്‍ഡ് ലോ സ്കൂള്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1933-ല്‍ ട്രഷറി അണ്ടര്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടെങ്കിലും ആറ് മാസക്കാലം മാത്രമേ ആ സ്ഥാനത്ത് പ്രവര്‍ത്തിച്ചുള്ളൂ. പിന്നീട് 1941-ല്‍ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിലാണ് സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെത്തിയത്.
ആണവോര്‍ജത്തിനുമേല്‍ അന്താരാഷ്ട്ര നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ടുള്ള 1946-ലെ അച്ചിസണ്‍-ലിലിന്‍തല്‍ റിപ്പോര്‍ട്ടാണ് 1949-ലെ നോര്‍ത്ത് അത്ലാന്തിക് ട്രീറ്റി സംഘടനയുടെ (ചഅഠഛ) രൂപീകരണത്തിലേക്ക് നയിച്ചത്. 1948-ലെ മാര്‍ഷല്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ രണ്ടാംലോക യുദ്ധത്തിനുശേഷം യൂറോപ്പിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുവേണ്ട സഹായങ്ങള്‍ നല്കി. സോവിയറ്റ് യൂണിയനെതിരായ പല നടപടികളും കൈക്കൊള്ളുവാനും യൂറോപ്യന്‍ രാഷ്ട്രങ്ങളെ കമ്യൂണിസ്റ്റ് സ്വാധീനത്തില്‍ നിന്ന് മാറ്റി നിര്‍ത്താനും ഉള്ള ശ്രമങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്കിയെങ്കിലും കമ്യൂണിസ്റ്റുകാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തികൊടുക്കുന്നുവെന്ന വിമര്‍ശനം ഇദ്ദേഹത്തിന് നേരിടേണ്ടി വന്നു. ദക്ഷിണ കൊറിയയിലും ചൈനയിലും കമ്മ്യൂണിസ്റ്റു ഭരണകൂടം നിലവില്‍ വന്നതും ഇദ്ദേഹത്തിന്റെ പോരായ്മയാണെന്ന ആരോപണം ഉണ്ടായി. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം പിന്നീട് ചരിത്രകാരന്‍മാരും തള്ളികളഞ്ഞിട്ടുണ്ട്.
1951-ല്‍ രണ്ടാം ലോകയുദ്ധം അവസാനിപ്പിക്കുന്നതിന് ജപ്പാനുമായി സമാധാനക്കരാറുണ്ടാക്കുന്നതില്‍ അച്ചിസന്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മികച്ച ഒരു ഗ്രന്ഥകാരന്‍ കൂടിയായ അച്ചിസന്റെ പ്രസന്റ് അറ്റ് ദ ക്രിയേഷന്‍ (ജൃലലിെ മ വേല ഇൃലമശീിേ 1969) എന്ന കൃതിക്ക് 1970-ല്‍ മികച്ച ചരിത്രഗ്രന്ഥത്തിനുള്ള പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു. പവര്‍ ആന്‍ഡ് ഡിപ്ളൊമസി (ജീംലൃ മിറ ഉശുഹീാമര്യ 1958) മോണിങ്ങ് ആന്‍ഡ് നൂണ്‍ (ങീൃിശിഴ മിറ ചീീി 1965) പ്രൈവറ്റ് തോട്ട്സ് ഓണ്‍ പബ്ളിക് അഫേഴ്സ് (ജൃശ്മലേ ഠവീൌഴവ ീി ജൌയഹശര അളളമശൃ 1967) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍. 1971 ഒ. 12-ന് അച്ചിസന്‍ അന്തരിച്ചു. (രാധിക ഒ.) അച്ചുകുത്ത് നോ: ഗോവസൂരിപ്രയോഗം