This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യന്‍ കരസേന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ത്യന് കരസേന) |
Mksol (സംവാദം | സംഭാവനകള്‍) (→റിക്രൂട്ട്‌മെന്റും ട്രയിനിങ്ങും) |
||
വരി 83: | വരി 83: | ||
കരസേനയടക്കമുള്ള എല്ലാ സായുധ സേനാവിഭാഗങ്ങളുടെയും ഭരണച്ചുമതല നിക്ഷിപ്‌തമായിരിക്കുന്നത് രാജ്യരക്ഷാമന്ത്രിയിലാണ്. ഭരണഘടന പ്രകാരം എല്ലാ സായുധസേനയുടെയും സുപ്രീം കമാന്‍ഡർ ഇന്ത്യാ റിപ്പബ്ലിക്കിന്റെ പ്രസിഡന്റാണ്. | കരസേനയടക്കമുള്ള എല്ലാ സായുധ സേനാവിഭാഗങ്ങളുടെയും ഭരണച്ചുമതല നിക്ഷിപ്‌തമായിരിക്കുന്നത് രാജ്യരക്ഷാമന്ത്രിയിലാണ്. ഭരണഘടന പ്രകാരം എല്ലാ സായുധസേനയുടെയും സുപ്രീം കമാന്‍ഡർ ഇന്ത്യാ റിപ്പബ്ലിക്കിന്റെ പ്രസിഡന്റാണ്. | ||
==റിക്രൂട്ട്‌മെന്റും ട്രയിനിങ്ങും== | ==റിക്രൂട്ട്‌മെന്റും ട്രയിനിങ്ങും== | ||
+ | [[ചിത്രം:Vol4p17_CT-13.jpg|thumb| സേനാ റിക്രൂട്ട്മെന്റിന്റെ ഭാഗമായി നടത്തുന്ന കായികക്ഷമതാ പരിശോധന]] | ||
+ | |||
+ | |||
ഇന്ത്യന്‍ കരസേനയിലേക്ക് ജവാന്മാരെ "ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് റാലി'യിലൂടെ തെരഞ്ഞെടുക്കുന്ന രീതിയാണ് പ്രാബല്യത്തിൽ ഉള്ളത്. തെരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിതമായ കായികക്ഷമതയും വിദ്യാഭ്യാസ യോഗ്യതകളും നിഷ്‌കർഷിക്കപ്പെട്ടിരിക്കുന്നു. ആഫീസർമാരെ തെരഞ്ഞെടുക്കുന്നത് യൂണിയന്‍ പബ്ലിക് സർവീസ് കമ്മിഷന്‍, സർവീസ് സെലക്ഷന്‍ ബോർഡ് ((S.S.B.) എന്നിവ വഴിയാണ്. ഇതിലേക്കായി പൊതുവിഭാഗത്തിൽനിന്നു നേരിട്ടും, രാഷ്‌ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, നാഷണൽ ഡിഫന്‍സ് അക്കാദമി, നാഷണൽ കേഡറ്റ് കോർ (N.C.C.) എന്നിവയിൽനിന്നും തെരഞ്ഞെടുപ്പുകള്‍ നടത്തുന്നു; ഇന്ത്യന്‍ കരസേനയിൽ കമ്മിഷന്‍ കിട്ടുന്ന യുവാക്കള്‍ക്ക് ഡെറാഡൂണിലുള്ള ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ കഠിനപരിശീലനങ്ങള്‍ക്ക് വിധേയരാകേണ്ടതുണ്ട്. അതിൽ വിജയികളാവുന്നവർക്കാണ് ആഫീസർപദവി നല്‌കുന്നത്. തുടർന്ന് അവരെ കരസേനയുടെ വിവിധ യൂണിറ്റുകളിലേക്ക് നിയോഗിക്കുകയും ചെയ്യുന്നു. അതിനുശേഷം അവർക്കോരോരുത്തർക്കും അവരുടെ യൂണിറ്റ് ട്രയിനിങ് സെന്ററുകളിൽ പ്രത്യേക പരിശീലനങ്ങള്‍ നല്‌കപ്പെടുന്നു. തുടർന്നുള്ള സേവനകാലത്തും വിവിധ വിഷയങ്ങളെയും യുദ്ധമുറകളെയുംപറ്റിയുള്ള പരിശീലനങ്ങള്‍ നല്‌കപ്പെടുന്നുണ്ട്. ഉദാഹരണമായി യങ് ആഫീസേഴ്‌സ് കോഴ്‌സ്, കമാന്‍ഡൊ കോഴ്‌സ്, ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് കോഴ്‌സ്, സിഗ്നൽ കോഴ്‌സ്, സർവേ കോഴ്‌സ്, ലോങ് ഗച്ചറി സ്റ്റാഫ് കോളജ് കോഴ്‌സ് തുടങ്ങിയവയ്‌ക്കെല്ലാം വ്യത്യസ്‌ത ശിക്ഷണരീതികളാണുള്ളത്. റെഗുലർ ആർമി സർവീസിനു പുറമേ എമർജന്‍സി കമ്മിഷന്‍, ഷോർട്ട് സർവിസ് കമ്മിഷന്‍ തുടങ്ങിയവ വഴി തെരഞ്ഞെടുപ്പു നടത്തി മദ്രാസിലുള്ള ആഫീസേഴ്‌സ് ട്രയിനിങ് സ്‌കൂളിൽ (OTS) പരിശീലനം കൊടുത്ത് ചുരുങ്ങിയകാലത്തെ സേവനത്തിന് നിയമിക്കുന്ന ഏർപ്പാടും നിലവിലുണ്ട്. | ഇന്ത്യന്‍ കരസേനയിലേക്ക് ജവാന്മാരെ "ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് റാലി'യിലൂടെ തെരഞ്ഞെടുക്കുന്ന രീതിയാണ് പ്രാബല്യത്തിൽ ഉള്ളത്. തെരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിതമായ കായികക്ഷമതയും വിദ്യാഭ്യാസ യോഗ്യതകളും നിഷ്‌കർഷിക്കപ്പെട്ടിരിക്കുന്നു. ആഫീസർമാരെ തെരഞ്ഞെടുക്കുന്നത് യൂണിയന്‍ പബ്ലിക് സർവീസ് കമ്മിഷന്‍, സർവീസ് സെലക്ഷന്‍ ബോർഡ് ((S.S.B.) എന്നിവ വഴിയാണ്. ഇതിലേക്കായി പൊതുവിഭാഗത്തിൽനിന്നു നേരിട്ടും, രാഷ്‌ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, നാഷണൽ ഡിഫന്‍സ് അക്കാദമി, നാഷണൽ കേഡറ്റ് കോർ (N.C.C.) എന്നിവയിൽനിന്നും തെരഞ്ഞെടുപ്പുകള്‍ നടത്തുന്നു; ഇന്ത്യന്‍ കരസേനയിൽ കമ്മിഷന്‍ കിട്ടുന്ന യുവാക്കള്‍ക്ക് ഡെറാഡൂണിലുള്ള ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ കഠിനപരിശീലനങ്ങള്‍ക്ക് വിധേയരാകേണ്ടതുണ്ട്. അതിൽ വിജയികളാവുന്നവർക്കാണ് ആഫീസർപദവി നല്‌കുന്നത്. തുടർന്ന് അവരെ കരസേനയുടെ വിവിധ യൂണിറ്റുകളിലേക്ക് നിയോഗിക്കുകയും ചെയ്യുന്നു. അതിനുശേഷം അവർക്കോരോരുത്തർക്കും അവരുടെ യൂണിറ്റ് ട്രയിനിങ് സെന്ററുകളിൽ പ്രത്യേക പരിശീലനങ്ങള്‍ നല്‌കപ്പെടുന്നു. തുടർന്നുള്ള സേവനകാലത്തും വിവിധ വിഷയങ്ങളെയും യുദ്ധമുറകളെയുംപറ്റിയുള്ള പരിശീലനങ്ങള്‍ നല്‌കപ്പെടുന്നുണ്ട്. ഉദാഹരണമായി യങ് ആഫീസേഴ്‌സ് കോഴ്‌സ്, കമാന്‍ഡൊ കോഴ്‌സ്, ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് കോഴ്‌സ്, സിഗ്നൽ കോഴ്‌സ്, സർവേ കോഴ്‌സ്, ലോങ് ഗച്ചറി സ്റ്റാഫ് കോളജ് കോഴ്‌സ് തുടങ്ങിയവയ്‌ക്കെല്ലാം വ്യത്യസ്‌ത ശിക്ഷണരീതികളാണുള്ളത്. റെഗുലർ ആർമി സർവീസിനു പുറമേ എമർജന്‍സി കമ്മിഷന്‍, ഷോർട്ട് സർവിസ് കമ്മിഷന്‍ തുടങ്ങിയവ വഴി തെരഞ്ഞെടുപ്പു നടത്തി മദ്രാസിലുള്ള ആഫീസേഴ്‌സ് ട്രയിനിങ് സ്‌കൂളിൽ (OTS) പരിശീലനം കൊടുത്ത് ചുരുങ്ങിയകാലത്തെ സേവനത്തിന് നിയമിക്കുന്ന ഏർപ്പാടും നിലവിലുണ്ട്. | ||
സ്‌ത്രീകള്‍ക്ക് ഇന്ത്യന്‍ കരസേനയിൽ മതിയായ പ്രാതിനിധ്യം നേടുവാനുള്ള അവസരം ലഭ്യമായിട്ടുണ്ട്. രണ്ടാം ലോകയുദ്ധം മുതൽക്കേ ആർമി മെഡിക്കൽ കോറിൽ ഡോക്‌ടർ, നഴ്‌സ് എന്നീ തസ്‌തികകളിൽ സ്‌ത്രീകള്‍ സേവനമനുഷ്‌ഠിച്ചുവരുന്നു. പില്‌ക്കാലത്ത് സർവീസസ്, ഓർഡിനന്‍സ്, ഇലക്‌ട്രിക്കൽ & മെക്കാനിക്കൽ എന്‍ജിനീയർ, ഇന്റലിജന്‍സ്, എഡ്യൂക്കേഷന്‍, സിഗ്നൽസ് എന്നീ കോറുകളിലും ജഡ്‌ജ്-അഡ്വേക്കറ്റ് ജനറൽ ആഫീസിലും വനിതകളുടെ സേവനം അനുവദിക്കപ്പെട്ടു. നിലവിൽ ആയിരത്തിലധികം വനിതാ ഓഫീസർമാർ സേനയിൽ പ്രവർത്തിക്കുന്നുണ്ട്. | സ്‌ത്രീകള്‍ക്ക് ഇന്ത്യന്‍ കരസേനയിൽ മതിയായ പ്രാതിനിധ്യം നേടുവാനുള്ള അവസരം ലഭ്യമായിട്ടുണ്ട്. രണ്ടാം ലോകയുദ്ധം മുതൽക്കേ ആർമി മെഡിക്കൽ കോറിൽ ഡോക്‌ടർ, നഴ്‌സ് എന്നീ തസ്‌തികകളിൽ സ്‌ത്രീകള്‍ സേവനമനുഷ്‌ഠിച്ചുവരുന്നു. പില്‌ക്കാലത്ത് സർവീസസ്, ഓർഡിനന്‍സ്, ഇലക്‌ട്രിക്കൽ & മെക്കാനിക്കൽ എന്‍ജിനീയർ, ഇന്റലിജന്‍സ്, എഡ്യൂക്കേഷന്‍, സിഗ്നൽസ് എന്നീ കോറുകളിലും ജഡ്‌ജ്-അഡ്വേക്കറ്റ് ജനറൽ ആഫീസിലും വനിതകളുടെ സേവനം അനുവദിക്കപ്പെട്ടു. നിലവിൽ ആയിരത്തിലധികം വനിതാ ഓഫീസർമാർ സേനയിൽ പ്രവർത്തിക്കുന്നുണ്ട്. | ||
+ | |||
==ആയുധങ്ങള്‍== | ==ആയുധങ്ങള്‍== | ||
കരസേനയുടെ ഉപയോഗത്തിലുള്ള ആയുധങ്ങളെ പ്രധാനമായും സ്‌മാള്‍ ആംസ്, ആർട്ടിലറി എന്നിങ്ങനെ രണ്ടായിതിരിക്കാം. | കരസേനയുടെ ഉപയോഗത്തിലുള്ള ആയുധങ്ങളെ പ്രധാനമായും സ്‌മാള്‍ ആംസ്, ആർട്ടിലറി എന്നിങ്ങനെ രണ്ടായിതിരിക്കാം. |
15:11, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ത്യന് കരസേന
ഇന്ത്യന് സേനയിലെ മൂന്നു പ്രമുഖ വിഭാഗങ്ങളിലൊന്ന്. ഇന്ത്യന്‍ വ്യോമസേന, ഇന്ത്യന്‍ നാവികസേന എന്നിവയാണ് മറ്റു രണ്ടുവിഭാഗങ്ങള്‍.
ചരിത്രം
ഭാരതീയ പുരാണേതിഹാസങ്ങളിൽ സായുധസേനാഘടകങ്ങളെപ്പറ്റിയുള്ള നിരവധി പരാമർശങ്ങള്‍ ഉണ്ട്. ഇവയിൽ ചതുരംഗസേന-രഥം, ഗജം, അശ്വം, പദാതി എന്നിവ ഉള്‍പ്പെട്ട സൈന്യം-എല്ലാ മഹായുദ്ധങ്ങളിലും പങ്കെടുത്തിരുന്നതായി കാണാം. യജുർവേദത്തിൽ യുദ്ധപരിശീലനത്തെക്കുറിച്ചുള്ള വിശദമായ പ്രതിപാദനങ്ങളുണ്ട്.
ആയുധങ്ങള്‍ മുക്ത, അമുക്ത, മുക്താമുക്ത, യന്ത്രമുക്ത എന്നിങ്ങനെ വിവിധതരത്തിൽ വർഗീകരിക്കപ്പെട്ടിരിക്കുന്നു. അസ്‌ത്രശസ്‌ത്രങ്ങള്‍, ദന്തകാന്ത, ശക്തി, നളിക, ചക്രം, വജ്രം, പരശു, വാള്‍, പരിച, ഗദ, മുഷ്‌ടിക തുടങ്ങിയ നിരവധിതരം ആയുധങ്ങളെപ്പറ്റിയും പ്രസ്‌താവിച്ചിട്ടുണ്ട്. രാമരാവണയുദ്ധത്തിലും കൗരവപാണ്ഡവയുദ്ധത്തിലും മേൽവിവരിച്ച ആയുധങ്ങള്‍ ഉപയോഗിച്ചതായും പലവിധ യുദ്ധമുറകളും അടവുകളും തന്ത്രങ്ങളും പ്രയോഗിച്ചുവന്നതായും വർണിച്ചു കാണുന്നു. ബി.സി. 326-ൽ ഗ്രീക്‌രാജാവായ അലക്‌സാണ്ടർ ഇന്ത്യയെ ആക്രമിച്ചകാലത്ത് അദ്ദേഹത്തോട് നേരിട്ട് യുദ്ധംചെയ്‌ത പോറസ്സിന്റെ (പൂരു) സേന ഒരു ലക്ഷത്തിലധികം വരുന്ന ഒന്നായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഹർഷന്റെ സേനയിൽ 50,000 പടകായ (കാലാള്‍), 20,000 അശ്വകായ (അശ്വസേന), 5,000 ഹസ്‌തികായ (ഗജസേന) തുടങ്ങിയ വിഭാഗങ്ങള്‍ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.
മുഗള്‍സാമ്രാജ്യകാലത്ത് വമ്പിച്ച അശ്വസേനയും പീരങ്കിപ്പടയും ഉണ്ടായിരുന്നു. അറംഗസീബിന്റെ സേനയെ എതിരിട്ട ശിവജിയുടെ ഭടന്മാർ കരയുദ്ധത്തിലും കടൽയുദ്ധത്തിലും പ്രാവീണ്യം നേടിയവരായിരുന്നു. ഇന്ത്യയിൽ ആദ്യമായി ഗറില്ലായുദ്ധമുറകള്‍ വിപുലമായി പയറ്റിയ സേനയും ശിവജിയുടേതായിരുന്നു.
ടിപ്പുസുൽത്താന്റെ സേനാവിഭാഗത്തിന്റെ യുദ്ധമുറകളും അവർ ബ്രിട്ടീഷ്‌പട്ടാളവുമായി നടത്തിയ സാഹസികയുദ്ധങ്ങളും കരസേനയെ സംബന്ധിച്ചിടത്തോളം പഠനാർഹങ്ങളാണ്. ഇന്ത്യയിൽ ആധിപത്യം പുലർത്തിയ പോർച്ചുഗീസ്, ഫ്രഞ്ച്, ബ്രിട്ടീഷ് തുടങ്ങിയ വിദേശശക്തികളും സായുധസേനാവിഭാഗങ്ങളെ നിഷ്‌കർഷയോടെ നിലനിർത്തുകയുണ്ടായി. ബ്രിട്ടീഷ് ഭരണത്തിന്റെ ആരംഭകാലത്താണ് (18-ാം ശ.) ആധുനികരീതിയിൽ സംഘടിപ്പിക്കപ്പെട്ട ഇന്ത്യന്‍ കരസേനാവിഭാഗം രൂപപ്പെട്ടുവന്നത്; ഇതിൽ ബ്രിട്ടീഷുകാരും ഇന്ത്യാക്കാരും ഉണ്ടായിരുന്നു. ഇന്ത്യാ-പാകിസ്‌താന്‍ വിഭജനത്തെത്തുടർന്ന് നിലവിലുണ്ടായിരുന്ന സേനയെ രണ്ടായി വിഭജിച്ച് അതിൽ ഒരു വിഭാഗം പാകിസ്‌താനു വിട്ടുകൊടുത്തു. സ്വാതന്ത്യ്രലബ്‌ധിക്കുശേഷവും കുറച്ചുകാലത്തേക്കുകൂടി ഇന്ത്യന്‍ കരസേനയിൽ ബ്രിട്ടീഷുകാർ തുടർന്നുപോന്നു; എന്നാൽ കുറച്ചു മാസങ്ങള്‍ക്കുശേഷം ബ്രിട്ടീഷ് ഭടന്മാരെ തിരിച്ചയച്ചു. ഇന്ത്യന്‍ കരസേനയുടെ തലവന്മാരായി ബ്രിട്ടീഷുകാരായ ജനറൽ ഓഷിന്‍ ലക്ക്, ജനറൽ ലോക്ക് ഹാർട്ട്, ജനറൽ ബുച്ചർ എന്നിവർ യഥാക്രമം തുടരുകയുണ്ടായി. 1949 ജനുവരിയിൽ സർവസൈന്യാധിപനായി ഇന്ത്യക്കാരനായ ജനറൽ കെ.എം. കരിയപ്പയെ നിയമിക്കുകയും അങ്ങനെ ഇന്ത്യന്‍ കരസേന പരിപൂർണമായും ഭാരതീയമാവുകയും ചെയ്‌തു. സ്വാതന്ത്യ്രലബ്‌ധിവരെ വിവിധ നാട്ടുരാജ്യങ്ങള്‍ പുലർത്തിവന്നിരുന്ന സേനാഘടകങ്ങള്‍ പിന്നീട് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായിത്തീർന്നു. ഇന്ത്യന്‍ കരസേന ഒന്നും രണ്ടും ലോകയുദ്ധങ്ങളിൽ വളരെ പ്രശസ്‌തമായ നിലയിൽ പങ്കെടുക്കുകയും ധീരതയ്‌ക്കുള്ള നിരവധി മെഡലുകള്‍ കരസ്ഥമാക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിൽ വിക്‌ടോറിയാ ക്രാസ്, മിലിട്ടറി ക്രാസ്, ഡി.എസ്.ഒ. തുടങ്ങിയ അത്യുന്നത അവാർഡുകളും പെടുന്നു. സ്വാതന്ത്യ്രലബ്‌ധിക്കുശേഷം പുനഃസംഘടിപ്പിക്കപ്പെട്ട ഇന്ത്യന്‍ കരസേന 1947-48-ൽ കാശ്‌മീർ യുദ്ധത്തിലും 1962-ൽ ഇന്ത്യാ-ചൈന യുദ്ധത്തിലും 1965-ലും 1971-ലും ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധത്തിലും ധീരമായി പങ്കെടുക്കുകയുണ്ടായി.
ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനു പുറമേ, വിദേശരാജ്യങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ദൗത്യങ്ങളിലും കരസേന ഏർപ്പെടാറുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് ഭീഷണിയുയർത്തിയ ഖാലിസ്‌താന്‍വാദികള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ ബ്ലൂസ്റ്റാർ നടന്നത് 1984-ലായിരുന്നു. 1987-ലെ ഇന്തോ-ശ്രീലങ്കന്‍ കരാർ പ്രകാരം ശ്രീലങ്കയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ കരസേന നിയോഗിക്കപ്പെട്ടിരുന്നു. 1988-ൽ മാലി പ്രസിഡന്റിനെതിരെ നടന്ന അട്ടിമറിശ്രമത്തെ ഇന്ത്യന്‍ കരസേന പരാജയപ്പെടുത്തി. 1999-ലെ കാർഗിൽ യുദ്ധത്തിൽ സ്‌തുത്യർഹമായ സേവനമാണ് കരസേന നൽകിയത്.
പ്രകൃതി ദുരന്തങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കും കലാപങ്ങള്‍പോലുള്ള അടിയന്തര സാഹചര്യങ്ങളിലും കരസേനയുടെ സഹായം രാജ്യം തേടാറുണ്ട്. മറ്റുചില രാജ്യങ്ങളിലെപ്പോലെ നിർബന്ധ സൈനികസേവനം ഇന്ത്യയിൽ നിലവിലില്ല.
വിഭാഗങ്ങള്‍
ഇന്ത്യന്‍ കരസേനയിൽ റെഗുലർ ആർമി, റിസർവ് ആർമി, ടെറിട്ടോറിയൽ ആർമി എന്നീ മൂന്ന് വിഭാഗങ്ങളുള്‍പ്പെടുന്നു. ഒരു നിശ്ചിതകാലം കരസേനയിൽ സേവനമനുഷ്‌ഠിച്ചതിനുശേഷം നിശ്ചിതകാലയളവിലേക്ക് റിസർവ് വിഭാഗത്തിലേക്കു മാറ്റപ്പെടുന്നതിനെയാണ് റിസർവ് സർവീസ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇവർ കരസേനയിലെ റെഗുലർ സർവീസിൽനിന്നും റിസർവിലേക്കു മാറ്റപ്പെടുമ്പോള്‍ പല ആനുകൂല്യങ്ങള്‍ക്കും അർഹരായിത്തീരുന്നു. കൂടാതെ അവർക്ക് സ്വദേശത്ത് തിരിച്ചെത്തിയാൽ സംസ്ഥാന ഗവണ്‍മെന്റുകളുടെയും സ്വകാര്യ ഏജന്‍സികളുടെയും കീഴിൽ ജോലി സ്വീകരിക്കാവുന്നതാണ്; എന്നാൽ റിസർവ് സർവീസ് കാലഘട്ടത്തിൽ ഒരു യുദ്ധമുണ്ടാവുകയാണെങ്കിൽ അവരെ വീണ്ടും ആക്‌റ്റീവ് സർവീസിലേക്കു വിളിക്കുന്നതും അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതുമാണ്. ഓരോ വർഷവും ആയിരക്കണക്കിന് സൈനികരെ ഇങ്ങനെ റിസർവിലേക്കു മാറ്റുന്ന ഏർപ്പാടുള്ളതിനാൽ പെട്ടെന്ന് രാഷ്‌ട്രത്തിന് ഒരു യുദ്ധത്തിലേക്ക് നീങ്ങേണ്ടിവരുമ്പോള്‍ പരിശീലനം ലഭിച്ച ഇവരെ എളുപ്പത്തിൽ തിരിച്ചുവിളിക്കുന്നതിനും അതുവഴി സൈനിക പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നതിനും സാധിക്കുന്നു. കരസേനയുടെ മറ്റൊരു വിഭാഗമായ ടെറിട്ടോറിയൽ ആർമിയും ഒരു റിസർവ് സേനയാണ്. സൈനികേതര രംഗങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാർക്ക് സൈനിക പരിശീലനം നേടാനും സൈന്യത്തോടൊപ്പം പ്രവർത്തിക്കാനും ടെറിട്ടോറിയൽ ആർമിയിൽ അംഗമാകുന്നതിലൂടെ സാധിക്കുന്നു. വർഷന്തോറും ഒരു നിശ്ചിത കാലയളവിൽ ഇവർക്ക് സൈനിക പരിശീലനം നൽകുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ സൈനിക സേവനം നൽകാന്‍ ഇവർ പ്രതിജ്ഞാബദ്ധരാണ്. രാഷ്‌ട്രീയം, സിനിമ, കായികം തുടങ്ങിയ രംഗങ്ങളിലെ പല പ്രമുഖ വ്യക്തികളും ഇന്ന് ടെറിട്ടോറിയന്‍ ആർമിയിൽ അംഗങ്ങളുമാണ്.
റെഗുലർ ആർമിയിൽ ജവാന്മാർ, ജെ.സി.ഒ.(JCO)മാർ, കമ്മിഷന്‍ഡ് ആഫീസർമാർ തുടങ്ങി വിവിധ റാങ്കുകളിലായി ഏകദേശം 12 ലക്ഷം പേരാണ് ഇന്ന് കരസേനയിലുള്ളത്. യുദ്ധരംഗത്തുള്ള വിവിധ പ്രവർത്തനങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി ഈ സേനയെ പല ഘടകങ്ങളായി തരംതിരിച്ച് പ്രത്യേക പരിശീലനം നല്‌കിപ്പോരുന്നതുകൂടാതെ പൊതുവായ പരിശീലനങ്ങളും നല്‌കിവരുന്നുണ്ട്. റെഗുലർ ആർമിയിൽ പല വിഭാഗങ്ങളുണ്ട്.
ആർമേഡ്‌കോറും ആർട്ടിലറിയും
കവചിതസേന, പീരങ്കിപ്പട എന്നീ രണ്ട് വിഭാഗങ്ങളാണ് ഇതിലുള്‍പ്പെടുന്നത്.
കവചിതസേന
ടാങ്കുകള്‍, വന്‍തോക്കുകള്‍ ഘടിപ്പിച്ച ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, ചെറിയ യന്ത്രത്തോക്കുകള്‍ എന്നിവ ഉപയോഗിച്ച് യുദ്ധമുന്നണിയിൽ ശത്രുനിരയെ നേരിടുകയാണ് ഈ വിഭാഗത്തിന്റെ പ്രധാന ജോലി. അശ്വസേനാഘടകങ്ങളും ഈ വിഭാഗത്തിലുണ്ടായിരിക്കും. അസാമാന്യമായ ധീരതയ്‌ക്കും മിന്നലാക്രമണത്തിനും പേരെടുത്തതാണ് ഇന്ത്യയിലെ കവചിത സേനാവിഭാഗം.
പീരങ്കിപ്പട
പീരങ്കികള്‍, ഹെവി മീഡിയം ഫീൽഡ് പീരങ്കികള്‍, മോർട്ടറുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍ എന്നിവയുപയോഗിച്ച് ശത്രുനിരകളെയും ബങ്കറുകളെയും തകർക്കുക, ബോംബാക്രമണത്തിനും ആകാശയുദ്ധത്തിനുമായി എത്തുന്ന ശത്രുവിമാനങ്ങളെ വെടിവച്ചു വീഴ്‌ത്തുക, ശത്രുക്കളോട് യുദ്ധംചെയ്യുന്ന കാലാള്‍പ്പടയ്‌ക്കും ടാങ്കുവിഭാഗത്തിനും ശത്രുനിരയിലേക്ക് ഷെല്ലുകള്‍ വർഷിച്ച് സഹായങ്ങളും സുരക്ഷിതത്വവും നല്‌കുക, സർവോപരി ശത്രുക്കളുടെ മനോവീര്യം തകർക്കുന്നതിന് അവരുടെ സങ്കേതങ്ങളിലേക്ക് തുളച്ചുകയറി (deep thrust) ശേത്രുമുന്നണിയെ ഛിന്നഭിന്നമാക്കുക തുടങ്ങിയ നിർണായകമായ ജോലികളാണ് പീരങ്കിപ്പട നിർവഹിക്കേണ്ടത്. ശത്രുസങ്കേതങ്ങളും ശത്രുക്കള്‍ പ്രയോഗിക്കുന്ന മോർട്ടറുകള്‍, ബോംബുകള്‍, പീരങ്കികള്‍ മുതലായവ സ്ഥാപിച്ചിട്ടുള്ള സ്ഥാനങ്ങളും ആകാശം വഴിയായും റഡാർമുഖേനയും കണ്ടുപിടിക്കുന്നതിനുള്ള ലൊക്കേറ്റിങ് ബാറ്ററിയും, എയർ ഒബ്‌സർവേഷന്‍ പോസ്റ്റുകളും (Air-OP)പീരങ്കിപ്പടയ്‌ക്കുകീഴിൽ ഉണ്ടായിരിക്കും. ആർട്ടിലറിക്കു കീഴിലുള്ള വിമാനങ്ങള്‍ പറത്തുന്നതും ആർട്ടിലറി ആഫീസർമാർ തന്നെയാണ്.
ആർട്ടിലറിവിഭാഗത്തിൽ പാരച്യൂട്ട്‌ഭടന്മാരും പ്രവർത്തിക്കുന്നുണ്ട്. ശത്രുസങ്കേതങ്ങള്‍ക്കടുത്തോ അവയ്‌ക്കു പുറകിലോ യുദ്ധവിമാനങ്ങളിൽച്ചെന്ന് പാരച്യൂട്ടുവഴി ഇറങ്ങി യുദ്ധം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക ഘടകമാണിത്. ആർട്ടിലറിവിഭാഗത്തെ ഫീൽഡ് റെജിമെന്റ്, ലൈറ്റ് റെജിമെന്റ്, മീഡിയം റെജിമെന്റ്, ഹെവിമോർട്ടർ റെജിമെന്റ് എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. അസാമാന്യമായ ധീരതയും കർമകുശലതയും സാങ്കേതികജ്ഞാനവും ഈ വിഭാഗത്തിനുണ്ടായിരിക്കണം. ഇതെല്ലാം ആർജിച്ചിട്ടുള്ള ഇന്ത്യന്‍ ആർട്ടിലറി നിരവധി യുദ്ധങ്ങളിൽ ഐതിഹാസികമായ പങ്കുവഹിച്ചിട്ടുണ്ട്. "സർവത്ര-ഇസത്ത്-ഒ-ഇക്‌ബാൽ' (സർവത്ര യശസ്സും വിജയവും) എന്നതാണ് അവരുടെ മുദ്രാവാക്യം.
കാലാള്‍പ്പട
യുദ്ധം ചെയ്യുന്നതിനുള്ള ഒരു അടിസ്ഥാനഘടകമാണ് കാലാള്‍പ്പട. ശത്രുവിനോട് നേരിട്ടു യുദ്ധം ചെയ്യുക, ശത്രുസേനകളെ തടവുകാരാക്കുക, പിടിച്ചെടുത്ത സ്ഥലങ്ങള്‍ സംരക്ഷിക്കുക, ശത്രുസങ്കേതങ്ങളെ വളഞ്ഞു തകർക്കുക തുടങ്ങിയ ജോലികളാണ് ഈ വിഭാഗത്തിനുള്ളത്. യുദ്ധരംഗത്ത് ത്യാഗോജ്ജ്വലമായ സേവനങ്ങള്‍ നല്‌കിയിട്ടുള്ള ഒരു കാലാള്‍പ്പടയാണ് ഇന്ത്യയ്‌ക്കുള്ളത്.
കോർ ഒഫ് എന്‍ജിനീയേഴ്‌സ്
ഈ വിഭാഗത്തിൽപ്പെട്ടവർ സാങ്കേതികപരിശീലനം സിദ്ധിച്ചവരായിരിക്കും. യുദ്ധരംഗത്ത് മുന്നണിയിൽത്തന്നെ പ്രവർത്തിക്കുന്ന ഒരു ഘടകമാണിത്. പടനീക്കത്തിനുള്ള റോഡുകള്‍, ബങ്കറുകള്‍, പാലങ്ങള്‍ മുതലായവ നിർമിക്കുക; ശത്രുക്കളുടെ കുതിച്ചുകയറ്റത്തെ തടയുന്നതിന് റോഡുകളും പാലങ്ങളും തകർക്കുകയും യുദ്ധഭൂമിയിലും രാജ്യാതിർത്തിയിലും മൈനുകള്‍ നിക്ഷേപിക്കുകയും ചെയ്യുക; സ്വന്തം പട്ടാളവിഭാഗത്തിന്റെ മുന്നേറ്റത്തിന് തടസ്സമുണ്ടാക്കുന്ന ശത്രുസങ്കേതങ്ങളിലെ മൈനുകളും മറ്റും നീക്കം ചെയ്‌ത് വഴി സുരക്ഷിതമാക്കുക; വൈദ്യുതീകരണം, ട്രാന്‍സ്‌പോർട്ട്, യന്ത്രസംബന്ധമായ ജോലികള്‍ തുടങ്ങിയവ ഭദ്രമാക്കുക എന്നിങ്ങനെ ഒട്ടനവധി ജോലികള്‍ ഇവർ യുദ്ധകാലങ്ങളിൽ ചെയ്യേണ്ടതുണ്ട്. കൂടാതെ യുദ്ധമില്ലാത്ത കാലങ്ങളിൽ പ്രത്യേക എന്‍ജിനീയറിങ് പ്രവർത്തനങ്ങളും ഇവർ നടത്തുന്നു. മിലിട്ടറി എന്‍ജിനീയറിങ്ങിൽ പ്രത്യേക പരിശീലനം നേടിയവരാണ് ഈ ഘടകത്തെ നയിക്കുന്നത്. സൈന്യത്തിന്റെ പാർപ്പിടനിർമാണം മുതലായ സിവിൽ എന്‍ജിനീയറിങ് വർക്കുകള്‍ നടത്തുന്ന വിഭാഗം മിലിട്ടറി എന്‍ജിനീയറിങ് സർവീസ് എന്നറിയപ്പെടുന്നു.
ആർമി ഏവിയേഷന്‍ യൂണിറ്റ്
വ്യോമസേനയോടൊന്നിച്ച് പ്രവർത്തിക്കുന്ന കരസേനയുടെ പ്രത്യേക വിഭാഗമാണ് ആർമി ഏവിയേഷന്‍ യൂണിറ്റ്. കരസേനയുടെ വ്യോമയാത്രകള്‍ക്കു വേണ്ടിയും യുദ്ധമുഖത്ത് രക്ഷാപ്രവർത്തനങ്ങള്‍ നടത്തുന്നതിനും വൈദ്യസഹായം എത്തിക്കുന്നതിനും ഈ വിഭാഗം സഹായിക്കുന്നു. വ്യോമനിരീക്ഷണങ്ങള്‍ നടത്തുക, ആവശ്യമെങ്കിൽ ആക്രമണങ്ങള്‍ നടത്തുക എന്നിവയും ഈ വിഭാഗത്തിന്റെ ചുമതലകളാണ്. 1986 നവംബറിലാണ് ഇന്ത്യന്‍ ആർമി ഏവിയേഷന്‍ യൂണിറ്റ് ആരംഭിച്ചത്. ചേതക്, ചീറ്റ, ധ്രുവ്, ലാന്‍സർ എന്നിവ ഇന്ത്യന്‍ ആർമി ഏവിയേഷന്‍ യൂണിറ്റിന്റെ പ്രധാന ഹെലികോപ്‌റ്ററുകളാണ്. കൂടാതെ നിരവധി പൈലറ്റില്ലാവിമാനങ്ങളും ഈ യൂണിറ്റിന്റെ ഭാഗമായുണ്ട്.
എയർ ഡിഫന്‍സ് യൂണിറ്റ്
വ്യോമാക്രമണങ്ങളെ നേരിടാനുള്ള കരസേനയുടെ പ്രത്യേക വിഭാഗമാണിത്. യുദ്ധമുഖത്ത് കരസേനയെ വ്യോമാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നത് ഈ വിഭാഗമാണ്. ഇന്ത്യ-പാകിസ്‌താന്‍, ഇന്ത്യ-ചൈന യുദ്ധങ്ങളിൽ ഇന്ത്യന്‍ എയർ ഡിഫന്‍സ് യൂണിറ്റ് സ്‌തുത്യർഹമായ സേവനങ്ങള്‍ നടത്തിയിട്ടുണ്ട്. ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള "ആകാശ്' എന്നൊരു മിസൈൽ പ്രതിരോധസംവിധാനം വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
മെക്കനൈസ്‌ഡ് ഇന്‍ഫന്‍ഡറി
പ്രത്യേക വാഹനങ്ങളിൽ മുന്നേറാന്‍ കഴിവുള്ള കരസേനയുടെ കാലാള്‍പ്പടയാണ് മെക്കനൈസ്‌ഡ് ഇന്‍ഫന്‍ഡറി. ടാങ്കുകള്‍, ട്രക്കുകള്‍, മോട്ടോർ ബൈക്കുകള്‍, ജീപ്പുകള്‍ എന്നീ വാഹനങ്ങള്‍ ഈ സേനാവിഭാഗം ഉപയോഗിക്കുന്നു. യന്ത്രത്തോക്കുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍, മിസൈലുകള്‍, പ്രത്യേകതരം പീരങ്കികള്‍ എന്നിവ ഈ വിഭാഗത്തിന്റെ പ്രധാന ആയുധങ്ങളാണ്.
കോർ ഒഫ് സിഗ്നൽസ്
സിഗ്നൽസ് വിഭാഗത്തിൽപ്പെട്ട പട്ടാളക്കാർ യുദ്ധമുന്നണിയിൽത്തന്നെ പ്രവർത്തിക്കുന്ന ഒരു ഘടകമാണ്. ഇവർ സേനാവിഭാഗങ്ങളുടെ വാർത്താവിനിമയം കൈകാര്യം ചെയ്യുന്നു. വയർലസ് സെറ്റുകള്‍, കംപ്യൂട്ടറുകള്‍, ടെലിപ്രിന്ററുകള്‍, റേഡിയോ ഉപകരണങ്ങള്‍ തുടങ്ങിയ സങ്കീർണങ്ങളായ വാർത്താവിനിമയ സാമഗ്രികള്‍ കൈകാര്യം ചെയ്യാന്‍ ഇവർ വിദഗ്‌ധപരിശീലനം നേടിയിരിക്കും. യുദ്ധരംഗത്തെ നീക്കങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും അതതു സമയങ്ങളിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കുന്നതും ഇവരുടെ ചുമതലയിൽപ്പെടുന്നു. ഇന്നിപ്പോള്‍ ഉപഗ്രഹങ്ങള്‍ വഴിയുള്ള വാർത്താവിനിമയം വരെ ഇവർ കൈകാര്യം ചെയ്യുന്നു.
ആർമി സർവീസ് കോർ
യുദ്ധകാലത്തും സമാധാനകാലത്തും ഒരുപോലെ കാര്യക്ഷമമായി പ്രവർത്തിക്കേണ്ട ഒരു ഘടകമാണിത്. സൈന്യങ്ങള്‍ക്കുവേണ്ട ഭക്ഷണം, വാഹനങ്ങള്‍, ഇന്ധനം തുടങ്ങി നിരവധി സാധനങ്ങളുടെ വിതരണം ഈ വിഭാഗത്തിന്റെ ചുമതലയിൽപ്പെടുന്നു.
ആർമി ഓർഡിനന്‍സ് കോർ
ഇന്ത്യന്‍ കരസേനയുടെയും നേവി, എയർഫോഴ്‌സ് തുടങ്ങിയ സർവീസുകളുടെയും പടക്കോപ്പുകളുടെ നിർമാണം, വിതരണം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ജോലികളാണ് ഈ വിഭാഗം നിർവഹിക്കുന്നത്. സേനയ്‌ക്കാവശ്യമായ എല്ലാവിധ ഉപകരണങ്ങളും കോറാണ് നൽകുന്നത്. ഈ വിഭാഗത്തിൽ പട്ടാളക്കാരും സാങ്കേതിക വിദഗ്‌ധന്മാരായ സിവിലിയന്മാരും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു.
ഇലക്‌ട്രിക്കൽ ആന്‍ഡ് മെക്കാനിക്കൽ എന്‍ജിനീയറിങ് കോർ
മിലിട്ടറി എന്‍ജിനീയറിങ് കോളജിൽനിന്നും മറ്റു കേന്ദ്രങ്ങളിൽനിന്നും പ്രത്യേക പരിശീലനങ്ങള്‍ സിദ്ധിച്ചവരാണ് ഈ വിഭാഗത്തിലുള്ളവർ. സൈനിക ഘടകങ്ങളിലെ വിവിധതരത്തിലുള്ള സാങ്കേതികോപകരണങ്ങള്‍, വാർത്താവിനിമയയന്ത്രങ്ങള്‍, വൈദ്യുതോപകരണങ്ങള്‍ തുടങ്ങിയവയുടെ സംഭരണം, പരിശോധന, സംരക്ഷണം തുടങ്ങിയ സാങ്കേതിക പ്രവർത്തനങ്ങളാണ് ഈ വിഭാഗം കൈകാര്യംചെയ്യുന്നത്. അത്യന്താധുനികങ്ങളായ പടക്കോപ്പുകളും യന്ത്രാപകരണങ്ങളും കൈകാര്യം ചെയ്യുന്നതിന് പട്ടാളത്തെ സജ്ജമാക്കുന്നതിൽ ഈ വിഭാഗം മർമപ്രധാനമായ സേവനം നിർവഹിക്കുന്നു.
റീമൗണ്ട് ആന്‍ഡ് വെറ്ററിനറി കോർ
മൃഗസംരക്ഷണശാസ്‌ത്രത്തിൽ ബിരുദമെടുത്തവരും, കൃഷിശാസ്‌ത്രം, ഫാമിങ് തുടങ്ങിയ വിഷയങ്ങളിൽ പരിജ്ഞാനമുള്ളവരുമാണ് ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. സൈനികാവശ്യത്തിനുള്ള ഫാം, ഡയറി, അശ്വങ്ങള്‍ എന്നിവയുടെ സംരക്ഷണം ഈ വിഭാഗം നിർവഹിക്കുന്നു.
ആർമി എഡ്യുക്കേഷന്‍ കോർ
യുദ്ധപരിശീലനത്തോടൊപ്പം വിദ്യാഭ്യാസവും എന്ന തത്ത്വമാണ് സായുധസേനയിൽ നിലവിലുള്ളത്. "വിദ്യൈവ-ബലം' എന്ന ചൊല്ല് ഇന്ത്യന്‍ സായുധസേനയുടെ മുദ്രാവാക്യങ്ങളിൽ ഒന്നാണ്. ഒരു നല്ല മനുഷ്യന്‍, ഒരു നല്ല പൗരന്‍, ഒരു നല്ല യോദ്ധാവ്-ഈ നിലയിലേക്ക് സൈനികരെ ഉയർത്തുന്നതിനുള്ള ബുദ്ധിശാലയാണ് എഡ്യൂക്കേഷന്‍ കോർ. ബിരുദാനന്തരപഠനം നടത്തിയിട്ടുള്ളവരും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാവുന്നവരുമാണ് ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്.
ആർമി മെഡിക്കൽ കോർ
വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയവരും ബിരുദാനന്തരപഠനം നടത്തിയിട്ടുള്ളവരും ഈ വിഭാഗത്തിന്റെ ചുമതലകള്‍ നിർവഹിക്കുന്നു; നഴ്‌സിങ്ങിൽ പരിശീലനവും ബിരുദവും ഉള്ളവരും ആർമി മെഡിക്കൽ പരിശീലനകേന്ദ്രങ്ങളിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള ജവാന്മാരും ഇവരെ സഹായിക്കുന്നു. സേനാവിഭാഗങ്ങളിലെ ഉദ്യോഗസ്ഥന്മാരുടെയും ജവാന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യസംരക്ഷണം, സായുധസേനയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരുടെ വൈദ്യപരിശോധന, യുദ്ധമുന്നണിയിൽ അപായം സംഭവിക്കുന്നവരുടെ ശുശ്രൂഷ തുടങ്ങിയ സേവനങ്ങള്‍ ഈ വിഭാഗം നിർവഹിക്കുന്നു.
ആർമി ഡെന്റൽ കോർ
സൈനികരുടെയും കുടുംബാംഗങ്ങളുടെയും ദന്തചികിത്സാസംബന്ധമായ എല്ലാ കാര്യങ്ങളും ഈ വിഭാഗത്തിന്റെ കർത്തവ്യമാണ്.
കോർ ഒഫ് മിലിട്ടറി പൊലീസ്
കരസേനയുടെ എല്ലാ ഘടകങ്ങളിലും കുറ്റാന്വേഷണം, നിയമസമാധാനപാലനം തുടങ്ങിയ ജോലികള്‍ക്കായി മിലിട്ടറി പൊലീസിനെയും സംഘടിപ്പിച്ചിട്ടുണ്ട്. ബ്രിഗേഡിയർ റാങ്കുള്ള പ്രാവോസ്റ്റ് മാർഷലി (Provost Marshal)ന്റെ കീഴിലാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്.
ആർമി പോസ്റ്റൽ സർവീസ്
സായുധസേനയുടെ തപാലാവശ്യങ്ങള്‍ നിർവഹിക്കുന്നതിന് ചുമതലപ്പെട്ട വിഭാഗമാണിത്.
റിസർച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം
കരസേനയടക്കമുള്ള എല്ലാ സായുധസേനാവിഭാഗങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ട് റിസർച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം എന്ന പേരിൽ ഒരു ഘടകം നിലവിലുണ്ട്.പ്രത്യേക സാഹചര്യങ്ങളിലും വിവിധ ശീതോഷ്‌ണാവസ്ഥകളിലും സൈനികസാമഗ്രികള്‍ ഭദ്രമായി സൂക്ഷിക്കുക, പട്ടാളക്കാരുടെ ഭക്ഷണകാര്യങ്ങളെപ്പറ്റിയും മറ്റും ഗവേഷണങ്ങള്‍ നടത്തുക തുടങ്ങിയ ജോലികളാണ് ഇവർ നിർവഹിക്കുന്നത്. നിരവധി ശാസ്‌ത്രജ്ഞന്മാരും എന്‍ജിനീയർമാരും ഉള്‍ക്കൊള്ളുന്നതാണ് ഈ വിഭാഗം. മിലിട്ടറി ഫാംസ് സർവീസ്, ആർമിഫിസിക്കൽ ട്രയിനിങ് കോർ, ഇന്റലിജന്‍സ് കോർ, ജഡ്‌ജ്-അഡ്വക്കേറ്റ് ജനറൽ ഡിപ്പാർട്ടുമെന്റ്, പയനിയർ കോർ എന്നിവയാണ് മറ്റ് വിഭാഗങ്ങള്‍. ആയോധന-സഹായ വിഭാഗങ്ങളെ മൊത്തത്തിൽ റെഗുലർ ആർമി എന്നു വിശേഷിപ്പിക്കുന്നു. സൈനിക പരിശീലനം നേടിയിട്ടുള്ള അനുബന്ധ വിഭാഗങ്ങളാണ് റിസർവ് ആർമി, ടെറിട്ടോറിയൽ ആർമി, നാഷണൽ കേഡറ്റ് കോർ തുടങ്ങിയവ.
സംഘടന
കരസേനാവിഭാഗങ്ങളെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ സെക്ഷന്‍, പ്ലാറ്റൂണ്‍, കമ്പനി, ബറ്റാലിയന്‍, ബ്രിഗേഡ്, ഡിവിഷന്‍, കോർ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഭരണസൗകര്യാർഥം കരസേനയെ വിവിധ കമാന്‍ഡുകളായി വികേന്ദ്രീകരിച്ചിരിക്കുന്നു. കമാന്‍ഡിന്റെ തലവന്‍ ജനറൽ ആഫീസർ കമാന്‍ഡിങ്-ഇന്‍-ചീഫ് എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ആറ് ആർമി കമാന്‍ഡുകളാണുള്ളത്: സതേണ്‍കമാന്‍ഡ്-ആസ്ഥാനം പൂണെ; വെസ്റ്റേണ്‍ കമാന്‍ഡ്-ആസ്ഥാനം ചണ്ഡിഗഢ്; നോർതേണ്‍ കമാന്‍ഡ്-ആസ്ഥാനം ഉഥമ്‌പൂർ; സെന്‍ട്രൽ കമാന്‍ഡ്-ആസ്ഥാനം ലഖ്‌നൗ; ഈസ്റ്റേണ്‍ കമാന്‍ഡ്-ആസ്ഥാനം കൊൽക്കത്ത; സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡ്-ആസ്ഥാനം ജയ്‌പൂർ, കൂടാതെ സിംല ആസ്ഥാനമായി ഒരു ട്രയിനിങ് കമാന്‍ഡും നിലവിലുണ്ട്.
ഇന്ത്യന്‍ കരസേനയുടെ മേധാവിയെ ചീഫ് ഒഫ് ആർമി സ്റ്റാഫ് എന്നു പറയുന്നു. അദ്ദേഹത്തിന് ജനറൽ പദവിയാണ് നല്‌കിയിട്ടുള്ളത്. എന്നാൽ ചീഫ് ഒഫ് ആർമി സ്റ്റാഫ് ആയിരുന്ന ജനറൽ എസ്.എച്ച്.എഫ്.ജെ. മനേക്‌ഷായ്‌ക്ക് ഫീൽഡ് മാർഷൽ എന്ന അത്യുന്നതപദവി നല്‌കുകയുണ്ടായി. ഇന്ത്യന്‍ കരസേനയിലെ രണ്ടാമത്തെ ഫീൽഡ് മാർഷൽ ഭാരതീയ സേനയുടെ ആദ്യ കരസേനാ മേധാവി ആയിരുന്ന കെ.എം. കരിയപ്പ ആണ്.
കരസേനാമേധാവിയുടെ ആസ്ഥാനം ഡൽഹിയാണ്. ഇദ്ദേഹത്തെ സഹായിക്കാന്‍ വൈസ് ചീഫ് ഒഫ് ദി ആർമി സ്റ്റാഫും ഏഴ് പ്രിന്‍സിപ്പൽ സ്റ്റാഫ് ആഫീസർമാരുമുണ്ട്. പ്രിന്‍സിപ്പൽ സ്റ്റാഫ് ആഫീസർമാർക്ക് ഡെപ്യൂട്ടി ചീഫ് ഒഫ് ദി ആർമി സ്റ്റാഫ്, അഡ്‌ജുറ്റന്‍ഡ് ജനറൽ, ക്വാട്ടർ മാസ്റ്റർ ജനറൽ, മാസ്റ്റർ ജനറൽ ഒഫ് ഓർഡ്‌നന്‍സ്, മിലിട്ടറി സെക്രട്ടറി, എന്‍ജിനീയർ ഇന്‍-ചീഫ് എന്നീ പദവികള്‍ നല്‌കപ്പെട്ടിരിക്കുന്നു.
കരസേനയടക്കമുള്ള എല്ലാ സായുധ സേനാവിഭാഗങ്ങളുടെയും ഭരണച്ചുമതല നിക്ഷിപ്‌തമായിരിക്കുന്നത് രാജ്യരക്ഷാമന്ത്രിയിലാണ്. ഭരണഘടന പ്രകാരം എല്ലാ സായുധസേനയുടെയും സുപ്രീം കമാന്‍ഡർ ഇന്ത്യാ റിപ്പബ്ലിക്കിന്റെ പ്രസിഡന്റാണ്.
റിക്രൂട്ട്‌മെന്റും ട്രയിനിങ്ങും
ഇന്ത്യന് കരസേനയിലേക്ക് ജവാന്മാരെ "ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് റാലി'യിലൂടെ തെരഞ്ഞെടുക്കുന്ന രീതിയാണ് പ്രാബല്യത്തിൽ ഉള്ളത്. തെരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിതമായ കായികക്ഷമതയും വിദ്യാഭ്യാസ യോഗ്യതകളും നിഷ്‌കർഷിക്കപ്പെട്ടിരിക്കുന്നു. ആഫീസർമാരെ തെരഞ്ഞെടുക്കുന്നത് യൂണിയന്‍ പബ്ലിക് സർവീസ് കമ്മിഷന്‍, സർവീസ് സെലക്ഷന്‍ ബോർഡ് ((S.S.B.) എന്നിവ വഴിയാണ്. ഇതിലേക്കായി പൊതുവിഭാഗത്തിൽനിന്നു നേരിട്ടും, രാഷ്‌ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, നാഷണൽ ഡിഫന്‍സ് അക്കാദമി, നാഷണൽ കേഡറ്റ് കോർ (N.C.C.) എന്നിവയിൽനിന്നും തെരഞ്ഞെടുപ്പുകള്‍ നടത്തുന്നു; ഇന്ത്യന്‍ കരസേനയിൽ കമ്മിഷന്‍ കിട്ടുന്ന യുവാക്കള്‍ക്ക് ഡെറാഡൂണിലുള്ള ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ കഠിനപരിശീലനങ്ങള്‍ക്ക് വിധേയരാകേണ്ടതുണ്ട്. അതിൽ വിജയികളാവുന്നവർക്കാണ് ആഫീസർപദവി നല്‌കുന്നത്. തുടർന്ന് അവരെ കരസേനയുടെ വിവിധ യൂണിറ്റുകളിലേക്ക് നിയോഗിക്കുകയും ചെയ്യുന്നു. അതിനുശേഷം അവർക്കോരോരുത്തർക്കും അവരുടെ യൂണിറ്റ് ട്രയിനിങ് സെന്ററുകളിൽ പ്രത്യേക പരിശീലനങ്ങള്‍ നല്‌കപ്പെടുന്നു. തുടർന്നുള്ള സേവനകാലത്തും വിവിധ വിഷയങ്ങളെയും യുദ്ധമുറകളെയുംപറ്റിയുള്ള പരിശീലനങ്ങള്‍ നല്‌കപ്പെടുന്നുണ്ട്. ഉദാഹരണമായി യങ് ആഫീസേഴ്‌സ് കോഴ്‌സ്, കമാന്‍ഡൊ കോഴ്‌സ്, ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് കോഴ്‌സ്, സിഗ്നൽ കോഴ്‌സ്, സർവേ കോഴ്‌സ്, ലോങ് ഗച്ചറി സ്റ്റാഫ് കോളജ് കോഴ്‌സ് തുടങ്ങിയവയ്‌ക്കെല്ലാം വ്യത്യസ്‌ത ശിക്ഷണരീതികളാണുള്ളത്. റെഗുലർ ആർമി സർവീസിനു പുറമേ എമർജന്‍സി കമ്മിഷന്‍, ഷോർട്ട് സർവിസ് കമ്മിഷന്‍ തുടങ്ങിയവ വഴി തെരഞ്ഞെടുപ്പു നടത്തി മദ്രാസിലുള്ള ആഫീസേഴ്‌സ് ട്രയിനിങ് സ്‌കൂളിൽ (OTS) പരിശീലനം കൊടുത്ത് ചുരുങ്ങിയകാലത്തെ സേവനത്തിന് നിയമിക്കുന്ന ഏർപ്പാടും നിലവിലുണ്ട്.
സ്‌ത്രീകള്‍ക്ക് ഇന്ത്യന്‍ കരസേനയിൽ മതിയായ പ്രാതിനിധ്യം നേടുവാനുള്ള അവസരം ലഭ്യമായിട്ടുണ്ട്. രണ്ടാം ലോകയുദ്ധം മുതൽക്കേ ആർമി മെഡിക്കൽ കോറിൽ ഡോക്‌ടർ, നഴ്‌സ് എന്നീ തസ്‌തികകളിൽ സ്‌ത്രീകള്‍ സേവനമനുഷ്‌ഠിച്ചുവരുന്നു. പില്‌ക്കാലത്ത് സർവീസസ്, ഓർഡിനന്‍സ്, ഇലക്‌ട്രിക്കൽ & മെക്കാനിക്കൽ എന്‍ജിനീയർ, ഇന്റലിജന്‍സ്, എഡ്യൂക്കേഷന്‍, സിഗ്നൽസ് എന്നീ കോറുകളിലും ജഡ്‌ജ്-അഡ്വേക്കറ്റ് ജനറൽ ആഫീസിലും വനിതകളുടെ സേവനം അനുവദിക്കപ്പെട്ടു. നിലവിൽ ആയിരത്തിലധികം വനിതാ ഓഫീസർമാർ സേനയിൽ പ്രവർത്തിക്കുന്നുണ്ട്.
ആയുധങ്ങള്‍
കരസേനയുടെ ഉപയോഗത്തിലുള്ള ആയുധങ്ങളെ പ്രധാനമായും സ്‌മാള്‍ ആംസ്, ആർട്ടിലറി എന്നിങ്ങനെ രണ്ടായിതിരിക്കാം. റൈഫിള്‍, സെമി-ഓട്ടൊമാറ്റിക് റൈഫിള്‍, ലൈറ്റ് മെഷീന്‍ ഗണ്‍ (LMG), മീഡിയം മെഷീന്‍ ഗണ്‍ (MMG), സബ്‌മെഷീന്‍ ഗണ്‍ (SMG), സ്റ്റെന്‍ ഗണ്‍, മെഷീന്‍ പിസ്റ്റൽ, ഗ്രനേഡ്, മൈന്‍സ്, മോർട്ടർ, റോക്കറ്റ്, റിക്കോയിൽലസ് ഗണ്‍ ഇവയെല്ലാം സ്‌മാള്‍ ആംസ് വിഭാഗത്തിലുള്‍പ്പെടുന്ന സൈനികായുധങ്ങളാണ്. ആർട്ടിലറി ഗച്ചുകള്‍, ഹൊവിറ്റ്‌സറുകള്‍ (Howit-zers), വെിമാനവേധത്തോക്കുകള്‍ (Anti-aircraft guns), മിസൈലുകള്‍, കവചിതവാഹനങ്ങള്‍, ടാങ്കുകള്‍ എന്നിവയാണ് ആർട്ടിലറി വിഭാഗത്തിൽപ്പെടുന്ന ആയുധങ്ങള്‍. ആയുധങ്ങള്‍ക്കായി ഒരു കാലത്ത് വിദേശരാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് സ്വയംപര്യാപ്‌തയിലേക്കു നീങ്ങുകയാണ്. പ്രതിരോധരംഗത്തെ ഗവേഷണപ്രവർത്തനങ്ങള്‍ക്കു നേതൃത്വം നൽകുന്നത് ഡിഫന്‍സ് റിസർച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനാണ് (DRDO). ഇന്ന് മൂവായിരത്തിലധികം ആധുനിക ടാങ്കുകള്‍ ഇന്ത്യയ്‌ക്കുണ്ട്. ഡി.ആർ.ഡി.ഒ. വികസിപ്പിച്ച വൈജയന്ത, അർജുന്‍ ടി.72 എന്നിവ ഇതിൽപ്പെടുന്നു. ത്രിശൂൽ, പൃഥ്വി, അഗ്നി, ആകാശ് തുടങ്ങി നിരവധി മിസൈലുകളും വികസിപ്പിച്ചിട്ടുണ്ട്.
ആണവ/ജൈവ/രാസായുധങ്ങളുപയോഗിച്ചുള്ള ആക്രമണങ്ങളെ നേരിടാന്‍ കഴിവുള്ള പ്രത്യേക പരിശീലനം ലഭിച്ച സേനാവിഭാഗം ഇന്ത്യന്‍ കരസേനയ്‌ക്കുണ്ട്. രണ്ടായിരത്തിലധികം സൈനികരുള്ള വിഭാഗമാണിത്.
വിവരസാങ്കേതിക വിദ്യയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ കരസേനയിൽ കാര്യക്ഷമമായ പരിഷ്‌കാരങ്ങള്‍ നടക്കുകയുണ്ടായി. എല്ലാ ഓഫീസർമാരെയും കംപ്യൂട്ടർ സാക്ഷരരാക്കുന്നതിനുള്ള ഒരു പ്രത്യേക പദ്ധതിക്ക് കരസേന 2002-ൽ തുടക്കം കുറിച്ചു. റേഡിയോ എന്‍ജിനീയറിങ് നെറ്റ്‌വർക്, ആർമി സ്റ്റാറ്റിക് കമ്യൂണിക്കേഷന്‍ നെറ്റ്‌വർക്ക് തുടങ്ങിയ വിവരകൈമാറ്റശൃംഖലകള്‍ ആധുനിക ഫൈബർ ഒപ്‌റ്റിക്‌സ് സാങ്കേതിക വിദ്യയിലേക്ക് മാറ്റി. ഓഡിയോ/ഡേറ്റ/മള്‍ട്ടിമീഡിയ കൈമാറ്റത്തിനായി നൂതന കംപ്യൂട്ടർ സംവിധാനങ്ങള്‍ സ്ഥാപിക്കപ്പെട്ടു. സേനയുടെ ആധുനികവത്‌കരണം ലക്ഷ്യമാക്കിയുള്ള ഒരു പഞ്ചവത്സരപദ്ധതി 2003-ലാണ് ആരംഭിച്ചത്. ആധുനിക റഡാർ സംവിധാനങ്ങള്‍, കൃത്രിമോപഗ്രഹങ്ങള്‍, സ്വയം പ്രവർത്തിക്കാന്‍ കഴിവുള്ള കംപ്യൂട്ടർ അധിഷ്‌ഠിത ആയുധങ്ങള്‍, ആളില്ലാവിമാനങ്ങള്‍ എന്നിവ കരസേനയുടെ ഭാഗമായി.
ബഹുമതികള്‍
കരസേനയിൽ അസാമാന്യധീരതയ്‌ക്കും വീരകൃത്യങ്ങള്‍ക്കും പ്രസിഡന്റ് നല്‌കുന്ന വിവിധ മെഡലുകളും അവാർഡുകളും താഴെപ്പറയുന്നവയാണ്: പരമവീരചക്രം, അശോകചക്രം, പരമവിശിഷ്‌ടസേവാമെഡൽ, മഹാവീരചക്രം, കീർത്തി ചക്രം, അതിവിശിഷ്‌ടസേവാമെഡൽ, വീരചക്രം, ശൗര്യചക്രം, സേനാമെഡൽ, വിശിഷ്‌ടസേവാമെഡൽ, സമര സേവാസ്റ്റാർ (1965), സൈന്യസേവാമെഡൽ, ടെറിട്ടോറിയൽ ആർമി ഡക്കറേഷന്‍, ടെറിട്ടോറിയൽ ആർമി മെഡൽ. നോ. ആജ്ഞാപദങ്ങള്‍; ആയുധങ്ങള്‍; ഇന്ത്യ; ഇന്ത്യന്‍ നാവികസേന; ഇന്ത്യന്‍ വ്യോമസേന; ഇന്ത്യന്‍ മിലിട്ടറി അക്കാദമി; കാലാള്‍പ്പട; നാഷണൽ കേഡറ്റ് കോർ; നാഷണൽ ഡിഫന്‍സ് അക്കാദമി
(എം.പി. മാധവമേനോന്‍; സ.പ.)