This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇത്തിള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഇത്തിള്‍ == മാവ്, പ്ലാവ്, കശുമാവ്, റബ്ബർ തുടങ്ങിയ ഒട്ടേറെ ഇ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇത്തിള്‍) |
||
വരി 1: | വരി 1: | ||
== ഇത്തിള്‍ == | == ഇത്തിള്‍ == | ||
- | + | [[ചിത്രം:Vol3p638_IMG_2731.jpg.jpg|thumb|]] | |
മാവ്, പ്ലാവ്, കശുമാവ്, റബ്ബർ തുടങ്ങിയ ഒട്ടേറെ ഇനം വൃക്ഷങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഒരു പരാദസസ്യം. ലൊറാന്‍തേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഇത്തിളിന് ഇത്തിള്‍ക്കച്ചി എന്നും പേരുണ്ട്. വ്യത്യസ്‌ത സ്‌പീഷീസുകളിൽപ്പെടുന്ന അനവധി ഇത്തിളുകളുണ്ട്. കേരളത്തിലും ഇന്ത്യയിൽ പൊതുവെയും കണ്ടുവരുന്ന ഒരു പ്രമുഖയിനം ഇത്തിള്‍ ഡെന്‍ഡ്രാഫ്‌തൊ ഫൽക്കേറ്റ (Dendrophthoe falcata) ആണ്. ധാരാളം ശാഖകളും ഇലകളുമുള്ള ഒരു കുറ്റിച്ചെടിയാണിത്. ആഹാരാവശ്യത്തിനുവേണ്ടി ഇത് പൂർണമായും ആതിഥേയവൃക്ഷത്തെ ആശ്രയിക്കുന്നതുകൊണ്ട് ഇതിനെ ഒരു പൂർണ പരാദസസ്യമായി കണക്കാക്കുന്നു. വൃക്ഷങ്ങളുടെ ഉയർന്ന ശാഖകളിൽ വളരുന്ന ഇതിന് മച്ചുമായി യാതൊരു ബന്ധവുമില്ല. ഹോസ്റ്റോറിയ(haustoria) എന്നറിയപ്പെടുന്ന ഒരുതരം പ്രത്യേക വേരുകള്‍ തടിയിലേക്കു തുളച്ചു വളർന്നിറങ്ങിയാണ് ആതിഥേയവൃക്ഷത്തിൽനിന്നും ജലവും ധാതുലവണങ്ങളും ശേഖരിക്കുന്നത്. ഇത്തിള്‍ ഇത്തരത്തിൽ ആഹാരവും ജലവും അപഹരിക്കുന്നതിനാൽ കാലക്രമേണ ഇതു ബാധിച്ച ശിഖരത്തിലെ ഇലകള്‍ മഞ്ഞളിക്കുകയും, ക്രേമണ ശിഖരം ഉണങ്ങുകയും ചെയ്യുന്നു. | മാവ്, പ്ലാവ്, കശുമാവ്, റബ്ബർ തുടങ്ങിയ ഒട്ടേറെ ഇനം വൃക്ഷങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഒരു പരാദസസ്യം. ലൊറാന്‍തേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഇത്തിളിന് ഇത്തിള്‍ക്കച്ചി എന്നും പേരുണ്ട്. വ്യത്യസ്‌ത സ്‌പീഷീസുകളിൽപ്പെടുന്ന അനവധി ഇത്തിളുകളുണ്ട്. കേരളത്തിലും ഇന്ത്യയിൽ പൊതുവെയും കണ്ടുവരുന്ന ഒരു പ്രമുഖയിനം ഇത്തിള്‍ ഡെന്‍ഡ്രാഫ്‌തൊ ഫൽക്കേറ്റ (Dendrophthoe falcata) ആണ്. ധാരാളം ശാഖകളും ഇലകളുമുള്ള ഒരു കുറ്റിച്ചെടിയാണിത്. ആഹാരാവശ്യത്തിനുവേണ്ടി ഇത് പൂർണമായും ആതിഥേയവൃക്ഷത്തെ ആശ്രയിക്കുന്നതുകൊണ്ട് ഇതിനെ ഒരു പൂർണ പരാദസസ്യമായി കണക്കാക്കുന്നു. വൃക്ഷങ്ങളുടെ ഉയർന്ന ശാഖകളിൽ വളരുന്ന ഇതിന് മച്ചുമായി യാതൊരു ബന്ധവുമില്ല. ഹോസ്റ്റോറിയ(haustoria) എന്നറിയപ്പെടുന്ന ഒരുതരം പ്രത്യേക വേരുകള്‍ തടിയിലേക്കു തുളച്ചു വളർന്നിറങ്ങിയാണ് ആതിഥേയവൃക്ഷത്തിൽനിന്നും ജലവും ധാതുലവണങ്ങളും ശേഖരിക്കുന്നത്. ഇത്തിള്‍ ഇത്തരത്തിൽ ആഹാരവും ജലവും അപഹരിക്കുന്നതിനാൽ കാലക്രമേണ ഇതു ബാധിച്ച ശിഖരത്തിലെ ഇലകള്‍ മഞ്ഞളിക്കുകയും, ക്രേമണ ശിഖരം ഉണങ്ങുകയും ചെയ്യുന്നു. | ||
10:39, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇത്തിള്‍
മാവ്, പ്ലാവ്, കശുമാവ്, റബ്ബർ തുടങ്ങിയ ഒട്ടേറെ ഇനം വൃക്ഷങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഒരു പരാദസസ്യം. ലൊറാന്‍തേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഇത്തിളിന് ഇത്തിള്‍ക്കച്ചി എന്നും പേരുണ്ട്. വ്യത്യസ്‌ത സ്‌പീഷീസുകളിൽപ്പെടുന്ന അനവധി ഇത്തിളുകളുണ്ട്. കേരളത്തിലും ഇന്ത്യയിൽ പൊതുവെയും കണ്ടുവരുന്ന ഒരു പ്രമുഖയിനം ഇത്തിള്‍ ഡെന്‍ഡ്രാഫ്‌തൊ ഫൽക്കേറ്റ (Dendrophthoe falcata) ആണ്. ധാരാളം ശാഖകളും ഇലകളുമുള്ള ഒരു കുറ്റിച്ചെടിയാണിത്. ആഹാരാവശ്യത്തിനുവേണ്ടി ഇത് പൂർണമായും ആതിഥേയവൃക്ഷത്തെ ആശ്രയിക്കുന്നതുകൊണ്ട് ഇതിനെ ഒരു പൂർണ പരാദസസ്യമായി കണക്കാക്കുന്നു. വൃക്ഷങ്ങളുടെ ഉയർന്ന ശാഖകളിൽ വളരുന്ന ഇതിന് മച്ചുമായി യാതൊരു ബന്ധവുമില്ല. ഹോസ്റ്റോറിയ(haustoria) എന്നറിയപ്പെടുന്ന ഒരുതരം പ്രത്യേക വേരുകള്‍ തടിയിലേക്കു തുളച്ചു വളർന്നിറങ്ങിയാണ് ആതിഥേയവൃക്ഷത്തിൽനിന്നും ജലവും ധാതുലവണങ്ങളും ശേഖരിക്കുന്നത്. ഇത്തിള്‍ ഇത്തരത്തിൽ ആഹാരവും ജലവും അപഹരിക്കുന്നതിനാൽ കാലക്രമേണ ഇതു ബാധിച്ച ശിഖരത്തിലെ ഇലകള്‍ മഞ്ഞളിക്കുകയും, ക്രേമണ ശിഖരം ഉണങ്ങുകയും ചെയ്യുന്നു.
ഉയർന്നതരം സസ്യങ്ങളെപ്പോലെ ഇത്തിളും പുഷ്‌പിക്കുകയും കായ്‌ക്കുകയും ചെയ്യുന്നു. നീണ്ട് കുഴൽ രൂപത്തിലുള്ള ദളപുടങ്ങളോടുകൂടിയ പുഷ്‌പങ്ങള്‍ കുലകളായി ഉണ്ടാകുന്നു. ഇതിന് പച്ചകലർന്ന വെളുപ്പു നിറമോ ചുവപ്പു നിറമോ ആയിരിക്കും. ഉരുണ്ട, ചെറിയ കായ്‌കള്‍ മാംസളമായതും ഒറ്റ വിത്തുള്ളതുമാണ്. വിത്തിനെ പൊതിഞ്ഞ് പശയുള്ള ഒരു വസ്‌തു കാണപ്പെടുന്നു. ഈ പശമൂലം പാകമായ കായ്‌കള്‍ പക്ഷികളുടെ കാലിൽ ഒട്ടിപ്പിടിക്കുകയും അങ്ങനെ ഇവ മറ്റു വൃക്ഷങ്ങളിൽ എത്താനിടയാവുകയും ചെയ്യും. അനുകൂലമായ സാഹചര്യങ്ങളിൽ ഈ വിത്തു മുളച്ച് വൃക്ഷശാഖകളിൽ പുതിയ ഇത്തിള്‍ച്ചെടികള്‍ ഉണ്ടാകുന്നു; പക്ഷികള്‍ വിഴുങ്ങിയശേഷം കാഷ്‌ഠത്തിൽകൂടി പുറത്തുവന്നാലും വിത്തിന് മുളയ്‌ക്കാനുള്ള ശേഷിയുണ്ടായിരിക്കും. ഈ രിതിയിലും ഇത്തിള്‍ വ്യാപിക്കാറുണ്ട്. ആരംഭത്തിൽ, ഇത്തിളിന്റെ സാന്നിധ്യം അത്ര പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയില്ല. എന്നാൽ രണ്ടുകൊല്ലംകൊണ്ട് അതു വളർന്നു വികസിക്കും. അതോടെ ഒരു വൃക്ഷത്തിന്റെതന്നെ പല ശിഖരങ്ങളും ആക്രമണവിധേയമായിക്കഴിഞ്ഞിരിക്കും. കാലക്രമത്തിൽ, ആ വൃക്ഷം ഉണങ്ങും. ആരംഭത്തിൽത്തന്നെ ഇത്തിള്‍ വേരോടെ "കുത്തി'യെടുത്തുകളയാന്‍ ശ്രദ്ധിച്ചാൽ, ഫലവൃക്ഷങ്ങളെ ഇത്തിളാക്രമണത്തിൽനിന്നും രക്ഷിക്കാം. അല്ലെങ്കിൽ ആക്രമണവിധേയമായ ശിഖരങ്ങള്‍ ഇത്തിളോടുകൂടി മുറിച്ചുമാറ്റേണ്ടിവരും. മരത്തിൽനിന്നും ഇത്തിളിനെ മാറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു സുപ്രധാനസംഗതി അതിന്റെ ഹോസ്റ്റോറിയ കൂടി മാറ്റണമെന്നുള്ളതാണ്; പുറമേ കാണുന്ന തണ്ടും ഇലകളും മാറ്റിയാലും തടിയിലേക്കു തുളച്ചിറങ്ങിയ വേര് അവശേഷിച്ചാൽ അതിൽനിന്നും വീണ്ടും പുതിയ ഇത്തിള്‍ച്ചെടിയുണ്ടാകും. ഇതൊഴിവാക്കാന്‍വേണ്ടി സാധാരണ ചെയ്യാറുള്ളത് ഇത്തിള്‍ ബാധിച്ച ഭാഗത്തുനിന്നും ഏതാണ്ട് 60-90 സെ.മീ. താഴെവച്ച് ശിഖരം മുറിച്ചുമാറ്റുകയാണ്.
ഇത്തിള്‍നിയന്ത്രണത്തിനുള്ള മറ്റൊരുരീതി 21 4 ഉ പോലുള്ള ഏതെങ്കിലും കളനാശിനിവസ്‌തുക്കള്‍ ഇത്തിള്‍ ബാധിച്ച ശിഖരത്തിൽ കുത്തിവയ്‌ക്കുകയാണ്. ഇതിന് തുരിശുലായനിയും ഉപയോഗിക്കാം. മാവിൽ പടർന്നുപിടിച്ച ഇത്തിളിനെ നിയന്ത്രിക്കുവാന്‍ ഡീസൽ ഓയിലും സോപ്പും ചേർത്തു തയ്യാറാക്കുന്ന 30-40 ശ.മാ. ഇമൽഷന്‍ തളിക്കുന്നത് ഏറ്റവും വിജയകരമാണെന്നു കണ്ടിട്ടുണ്ട്.
(ആർ. ഗോപിമണി)