This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനുമസ്തിഷ്കം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 4: | വരി 4: | ||
മസ്തിഷ്കത്തിന്റെ ഒരു പ്രധാന ഭാഗം. വെര്‍മിസ് (vermis) എന്ന ഒരു കേന്ദ്രഭാഗവും രണ്ട് പാര്‍ശ്വാര്‍ധഗോളങ്ങളും (hemispheres) ചേര്‍ന്നതാണ് ഇതിന്റെ ഘടന. ഓരോ അര്‍ധഗോളവും മസ്തിഷ്കസ്തംഭവു(brain stem)മായി മൂന്ന് വൃന്തകങ്ങള് (peduncles) വഴി ബന്ധപ്പെട്ടിരിക്കുന്നു. വെര്മിസിനകത്ത് രണ്ട് മര്മകേന്ദ്രങ്ങളുണ്ട്. മാംസപേശികളുടെ ചലനങ്ങളെ നിയന്ത്രിച്ച് അവയെ ചുരുക്കാനും സന്തുലിതാവസ്ഥയിലേക്ക് വികസിപ്പിക്കാനുമുള്ള പ്രേരണയും ശരീരത്തിന് മുന്പോട്ടും പുറകോട്ടും ചലിക്കാനുള്ളശേഷിയും നല്‍കുന്നത് ഈ കേന്ദ്രങ്ങളാണ്. അനുമസ്തിഷ്കത്തിന്റെ പാര്ശ്വപാളികള്ക്ക് ഡന്റേറ്റ് ന്യൂക്ളിയസ്, എമ്പോളിഫോര്മിസ് ന്യൂക്ളിയസ് എന്നീ രണ്ടു കേന്ദ്രങ്ങളുണ്ട്. | മസ്തിഷ്കത്തിന്റെ ഒരു പ്രധാന ഭാഗം. വെര്‍മിസ് (vermis) എന്ന ഒരു കേന്ദ്രഭാഗവും രണ്ട് പാര്‍ശ്വാര്‍ധഗോളങ്ങളും (hemispheres) ചേര്‍ന്നതാണ് ഇതിന്റെ ഘടന. ഓരോ അര്‍ധഗോളവും മസ്തിഷ്കസ്തംഭവു(brain stem)മായി മൂന്ന് വൃന്തകങ്ങള് (peduncles) വഴി ബന്ധപ്പെട്ടിരിക്കുന്നു. വെര്മിസിനകത്ത് രണ്ട് മര്മകേന്ദ്രങ്ങളുണ്ട്. മാംസപേശികളുടെ ചലനങ്ങളെ നിയന്ത്രിച്ച് അവയെ ചുരുക്കാനും സന്തുലിതാവസ്ഥയിലേക്ക് വികസിപ്പിക്കാനുമുള്ള പ്രേരണയും ശരീരത്തിന് മുന്പോട്ടും പുറകോട്ടും ചലിക്കാനുള്ളശേഷിയും നല്‍കുന്നത് ഈ കേന്ദ്രങ്ങളാണ്. അനുമസ്തിഷ്കത്തിന്റെ പാര്ശ്വപാളികള്ക്ക് ഡന്റേറ്റ് ന്യൂക്ളിയസ്, എമ്പോളിഫോര്മിസ് ന്യൂക്ളിയസ് എന്നീ രണ്ടു കേന്ദ്രങ്ങളുണ്ട്. | ||
- | ജീവികളുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്ന കേന്ദ്രഭാഗമാണ് അനുമസ്തിഷ്കം. ഇത് ചെവിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. അനുമസ്തിഷ്കത്തിന്റെ വലിപ്പവും വികാസത്തിന്റെ വിവിധ ഘട്ടങ്ങളും വിവിധ കശേരുകികളില്‍ വ്യത്യസ്തനിലകളിലാണ്. ഇത് പ്രധാനമായും ജീവിയുടെ ചലനക്ഷമതയെയും വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളുടെ സമന്വയത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ഉദാഹരണമായി പക്ഷികളില്‍ അനുമസ്തിഷ്കം വലുപ്പമേറിയതും ഉഭയജീവികളില്‍ വളരെ ചെറുതും ആയിട്ടാണ് കാണപ്പെടുന്നത്. | + | [[Image:p.no.497.jpg|thumb|250x200px|left|masthishka]] ജീവികളുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്ന കേന്ദ്രഭാഗമാണ് അനുമസ്തിഷ്കം. ഇത് ചെവിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. അനുമസ്തിഷ്കത്തിന്റെ വലിപ്പവും വികാസത്തിന്റെ വിവിധ ഘട്ടങ്ങളും വിവിധ കശേരുകികളില്‍ വ്യത്യസ്തനിലകളിലാണ്. ഇത് പ്രധാനമായും ജീവിയുടെ ചലനക്ഷമതയെയും വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളുടെ സമന്വയത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ഉദാഹരണമായി പക്ഷികളില്‍ അനുമസ്തിഷ്കം വലുപ്പമേറിയതും ഉഭയജീവികളില്‍ വളരെ ചെറുതും ആയിട്ടാണ് കാണപ്പെടുന്നത്. |
സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്ന മധ്യകര്‍ണം (middle ear), പേശീതന്തുക്കള്‍, ചര്‍മത്തിന്റെ ചില ഭാഗങ്ങള്‍, നേത്രം, ചെവി, സെറിബ്രല്‍ കോര്‍ട്ടെക്സ് തുടങ്ങിയവയില്‍ നിന്നും അനുമസ്തിഷ്കം ആവേഗങ്ങള്‍ (impulses) സ്വീകരിക്കുന്നു. ഈ ആവേഗങ്ങള്‍ അനുമസ്തിഷ്ക ആവൃതിയിലെ ഗ്രേമാറ്ററില്‍ എത്തുകയും അവിടെനിന്നും ഡന്റേറ്റ് ന്യൂക്ളിയസ്സിലേക്കു കടക്കുകയും ചെയ്യും. ഇവിടെനിന്നും നാഡികള്‍ വഴി തലാമസ് എന്ന കേന്ദ്രത്തിലെത്തിച്ചേരുന്നു. മറ്റുചില നിയന്ത്രണസ്പന്ദങ്ങള്‍ അനുമസ്തിഷ്കത്തില്നിന്നും പുറപ്പെട്ട് പോണ്സിലൂടെ സുഷുമ്നാ നാഡിയിലെത്തി, അവിടെനിന്നും മാംസപേശികളിലെത്തിച്ചേരുന്നു. മൂന്നാമതൊരുതരം നിയന്ത്രണസ്പന്ദങ്ങള്‍ മറ്റൊരു നാഡിവഴി അനുമസ്തിഷ്കത്തിലെ സീറ്റര്‍ ന്യൂക്ളിയസ് എന്ന കേന്ദ്രത്തിലേക്കും അവിടെനിന്നും ശിരോനാഡി(cranial nerves)കളിലേയ്ക്കും (III, IV, VI, XI എന്നീ ശിരോനാഡികളിലേയ്ക്ക്) എത്തുന്നു. കണ്ണുകളുടെയും കഴുത്തിന്റെയും ചലനങ്ങളെ നിയന്ത്രിക്കുകയാണ് ഇതിന്റെ ലക്ഷ്യം. | സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്ന മധ്യകര്‍ണം (middle ear), പേശീതന്തുക്കള്‍, ചര്‍മത്തിന്റെ ചില ഭാഗങ്ങള്‍, നേത്രം, ചെവി, സെറിബ്രല്‍ കോര്‍ട്ടെക്സ് തുടങ്ങിയവയില്‍ നിന്നും അനുമസ്തിഷ്കം ആവേഗങ്ങള്‍ (impulses) സ്വീകരിക്കുന്നു. ഈ ആവേഗങ്ങള്‍ അനുമസ്തിഷ്ക ആവൃതിയിലെ ഗ്രേമാറ്ററില്‍ എത്തുകയും അവിടെനിന്നും ഡന്റേറ്റ് ന്യൂക്ളിയസ്സിലേക്കു കടക്കുകയും ചെയ്യും. ഇവിടെനിന്നും നാഡികള്‍ വഴി തലാമസ് എന്ന കേന്ദ്രത്തിലെത്തിച്ചേരുന്നു. മറ്റുചില നിയന്ത്രണസ്പന്ദങ്ങള്‍ അനുമസ്തിഷ്കത്തില്നിന്നും പുറപ്പെട്ട് പോണ്സിലൂടെ സുഷുമ്നാ നാഡിയിലെത്തി, അവിടെനിന്നും മാംസപേശികളിലെത്തിച്ചേരുന്നു. മൂന്നാമതൊരുതരം നിയന്ത്രണസ്പന്ദങ്ങള്‍ മറ്റൊരു നാഡിവഴി അനുമസ്തിഷ്കത്തിലെ സീറ്റര്‍ ന്യൂക്ളിയസ് എന്ന കേന്ദ്രത്തിലേക്കും അവിടെനിന്നും ശിരോനാഡി(cranial nerves)കളിലേയ്ക്കും (III, IV, VI, XI എന്നീ ശിരോനാഡികളിലേയ്ക്ക്) എത്തുന്നു. കണ്ണുകളുടെയും കഴുത്തിന്റെയും ചലനങ്ങളെ നിയന്ത്രിക്കുകയാണ് ഇതിന്റെ ലക്ഷ്യം. |
10:45, 3 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അനുമസ്തിഷ്കം
Cerebellum
മസ്തിഷ്കത്തിന്റെ ഒരു പ്രധാന ഭാഗം. വെര്‍മിസ് (vermis) എന്ന ഒരു കേന്ദ്രഭാഗവും രണ്ട് പാര്‍ശ്വാര്‍ധഗോളങ്ങളും (hemispheres) ചേര്‍ന്നതാണ് ഇതിന്റെ ഘടന. ഓരോ അര്‍ധഗോളവും മസ്തിഷ്കസ്തംഭവു(brain stem)മായി മൂന്ന് വൃന്തകങ്ങള് (peduncles) വഴി ബന്ധപ്പെട്ടിരിക്കുന്നു. വെര്മിസിനകത്ത് രണ്ട് മര്മകേന്ദ്രങ്ങളുണ്ട്. മാംസപേശികളുടെ ചലനങ്ങളെ നിയന്ത്രിച്ച് അവയെ ചുരുക്കാനും സന്തുലിതാവസ്ഥയിലേക്ക് വികസിപ്പിക്കാനുമുള്ള പ്രേരണയും ശരീരത്തിന് മുന്പോട്ടും പുറകോട്ടും ചലിക്കാനുള്ളശേഷിയും നല്‍കുന്നത് ഈ കേന്ദ്രങ്ങളാണ്. അനുമസ്തിഷ്കത്തിന്റെ പാര്ശ്വപാളികള്ക്ക് ഡന്റേറ്റ് ന്യൂക്ളിയസ്, എമ്പോളിഫോര്മിസ് ന്യൂക്ളിയസ് എന്നീ രണ്ടു കേന്ദ്രങ്ങളുണ്ട്.
ജീവികളുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്ന കേന്ദ്രഭാഗമാണ് അനുമസ്തിഷ്കം. ഇത് ചെവിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. അനുമസ്തിഷ്കത്തിന്റെ വലിപ്പവും വികാസത്തിന്റെ വിവിധ ഘട്ടങ്ങളും വിവിധ കശേരുകികളില്‍ വ്യത്യസ്തനിലകളിലാണ്. ഇത് പ്രധാനമായും ജീവിയുടെ ചലനക്ഷമതയെയും വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളുടെ സമന്വയത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ഉദാഹരണമായി പക്ഷികളില്‍ അനുമസ്തിഷ്കം വലുപ്പമേറിയതും ഉഭയജീവികളില്‍ വളരെ ചെറുതും ആയിട്ടാണ് കാണപ്പെടുന്നത്.സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്ന മധ്യകര്‍ണം (middle ear), പേശീതന്തുക്കള്‍, ചര്‍മത്തിന്റെ ചില ഭാഗങ്ങള്‍, നേത്രം, ചെവി, സെറിബ്രല്‍ കോര്‍ട്ടെക്സ് തുടങ്ങിയവയില്‍ നിന്നും അനുമസ്തിഷ്കം ആവേഗങ്ങള്‍ (impulses) സ്വീകരിക്കുന്നു. ഈ ആവേഗങ്ങള്‍ അനുമസ്തിഷ്ക ആവൃതിയിലെ ഗ്രേമാറ്ററില്‍ എത്തുകയും അവിടെനിന്നും ഡന്റേറ്റ് ന്യൂക്ളിയസ്സിലേക്കു കടക്കുകയും ചെയ്യും. ഇവിടെനിന്നും നാഡികള്‍ വഴി തലാമസ് എന്ന കേന്ദ്രത്തിലെത്തിച്ചേരുന്നു. മറ്റുചില നിയന്ത്രണസ്പന്ദങ്ങള്‍ അനുമസ്തിഷ്കത്തില്നിന്നും പുറപ്പെട്ട് പോണ്സിലൂടെ സുഷുമ്നാ നാഡിയിലെത്തി, അവിടെനിന്നും മാംസപേശികളിലെത്തിച്ചേരുന്നു. മൂന്നാമതൊരുതരം നിയന്ത്രണസ്പന്ദങ്ങള്‍ മറ്റൊരു നാഡിവഴി അനുമസ്തിഷ്കത്തിലെ സീറ്റര്‍ ന്യൂക്ളിയസ് എന്ന കേന്ദ്രത്തിലേക്കും അവിടെനിന്നും ശിരോനാഡി(cranial nerves)കളിലേയ്ക്കും (III, IV, VI, XI എന്നീ ശിരോനാഡികളിലേയ്ക്ക്) എത്തുന്നു. കണ്ണുകളുടെയും കഴുത്തിന്റെയും ചലനങ്ങളെ നിയന്ത്രിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
അനുമസ്തിഷ്കത്തിലെ കേന്ദ്രബിന്ദുക്കളില്നിന്നും പുറപ്പെടുന്ന നാഡികള്‍ നാരുകളായി മാറുക, അനുമസ്തിഷ്കത്തിലെ രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുക, രക്തക്കുഴല്‍ പൊട്ടി രക്തം ചിതറുക എന്നീ ക്രമക്കേടുകള്‍കൊണ്ട് അനുമസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റം സംഭവിക്കുന്നു.
പലതരം രോഗങ്ങള്‍ അനുമസ്തിഷ്കത്തെ ബാധിക്കാറുണ്ട്.പ്രമസ്തിഷ്കപര്വകപാളി(floculo-nodular lobe)യെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് മെഡുലോബ്ളാസ്റ്റോമ. അനുമസ്തിഷ്കത്തെ ക്ഷയരോഗവും (ട്യുബര്ക്കുലോമ) സിഫിലിസ്രോഗവും (ഗമ്മ) ബാധിക്കാറുണ്ട്.
കുട്ടികളില്‍ മെഡുല്ലോ ബ്ളാസ്റ്റോമ ഉണ്ടാകുമ്പോള്‍ തലവേദനയും തലചുറ്റലും ഛര്‍ദിയും അനുഭവപ്പെടും; കാഴ്ചശക്തി ഇല്ലാതാകുകയും ചെയ്യും. രോഗം വര്‍ധിച്ചുവരുമ്പോള്‍ ശിരോനാഡികള്ക്ക് തളര്‍ച്ച വരികയും, ശരീരത്തിന് ഭാഗികമായി സ്വാധീനതയില്ലാതാവുകയും ചെയ്യും. രക്തസമ്മര്‍ദം കുറയുന്നു. ഇതോടൊപ്പം ശ്രവണശക്തിയും നഷ്ടപ്പെട്ടെന്നുവരാം. എഴുന്നേറ്റുനില്ക്കുമ്പോള് മറിഞ്ഞുവീഴുകയും ഉദ്ദേശിക്കുന്നതുപോലെ നടക്കാന്‍ കഴിയാതെവരികയും ചെയ്യും. കോര്‍ണിയ (cornea) ഉദ്ദിഷ്ട സ്ഥാനത്ത് ഉറപ്പിക്കാന്‍ പറ്റാതെ അങ്ങോട്ടും ഇങ്ങോട്ടും ചലിച്ചുകൊണ്ടിരിക്കും. ഇതിന് അക്ഷിദോലനം (nistagmus) എന്നു പറയുന്നു.
അനുമസ്തിഷ്കത്തിലെ രക്തക്കുഴല്‍ പൊട്ടി രക്തം കട്ടപിടിക്കുമ്പോള്‍ രോഗിക്ക് അസഹ്യമായ വേദനയും തലകറക്കവും അനുഭവപ്പെടും. ഛര്‍ദിയും വിശപ്പില്ലായ്മയും ഉണ്ടാകും. രോഗിക്ക് എഴുന്നേറ്റു നില്ക്കുവാനുള്ള ശക്തി നഷ്ടപ്പെടുകയും കണ്പോളകള് അടഞ്ഞിരിക്കുകയും ചെയ്യും.
അനുമസ്തിഷ്കത്തിന്റെ ഒരു ഭാഗത്തുമാത്രം ക്ഷതം സംഭവിച്ചാല്‍ ആ ഭാഗത്തെ മാംസപേശികളുടെ ചലനത്തെ അത് സാരമായി ബാധിക്കുകയും അവയുടെ ശക്തി ക്ഷയിക്കുകയും ചെയ്യും.
(ഡോ. നളിനി വാസു)