This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്ളൂട്ടിനേഷന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 9: | വരി 9: | ||
ധമനിവഴി രക്തം കുത്തിവയ്ക്കുമ്പോള്‍ മാരകമായ ഫലങ്ങള്‍ ആദ്യകാലങ്ങളില്‍ ധാരാളമായി ഉണ്ടായിക്കൊണ്ടിരുന്നു. വ്യത്യസ്തവ്യക്തികളുടെ രക്തങ്ങള്‍ തമ്മില്‍ സംയോജ്യതയില്ലാത്തതാണിതിനു കാരണം. സീറത്തിലെ പ്രത്യേക അംശമായ അഗ്ളൂട്ടിനിന്‍ ശോണാണുക്കളിലെ അഗ്ളൂട്ടിനോജന്‍ എന്ന പ്രോട്ടീനുമായി പ്രതിപ്രവര്ത്തനമുണ്ടാകുമ്പോഴാണ് അഗ്ളൂട്ടിനേഷന്‍ സംഭവിക്കുന്നത്. അഗ്ളൂട്ടിനേഷന്‍ തത്ത്വം ഉപയോഗിച്ച് രക്തഗ്രൂപ്പുകളും അവയുടെ സംയോജ്യത (അഗ്ളൂട്ടിനേഷന്‍ ഇല്ലാത്ത അവസ്ഥ)യും കണ്ടുപിടിക്കാം. | ധമനിവഴി രക്തം കുത്തിവയ്ക്കുമ്പോള്‍ മാരകമായ ഫലങ്ങള്‍ ആദ്യകാലങ്ങളില്‍ ധാരാളമായി ഉണ്ടായിക്കൊണ്ടിരുന്നു. വ്യത്യസ്തവ്യക്തികളുടെ രക്തങ്ങള്‍ തമ്മില്‍ സംയോജ്യതയില്ലാത്തതാണിതിനു കാരണം. സീറത്തിലെ പ്രത്യേക അംശമായ അഗ്ളൂട്ടിനിന്‍ ശോണാണുക്കളിലെ അഗ്ളൂട്ടിനോജന്‍ എന്ന പ്രോട്ടീനുമായി പ്രതിപ്രവര്ത്തനമുണ്ടാകുമ്പോഴാണ് അഗ്ളൂട്ടിനേഷന്‍ സംഭവിക്കുന്നത്. അഗ്ളൂട്ടിനേഷന്‍ തത്ത്വം ഉപയോഗിച്ച് രക്തഗ്രൂപ്പുകളും അവയുടെ സംയോജ്യത (അഗ്ളൂട്ടിനേഷന്‍ ഇല്ലാത്ത അവസ്ഥ)യും കണ്ടുപിടിക്കാം. | ||
- | [[Image:p.151 agrostology.jpg|thumb|150x275px|left| | + | [[Image:p.151 agrostology.jpg|thumb|150x275px|left|അഗ്ളുട്ടിനേഷന്]] |
രോഗവാഹികളെന്ന് സംശയിക്കപ്പെടുന്നവരില്‍ റ്റൈഫോയ്ഡ് ആന്റിബോഡികള്‍ ഉണ്ടോ എന്നും ഈ മാര്‍ഗമുപയോഗിച്ച് പരിശോധിക്കാവുന്നതാണ്. അഗ്ളൂട്ടിനേഷന്‍ നടക്കുമ്പോഴത്തെ സീറത്തിന്റെ സാന്ദ്രത നോക്കി ആന്റിബോഡിയുടെ അളവു കണക്കാക്കാനും കഴിയും. | രോഗവാഹികളെന്ന് സംശയിക്കപ്പെടുന്നവരില്‍ റ്റൈഫോയ്ഡ് ആന്റിബോഡികള്‍ ഉണ്ടോ എന്നും ഈ മാര്‍ഗമുപയോഗിച്ച് പരിശോധിക്കാവുന്നതാണ്. അഗ്ളൂട്ടിനേഷന്‍ നടക്കുമ്പോഴത്തെ സീറത്തിന്റെ സാന്ദ്രത നോക്കി ആന്റിബോഡിയുടെ അളവു കണക്കാക്കാനും കഴിയും. | ||
ഗര്‍ഭപരിശോധനയ്ക്കായി മൂത്രത്തില്‍ ഹോര്‍മോണിന്റെ സാന്നിധ്യം കണ്ടുപിടിക്കാന്‍ അഗ്ളൂട്ടിനേഷന്‍ തത്ത്വം ഉപയോഗിച്ചുവരുന്നു. പരീക്ഷണത്തിനായുള്ള ദ്രവം ഒരു പ്രതിപ്രവര്‍ത്തക-ആന്റിബോഡിയോടു ചേര്‍ക്കുമ്പോള്‍ അതില്‍ ആന്റിജനുണ്ടെങ്കില്, അഗ്ളൂട്ടിനേഷന്‍ ഉണ്ടാകുന്നു. | ഗര്‍ഭപരിശോധനയ്ക്കായി മൂത്രത്തില്‍ ഹോര്‍മോണിന്റെ സാന്നിധ്യം കണ്ടുപിടിക്കാന്‍ അഗ്ളൂട്ടിനേഷന്‍ തത്ത്വം ഉപയോഗിച്ചുവരുന്നു. പരീക്ഷണത്തിനായുള്ള ദ്രവം ഒരു പ്രതിപ്രവര്‍ത്തക-ആന്റിബോഡിയോടു ചേര്‍ക്കുമ്പോള്‍ അതില്‍ ആന്റിജനുണ്ടെങ്കില്, അഗ്ളൂട്ടിനേഷന്‍ ഉണ്ടാകുന്നു. |
04:10, 3 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഗ്ളൂട്ടിനേഷന്‍
Agglutination
പ്രതിപ്രവര്‍ത്തനശേഷിയുള്ള ഒരു വസ്തു ചില പ്രത്യേക നിലംബനങ്ങളു(Suspensions)മായി ചേരുമ്പോള്‍ അതിന്റെ ചില അംശങ്ങള്‍ ഒന്നിച്ചുചേര്‍ന്നു കട്ടപിടിക്കുന്ന പ്രക്രിയ. പെട്ടെന്ന് പ്രവര്‍ത്തനം നടക്കുന്നതുകൊണ്ട് രോഗം കണ്ടുപിടിക്കുന്നതിനും മറ്റും ഈ പ്രക്രിയ ഉപയോഗിച്ചുവരുന്നു. പലവിധത്തില്‍ ഈ പ്രവര്‍ത്തനം ഉണ്ടാകാം.
ആന്റിജനെന്ന് (Antigen) പറയപ്പെടുന്ന പ്രോട്ടീനുകള്‍ (ഇവ ശോണാണുക്കള്‍, കോശങ്ങള്‍, ബാക്റ്റീരിയ എന്നിവയില്‍ കാണാം) അവയുടെ പ്രത്യേക പ്രതി വസ്തുക്കളായ ആന്റിബോഡികളുമായി ചേരുമ്പോള്‍ കട്ടപിടിക്കുന്നു.
കോശ-ആന്റിജനോ പ്രത്യേക ആന്റിബോഡിയോ സീറത്തിലുണ്ടോ എന്ന് ഈ വിധം മനസ്സിലാക്കാവുന്നതാണ്.
ധമനിവഴി രക്തം കുത്തിവയ്ക്കുമ്പോള്‍ മാരകമായ ഫലങ്ങള്‍ ആദ്യകാലങ്ങളില്‍ ധാരാളമായി ഉണ്ടായിക്കൊണ്ടിരുന്നു. വ്യത്യസ്തവ്യക്തികളുടെ രക്തങ്ങള്‍ തമ്മില്‍ സംയോജ്യതയില്ലാത്തതാണിതിനു കാരണം. സീറത്തിലെ പ്രത്യേക അംശമായ അഗ്ളൂട്ടിനിന്‍ ശോണാണുക്കളിലെ അഗ്ളൂട്ടിനോജന്‍ എന്ന പ്രോട്ടീനുമായി പ്രതിപ്രവര്ത്തനമുണ്ടാകുമ്പോഴാണ് അഗ്ളൂട്ടിനേഷന്‍ സംഭവിക്കുന്നത്. അഗ്ളൂട്ടിനേഷന്‍ തത്ത്വം ഉപയോഗിച്ച് രക്തഗ്രൂപ്പുകളും അവയുടെ സംയോജ്യത (അഗ്ളൂട്ടിനേഷന്‍ ഇല്ലാത്ത അവസ്ഥ)യും കണ്ടുപിടിക്കാം.
രോഗവാഹികളെന്ന് സംശയിക്കപ്പെടുന്നവരില്‍ റ്റൈഫോയ്ഡ് ആന്റിബോഡികള്‍ ഉണ്ടോ എന്നും ഈ മാര്‍ഗമുപയോഗിച്ച് പരിശോധിക്കാവുന്നതാണ്. അഗ്ളൂട്ടിനേഷന്‍ നടക്കുമ്പോഴത്തെ സീറത്തിന്റെ സാന്ദ്രത നോക്കി ആന്റിബോഡിയുടെ അളവു കണക്കാക്കാനും കഴിയും. ഗര്‍ഭപരിശോധനയ്ക്കായി മൂത്രത്തില്‍ ഹോര്‍മോണിന്റെ സാന്നിധ്യം കണ്ടുപിടിക്കാന്‍ അഗ്ളൂട്ടിനേഷന്‍ തത്ത്വം ഉപയോഗിച്ചുവരുന്നു. പരീക്ഷണത്തിനായുള്ള ദ്രവം ഒരു പ്രതിപ്രവര്‍ത്തക-ആന്റിബോഡിയോടു ചേര്‍ക്കുമ്പോള്‍ അതില്‍ ആന്റിജനുണ്ടെങ്കില്, അഗ്ളൂട്ടിനേഷന്‍ ഉണ്ടാകുന്നു.
'വൈറസ് ഹീമാഗ്ളൂട്ടിനേഷന് നിരോധ പരീക്ഷണം' വഴി വൈറസുകളെ കണ്ടുപിടിക്കുവാന്‍ സാധിക്കും. ചില വൈറസുകള്‍ ശോണാണുക്കളോടു ചേര്‍ന്നോ അവയുടെ പ്രത്യേക ആന്റിബോഡികളോടു ചേര്‍ന്നോ അഗ്ളൂട്ടിനേഷന്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇവ മൂന്നും ഒരുമിച്ചുണ്ടായിരുന്നാല്, വൈറസ് ആന്റിജന്‍ അതിന്റെ ആന്റിബോഡിയോടു ചേര്‍ന്നുമാത്രമേ അഗ്ളൂട്ടിനേഷന്‍ ഉണ്ടാക്കുകയുള്ളു. ശോണാണുക്കള്‍ സ്വതന്ത്രമായി അവശേഷിക്കുന്നു. ഈ തത്ത്വമാണ് പരീക്ഷണത്തില്‍ പ്രയോജനപ്പെടുന്നത്. നോ: അഗ്ളൂട്ടിനിന്‍; വൈറസുകള്‍
(ഡോ. നളിനി വാസു)