This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗാസി, ലൂയി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 1: | വരി 1: | ||
= അഗാസി, ലൂയി (1807 - 73) = | = അഗാസി, ലൂയി (1807 - 73) = | ||
- | + | Agassiz, Louis | |
സ്വിസ് - യു.എസ്. പ്രകൃതിശാസ്ത്രജ്ഞനും ഭൂവിജ്ഞാനിയും. സ്വിറ്റ്സര്‍ലണ്ടില്‍ മോഷീറിലെ ഒരു പ്രൊട്ടസ്റ്റന്റ് പുരോഹിതന്റെ പുത്രനായി 1807 മേയ് 28-ന് ജനിച്ചു. സര്‍വകലാശാലാവിദ്യാഭ്യാസം സൂറിച്ചിലും ഹൈഡല്‍ബര്‍ഗിലും മ്യൂണിച്ചിലുമായി പൂര്‍ത്തിയാക്കി. പിന്നീട് തത്ത്വശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ഡോക്ടര്‍ ബിരുദങ്ങള്‍ സമ്പാദിച്ചു. | സ്വിസ് - യു.എസ്. പ്രകൃതിശാസ്ത്രജ്ഞനും ഭൂവിജ്ഞാനിയും. സ്വിറ്റ്സര്‍ലണ്ടില്‍ മോഷീറിലെ ഒരു പ്രൊട്ടസ്റ്റന്റ് പുരോഹിതന്റെ പുത്രനായി 1807 മേയ് 28-ന് ജനിച്ചു. സര്‍വകലാശാലാവിദ്യാഭ്യാസം സൂറിച്ചിലും ഹൈഡല്‍ബര്‍ഗിലും മ്യൂണിച്ചിലുമായി പൂര്‍ത്തിയാക്കി. പിന്നീട് തത്ത്വശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ഡോക്ടര്‍ ബിരുദങ്ങള്‍ സമ്പാദിച്ചു. | ||
മ്യൂണിച്ചിലെ പ്രകൃതിശാസ്ത്രജ്ഞനായ ജെ.ബി. സ്പിക്സ് തുടങ്ങിവച്ച 'ബ്രസീലിയന്‍ മത്സ്യങ്ങളുടെ വര്‍ഗീകരണ'ത്തെക്കുറിച്ചുള്ള ഗവേഷണം 22-ാമത്തെ വയസ്സില്‍ അഗാസി പൂര്‍ത്തിയാക്കി. 1830-ല്‍ പ്രസിദ്ധീകൃതമായ മധ്യയൂറോപ്പിലെ ശുദ്ധജല മത്സ്യങ്ങളുടെ ചരിത്രം (ഒശീൃ്യ ീള വേല എൃലവെ ണമലൃേ എശവെല ീള ഇലിൃമഹ ൠൃീുല) അഗാസിയുടെ വിലപ്പെട്ട കൃതികളിലൊന്നാണ്. ഇദ്ദേഹത്തിന്റ അസ്തമിത മത്സ്യങ്ങള്‍ (എീശൈഹ എശവെല) കഴിവുറ്റ ഒരു പുരാജീവിശാസ്ത്രകാരനെ നമുക്ക് കാണിച്ചുതരുന്നു. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ബാരണ്‍ ക്യൂവിയറുടെ (1769-1832) ശിഷ്യനും സുഹൃത്തും ആയിരുന്നു അഗാസി. അദ്ദേഹത്തോടൊപ്പം ജോലിചെയ്യാനായി അഗാസി 1832-ല്‍ സ്വിറ്റ്സര്‍ലണ്ടില്‍നിന്നും പാരിസിലേക്കുപോയി (നോ: ക്യൂവിയര്‍, ജോര്‍ജസ്ബാരണ്‍). അന്നുമുതല്‍ 1846 വരെ ഇദ്ദേഹം ന്യൂഷാടെല്‍ സര്‍വകലാശാലയില്‍ പ്രകൃതിശാസ്ത്രത്തിന്റെ പ്രൊഫസറായിരുന്നു. ജൂറാ പര്‍വതനിരകളിലെ ഹിമാനി നിരീക്ഷണങ്ങളിലൂടെ ഇദ്ദേഹം 1836-ല്‍ ഹിമനദികളെക്കുറിച്ചുള്ള പഠനമാരംഭിച്ചു. 1840-ല്‍ ഹിമാനികളുടെ പഠനം (ടൌറശല ീി ഏഹമരശലൃ) പ്രസിദ്ധീകൃതമായി. | മ്യൂണിച്ചിലെ പ്രകൃതിശാസ്ത്രജ്ഞനായ ജെ.ബി. സ്പിക്സ് തുടങ്ങിവച്ച 'ബ്രസീലിയന്‍ മത്സ്യങ്ങളുടെ വര്‍ഗീകരണ'ത്തെക്കുറിച്ചുള്ള ഗവേഷണം 22-ാമത്തെ വയസ്സില്‍ അഗാസി പൂര്‍ത്തിയാക്കി. 1830-ല്‍ പ്രസിദ്ധീകൃതമായ മധ്യയൂറോപ്പിലെ ശുദ്ധജല മത്സ്യങ്ങളുടെ ചരിത്രം (ഒശീൃ്യ ീള വേല എൃലവെ ണമലൃേ എശവെല ീള ഇലിൃമഹ ൠൃീുല) അഗാസിയുടെ വിലപ്പെട്ട കൃതികളിലൊന്നാണ്. ഇദ്ദേഹത്തിന്റ അസ്തമിത മത്സ്യങ്ങള്‍ (എീശൈഹ എശവെല) കഴിവുറ്റ ഒരു പുരാജീവിശാസ്ത്രകാരനെ നമുക്ക് കാണിച്ചുതരുന്നു. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ബാരണ്‍ ക്യൂവിയറുടെ (1769-1832) ശിഷ്യനും സുഹൃത്തും ആയിരുന്നു അഗാസി. അദ്ദേഹത്തോടൊപ്പം ജോലിചെയ്യാനായി അഗാസി 1832-ല്‍ സ്വിറ്റ്സര്‍ലണ്ടില്‍നിന്നും പാരിസിലേക്കുപോയി (നോ: ക്യൂവിയര്‍, ജോര്‍ജസ്ബാരണ്‍). അന്നുമുതല്‍ 1846 വരെ ഇദ്ദേഹം ന്യൂഷാടെല്‍ സര്‍വകലാശാലയില്‍ പ്രകൃതിശാസ്ത്രത്തിന്റെ പ്രൊഫസറായിരുന്നു. ജൂറാ പര്‍വതനിരകളിലെ ഹിമാനി നിരീക്ഷണങ്ങളിലൂടെ ഇദ്ദേഹം 1836-ല്‍ ഹിമനദികളെക്കുറിച്ചുള്ള പഠനമാരംഭിച്ചു. 1840-ല്‍ ഹിമാനികളുടെ പഠനം (ടൌറശല ീി ഏഹമരശലൃ) പ്രസിദ്ധീകൃതമായി. | ||
- | [[Image:p.123agasi-.jpg|thumb|150x250px|left| | + | [[Image:p.123agasi-.jpg|thumb|150x250px|left|ലൂയി അഗാസി]] |
1846-ല്‍ യു.എസ്സില്‍ ബോസ്റ്റണിലുള്ള ലോവല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു പ്രഭാഷണ പരമ്പരയ്ക്കായി അഗാസി ക്ഷണിക്കപ്പെട്ടു. 1848-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ ഇദ്ദേഹം ജന്തുശാസ്ത്ര പ്രൊഫസറായി. അവിടെനിന്നും 1851-ല്‍ ചാള്‍സ്ടണ്‍ മെഡിക്കല്‍ കോളജില്‍ പ്രൊഫസറായി പോയെങ്കിലും 1854-ല്‍ ഹാര്‍വാഡിലേക്ക് മടങ്ങിവരികയും മരണംവരെ അവിടെ തുടരുകയും ചെയ്തു. 1859-ല്‍ പാരീസിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പുരാജീവി വിജ്ഞാനീയ പ്രൊഫസറായി ക്ഷണിക്കപ്പെട്ടുവെങ്കിലും അമേരിക്കയിലെ ജോലികള്‍ അവിഘ്നം തുടരുന്നതിനായി അത് നിരസിക്കുകയാണദ്ദേഹം ചെയ്തത്. 1860-ല്‍ ഹാര്‍വാഡില്‍ 'മ്യൂസിയം ഒഫ് കംപാരറ്റീവ് സുവോളജി', (ങൌലൌാെ ീള ഇീാുമൃമശ്േല ദീീഹീഴ്യ) സ്ഥാപിക്കാന്‍ ഇദ്ദേഹം മുന്‍കൈയെടുത്തു; അതിന്റെ ആദ്യത്തെ ഡയറക്ടറും ഇദ്ദേഹമായിരുന്നു. 1861-ല്‍ ഇദ്ദേഹം അമേരിക്കന്‍ പൌരത്വം സ്വീകരിച്ചു. 'അമേരിക്കയുടെ പ്രകൃതിശാസ്ത്ര'ത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പൂര്‍ണമാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. 1873-ല്‍ ഇദ്ദേഹം പെനിക്കീസ് ദ്വീപില്‍ അമേരിക്കയിലെ പ്രഥമ സമുദ്ര ജന്തുശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചു. | 1846-ല്‍ യു.എസ്സില്‍ ബോസ്റ്റണിലുള്ള ലോവല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു പ്രഭാഷണ പരമ്പരയ്ക്കായി അഗാസി ക്ഷണിക്കപ്പെട്ടു. 1848-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ ഇദ്ദേഹം ജന്തുശാസ്ത്ര പ്രൊഫസറായി. അവിടെനിന്നും 1851-ല്‍ ചാള്‍സ്ടണ്‍ മെഡിക്കല്‍ കോളജില്‍ പ്രൊഫസറായി പോയെങ്കിലും 1854-ല്‍ ഹാര്‍വാഡിലേക്ക് മടങ്ങിവരികയും മരണംവരെ അവിടെ തുടരുകയും ചെയ്തു. 1859-ല്‍ പാരീസിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പുരാജീവി വിജ്ഞാനീയ പ്രൊഫസറായി ക്ഷണിക്കപ്പെട്ടുവെങ്കിലും അമേരിക്കയിലെ ജോലികള്‍ അവിഘ്നം തുടരുന്നതിനായി അത് നിരസിക്കുകയാണദ്ദേഹം ചെയ്തത്. 1860-ല്‍ ഹാര്‍വാഡില്‍ 'മ്യൂസിയം ഒഫ് കംപാരറ്റീവ് സുവോളജി', (ങൌലൌാെ ീള ഇീാുമൃമശ്േല ദീീഹീഴ്യ) സ്ഥാപിക്കാന്‍ ഇദ്ദേഹം മുന്‍കൈയെടുത്തു; അതിന്റെ ആദ്യത്തെ ഡയറക്ടറും ഇദ്ദേഹമായിരുന്നു. 1861-ല്‍ ഇദ്ദേഹം അമേരിക്കന്‍ പൌരത്വം സ്വീകരിച്ചു. 'അമേരിക്കയുടെ പ്രകൃതിശാസ്ത്ര'ത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പൂര്‍ണമാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. 1873-ല്‍ ഇദ്ദേഹം പെനിക്കീസ് ദ്വീപില്‍ അമേരിക്കയിലെ പ്രഥമ സമുദ്ര ജന്തുശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചു. | ||
11:53, 2 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഗാസി, ലൂയി (1807 - 73)
Agassiz, Louis
സ്വിസ് - യു.എസ്. പ്രകൃതിശാസ്ത്രജ്ഞനും ഭൂവിജ്ഞാനിയും. സ്വിറ്റ്സര്‍ലണ്ടില്‍ മോഷീറിലെ ഒരു പ്രൊട്ടസ്റ്റന്റ് പുരോഹിതന്റെ പുത്രനായി 1807 മേയ് 28-ന് ജനിച്ചു. സര്‍വകലാശാലാവിദ്യാഭ്യാസം സൂറിച്ചിലും ഹൈഡല്‍ബര്‍ഗിലും മ്യൂണിച്ചിലുമായി പൂര്‍ത്തിയാക്കി. പിന്നീട് തത്ത്വശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ഡോക്ടര്‍ ബിരുദങ്ങള്‍ സമ്പാദിച്ചു.
മ്യൂണിച്ചിലെ പ്രകൃതിശാസ്ത്രജ്ഞനായ ജെ.ബി. സ്പിക്സ് തുടങ്ങിവച്ച 'ബ്രസീലിയന്‍ മത്സ്യങ്ങളുടെ വര്‍ഗീകരണ'ത്തെക്കുറിച്ചുള്ള ഗവേഷണം 22-ാമത്തെ വയസ്സില്‍ അഗാസി പൂര്‍ത്തിയാക്കി. 1830-ല്‍ പ്രസിദ്ധീകൃതമായ മധ്യയൂറോപ്പിലെ ശുദ്ധജല മത്സ്യങ്ങളുടെ ചരിത്രം (ഒശീൃ്യ ീള വേല എൃലവെ ണമലൃേ എശവെല ീള ഇലിൃമഹ ൠൃീുല) അഗാസിയുടെ വിലപ്പെട്ട കൃതികളിലൊന്നാണ്. ഇദ്ദേഹത്തിന്റ അസ്തമിത മത്സ്യങ്ങള്‍ (എീശൈഹ എശവെല) കഴിവുറ്റ ഒരു പുരാജീവിശാസ്ത്രകാരനെ നമുക്ക് കാണിച്ചുതരുന്നു. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ബാരണ്‍ ക്യൂവിയറുടെ (1769-1832) ശിഷ്യനും സുഹൃത്തും ആയിരുന്നു അഗാസി. അദ്ദേഹത്തോടൊപ്പം ജോലിചെയ്യാനായി അഗാസി 1832-ല്‍ സ്വിറ്റ്സര്‍ലണ്ടില്‍നിന്നും പാരിസിലേക്കുപോയി (നോ: ക്യൂവിയര്‍, ജോര്‍ജസ്ബാരണ്‍). അന്നുമുതല്‍ 1846 വരെ ഇദ്ദേഹം ന്യൂഷാടെല്‍ സര്‍വകലാശാലയില്‍ പ്രകൃതിശാസ്ത്രത്തിന്റെ പ്രൊഫസറായിരുന്നു. ജൂറാ പര്‍വതനിരകളിലെ ഹിമാനി നിരീക്ഷണങ്ങളിലൂടെ ഇദ്ദേഹം 1836-ല്‍ ഹിമനദികളെക്കുറിച്ചുള്ള പഠനമാരംഭിച്ചു. 1840-ല്‍ ഹിമാനികളുടെ പഠനം (ടൌറശല ീി ഏഹമരശലൃ) പ്രസിദ്ധീകൃതമായി.
1846-ല്‍ യു.എസ്സില്‍ ബോസ്റ്റണിലുള്ള ലോവല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു പ്രഭാഷണ പരമ്പരയ്ക്കായി അഗാസി ക്ഷണിക്കപ്പെട്ടു. 1848-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ ഇദ്ദേഹം ജന്തുശാസ്ത്ര പ്രൊഫസറായി. അവിടെനിന്നും 1851-ല്‍ ചാള്‍സ്ടണ്‍ മെഡിക്കല്‍ കോളജില്‍ പ്രൊഫസറായി പോയെങ്കിലും 1854-ല്‍ ഹാര്‍വാഡിലേക്ക് മടങ്ങിവരികയും മരണംവരെ അവിടെ തുടരുകയും ചെയ്തു. 1859-ല്‍ പാരീസിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പുരാജീവി വിജ്ഞാനീയ പ്രൊഫസറായി ക്ഷണിക്കപ്പെട്ടുവെങ്കിലും അമേരിക്കയിലെ ജോലികള്‍ അവിഘ്നം തുടരുന്നതിനായി അത് നിരസിക്കുകയാണദ്ദേഹം ചെയ്തത്. 1860-ല്‍ ഹാര്‍വാഡില്‍ 'മ്യൂസിയം ഒഫ് കംപാരറ്റീവ് സുവോളജി', (ങൌലൌാെ ീള ഇീാുമൃമശ്േല ദീീഹീഴ്യ) സ്ഥാപിക്കാന്‍ ഇദ്ദേഹം മുന്‍കൈയെടുത്തു; അതിന്റെ ആദ്യത്തെ ഡയറക്ടറും ഇദ്ദേഹമായിരുന്നു. 1861-ല്‍ ഇദ്ദേഹം അമേരിക്കന്‍ പൌരത്വം സ്വീകരിച്ചു. 'അമേരിക്കയുടെ പ്രകൃതിശാസ്ത്ര'ത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പൂര്‍ണമാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. 1873-ല്‍ ഇദ്ദേഹം പെനിക്കീസ് ദ്വീപില്‍ അമേരിക്കയിലെ പ്രഥമ സമുദ്ര ജന്തുശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചു.
ആദ്യഭാര്യയായിരുന്ന സെസില്‍ ബ്രൊണിന്റെ മരണശേഷം (1850) എലിസബത്ത് കാബട്കാരിയെ ഇദ്ദേഹം വിവാഹം ചെയ്തു. റാഡ്ക്ളിഫ് കോളജിന്റെ സ്ഥാപകയായ എലിസബത്ത് സ്ത്രീവിദ്യാഭ്യാസ പ്രവര്‍ത്തകയായിരുന്നു. ബ്രസീലിലൂടൊരു യാത്ര (ഖീൌൃില്യ ശി ആൃമ്വശഹ) അഗാസിയുടെയും കാബട്കാരിയുടെയും സംയുക്ത കര്‍തൃത്ത്വത്തിലുള്ള ഒരു കൃതിയാണ്. പ്രസിദ്ധ ജലജന്തുശാസ്ത്രജ്ഞനായ അലക്സാണ്ടര്‍ അഗാസി (1835-1910) ഇദ്ദേഹത്തിന്റെ പുത്രനാണ്.
അമേരിക്കയിലെ ഏറ്റവും പ്രഗല്ഭരായ ശാസ്ത്രകാരന്‍മാരില്‍ ഒരാളായിരുന്നു അഗാസി. തന്റെ ശിഷ്യന്‍മാരെ സഹപ്രവര്‍ത്തകാരായാണദ്ദേഹം കണ്ടത്. മാസ്സാച്ചുസെറ്റ്സിലെ കേംബ്രിഡ്ജില്‍ വച്ച് 1873 ഡി. 13-ന് ഇദ്ദേഹം നിര്യാതനായി. മൌണ്ട് ഓബേണ്‍ സെമിത്തേരിയിലാണ് ഇദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടം സംസ്കരിച്ചത്.