This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുണ്ടുവടിയന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുണ്ടുവടിയന്മാർ == വയനാട്ടിലെ ഒരു ആദിവാസി ജനവർഗം. 1947-ലെ ഒരു മദ...)
അടുത്ത വ്യത്യാസം →

14:53, 28 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുണ്ടുവടിയന്മാർ

വയനാട്ടിലെ ഒരു ആദിവാസി ജനവർഗം. 1947-ലെ ഒരു മദ്രാസ്‌ ഗവണ്‍മെന്റ്‌ പ്രസിദ്ധീകരണത്തിൽ ഇവർ അപരിഷ്‌കൃതന്മാരായ ഒരു ജനവർഗമാണെന്നു പരാമർശിക്കുന്നുണ്ടെങ്കിലും ഇന്ന്‌ ഇവർ മറ്റു ഗിരിവർഗക്കാരെ അപേക്ഷിച്ചു പുരോഗതി നേടിയവരാണെന്നു തെളിഞ്ഞിട്ടുണ്ട്‌. കാട്ടുനായ്‌ക്കന്മാരും പണിയരും ഊരാളിക്കുറുമരും ഇവരുടെ ദൃഷ്‌ടിയിൽ താണ ജാതിക്കാരാണെന്നു മാത്രമല്ല അയിത്തക്കാരുമാണ്‌. കോട്ടയം രാജാവിന്റെ അധീനതയിലായിരുന്ന വയനാടന്‍ പ്രദേശത്തെ വിദേശാക്രമണത്തിൽനിന്ന്‌ കാത്തുസൂക്ഷിക്കുന്നതിനായി രാജാവ്‌ അയച്ച നായർ പടയാളികളുടെ പിന്‍തലമുറക്കാരാണ്‌ തങ്ങളെന്ന്‌ ഇവർ വിശ്വസിച്ചുപോരുന്നു. തലമുറകളായി കാട്ടിൽ നിവസിക്കുന്നതുകൊണ്ടും ബാഹ്യലോകവുമായി സമ്പർക്കം നഷ്‌ടപ്പെട്ടതുകൊണ്ടും സാമ്പത്തികമായി അധഃപതിച്ചതുകൊണ്ടും മറ്റുമാണ്‌ തങ്ങള്‍ കാട്ടുജാതിക്കാരായിത്തീരാനിടയായത്‌ എന്നാണ്‌ ഇവർ കരുതുന്നത്‌. ഇപ്പോള്‍ 80-ൽപ്പരം കുടുംബങ്ങളിലായി 750-ഓളം കുണ്ടുവടിയന്മാർ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.

മണ്‍ചുവരും പുല്ലുകള്‍കൊണ്ടു മേയുന്ന മേൽക്കൂരയുമുള്ള ഇവരുടെ വീടുകള്‍ സാമാന്യം ഭേദപ്പെട്ടതും ശുചിത്വമുള്ളതുമാണ്‌. നായാട്ടിൽ കമ്പമുള്ള കുണ്ടുവടിയന്മാരുടെ പ്രധാനപ്പെട്ട ഉപജീവനമാർഗം കൃഷിയാണ്‌. സ്‌ത്രീകള്‍ ജോലിക്കുപോകാറില്ല. ജന്മിമാരുടെ സ്ഥലം ഇവർ പാട്ടത്തിനെടുത്തും കൃഷിചെയ്‌തുവരുന്നു. സ്വന്തമായ പാട്ടുകളും നൃത്തങ്ങളും ഇവർക്കുണ്ട്‌. പൂജാരികളുടെയും വെളിച്ചപ്പാടിന്റെയും കൂടി ജോലികള്‍ നിർവഹിക്കുന്ന സമുദായ നേതാവായ "മൂപ്പന്‍' തന്നെ വിവാഹച്ചടങ്ങുകളുടെയും ശവദാഹകർമങ്ങളുടെയും കാർമികത്വം വഹിക്കുന്നു. വിവാഹത്തിന്‌ മുറപ്പെണ്ണിനു മുന്‍ഗണന കൊടുക്കുന്ന ഇവർ അമ്മാവന്റെ മകളെ മാത്രമേ സ്വീകരിക്കൂ; അച്ഛന്റെ അനന്തരവള്‍ ഇവർക്കു നിഷിദ്ധയാണ്‌. വധൂഗൃഹത്തിൽവച്ചാണ്‌ വിവാഹം. വധുപ്പണം വിവാഹത്തിനു മുമ്പുതന്നെ നല്‌കണമെന്നാണ്‌ വ്യവസ്ഥ. ശവം ദഹിപ്പിക്കുകയാണ്‌ പതിവ്‌. ദഹിപ്പിച്ചവരുടെ അസ്ഥികള്‍ തിരുനെല്ലി ക്ഷേത്രത്തിൽ കൊണ്ടുപോയി അർപ്പിക്കുക സാധാരണമാണ്‌. ഇവർ മരുമക്കത്തായികളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍