This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിലക്ഷ്‌മിക്കെട്ടിലമ്മ, കെ.എം.(1877 - 1947)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുഞ്ഞിലക്ഷ്‌മിക്കെട്ടിലമ്മ, കെ.എം.(1877 - 1947) == മലയാള കവയിത്രി. വട...)
അടുത്ത വ്യത്യാസം →

02:17, 28 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞിലക്ഷ്‌മിക്കെട്ടിലമ്മ, കെ.എം.(1877 - 1947)

മലയാള കവയിത്രി. വടക്കേ മലബാറിലെ കോട്ടയം താലൂക്കിൽ കണ്ണാരത്തു മല്ലൊളിൽ വീട്ടിൽ 1877-ൽ ജനിച്ചു. പ്രസിദ്ധ അഭിഭാഷകനായിരുന്ന കൊയ്യോടന്‍ കുന്നത്തു കണ്ണന്‍നമ്പ്യാരാണ്‌ പിതാവ്‌; മാതാവ്‌ ലക്ഷ്‌മി അമ്മയും. ബാല്യത്തിൽത്തന്നെ ഇവർ പണ്ഡിതനായിരുന്ന കൊല്ലച്ചേരി കുഞ്ഞിരാമക്കുറുപ്പിൽനിന്ന്‌ കാവ്യനാടകാലങ്കാരാദികള്‍ അഭ്യസിച്ചു. 19-ാമത്തെ വയസ്സിൽ കിഴക്കേടത്തു ചന്ത്രാത്തു കുഞ്ഞനന്തന്‍ നമ്പ്യാർ വിവാഹം ചെയ്‌തു. പക്ഷേ, ആ ബന്ധം അധികനാള്‍ തുടർന്നില്ല. കുറേക്കാലം കഴിഞ്ഞ്‌ താഴക്കാട്ട്‌ എന്ന നമ്പൂതിരികുടുംബത്തിലെ നീലകണ്‌ഠന്‍ തിരുമുമ്പ്‌ കവയിത്രിയെ വിവാഹം ചെയ്‌തു. അതോടുകൂടിയാണ്‌ ഇവർ കെട്ടിലമ്മയായത്‌. ഈ വിവാഹത്തിൽ ഇവർക്ക്‌ ഒരു മകനും മകളും ജനിച്ചു. ഭർത്താവു മരിച്ചതോടുകൂടി ഇവരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടായി. വാതരോഗബാധിതയായിത്തീർന്ന ഇവർ 1947 ജൂണ്‍ 6-ന്‌ അന്തരിച്ചു.

കെട്ടിലമ്മയുടെ കൃതികളിൽ പ്രധാനപ്പെട്ടവ പ്രാർഥനാഞ്‌ജലി (സംസ്‌കൃതം), സാവിത്രീവൃത്തം കൈകൊട്ടിക്കളിപ്പാട്ട്‌, കൗസല്യാദേവി, പുരാണചന്ദ്രിക, ഗോകർണപ്രതിഷ്‌ഠയും കടാംകോട്ടുമാക്കം കിളിപ്പാട്ടും എന്നിവയാണ്‌. വന്‍കിടയിലുള്ള ഒരു ഭാഷാകവയിത്രിയായി കെട്ടിലമ്മയെ പരിഗണിക്കേണ്ടതാണെന്ന്‌ ഉള്ളൂർ അഭിപ്രായപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍