This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കിലകിഞ്ചിതം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == കിലകിഞ്ചിതം == ശൃംഗാരനായികയുടെ സാത്ത്വികാലങ്കാരങ്ങളിൽ ഒന്...)
അടുത്ത വ്യത്യാസം →
23:38, 25 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കിലകിഞ്ചിതം
ശൃംഗാരനായികയുടെ സാത്ത്വികാലങ്കാരങ്ങളിൽ ഒന്ന്. ഇത് സത്ത്വഗുണവതികളായ സ്ത്രീകളിൽ വർത്തിക്കുന്നതും രതിഭാവപ്രകാശകവും യൗവനത്തിൽ ഉദ്രിക്തമാകുന്നതും ആണ്. അംഗജം, സ്വഭാവജം, അയത്നജം എന്നിങ്ങനെ സാത്ത്വികാലങ്കാരങ്ങളെ ഭരതമുനി മൂന്നായി തരംതിരിച്ചിട്ടുണ്ട്. കിലകിഞ്ചിതം സ്വഭാവജമാണ്. കില(വ്യാജേന), കിം(ഈഷത്-അല്പം), ചിതം(രചിതം) എന്നാണ് വ്യുത്പത്തി. സ്മിതം, ശുഷ്കരുദിതം, ഹസിതം, ത്രാസം, ക്രാധം, ഗർവം, ശ്രമം മുതലായവയുടെ സാങ്കര്യമാണ് ഹർഷം. പ്രിയതമ സംഗമജനിതമായ ഈ ഹർഷത്തിൽ നിന്നാണ് കിലകിഞ്ചിതമുണ്ടാവുക. "സ്മിതരുദിത ഹസിത ഭയഹർഷ ഗർവ ദുഃഖശ്രമാഭിലാഷാണാം സങ്കരകരണം ഹർഷാദസകൃത് കിലകിഞ്ചിതം ജ്ഞേയം' എന്നാണ് നാട്യശാസ്ത്രത്തിൽ ഇതിനു നല്‍കിയിട്ടുള്ള ലക്ഷണം.
""പാണിരോധമവിരോധിതവാഞ്ഛം ഭർത്സനാശ്ച മധുരസ്മിത ഗർഭാഃ കാമിനശ്ച കുരുതേ കരഭോരൂർ- ഹാരി ശുഷ്കരുദിതം ച സുഖേപി''
എന്ന ശിശുപാലവധ പദ്യം കിലകിഞ്ചിതത്തിനു ദൃഷ്ടാന്തമാണ്. പ്രസ്തുതഭാവം കുട്ടമിതമായും നിർദേശിക്കപ്പെട്ടിട്ടുണ്ട്. മാനസം ഹൃഷ്ടമാകുമ്പോഴും കേശാധരാദികള്‍ ഗ്രഹിക്കുമ്പോഴും പുറമേ ദുഃഖിതയെപ്പോലെ നടിച്ച് കോപിക്കുകയാണ് കുട്ടമിതം. കുട്ടമിതത്തിൽ കിലകിഞ്ചിതഭാവം പ്രകടമാകുന്നുണ്ട്. പക്ഷേ രണ്ടും ഒന്നല്ല. (പ്രാഫ. ആർ. വാസുദേവന്‍ പോറ്റി)
കിലിമഞ്ജാരോ