This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലിയട്ട്‌, ജോണ്‍ (1592 - 1632)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എലിയട്ട്‌, ജോണ്‍ (1592 - 1632) == == Elliot John == ബ്രിട്ടീഷ്‌ രാജ്യതന്ത്രജ്ഞ...)
അടുത്ത വ്യത്യാസം →

14:02, 8 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

എലിയട്ട്‌, ജോണ്‍ (1592 - 1632)

Elliot John

ബ്രിട്ടീഷ്‌ രാജ്യതന്ത്രജ്ഞന്‍. റിച്ചാർഡ്‌ എലിയട്ടിന്റെ പുത്രനായി 1592 ഏ. 11-നു ജനിച്ചു. ഓക്‌സ്‌ഫോർഡിൽ വിദ്യാഭ്യാസം നിർവഹിച്ചു. പാർലമെന്ററി ഭരണവ്യവസ്ഥയുടെ വക്താവായിരുന്ന ഇദ്ദേഹം രാജാവായ ചാള്‍സ്‌ ക-ഉം കോമണ്‍സ്‌ സഭയും തമ്മിൽ ആദ്യകാലങ്ങളിലുണ്ടായ സംഘട്ടനങ്ങളിൽ പ്രധാനപങ്കുവഹിച്ചു. 1614-ൽ ആദ്യമായി പാർലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. ലോർഡ്‌ അഡ്‌മിറൽ ആയിരുന്ന ബക്കിങ്‌ഹാം 1622-ൽ ഇദ്ദേഹത്തെ ഡെവോണിലെ വൈസ്‌അഡ്‌മിറൽ ആയി നിയമിച്ചു. 1623-ൽ കുപ്രസിദ്ധ കടൽക്കൊള്ളക്കാരനായ ക്യാപ്‌റ്റന്‍ ജോണ്‍ നട്ടിനെ എലിയട്ട്‌ അറസ്റ്റുചെയ്‌തു. എന്നാൽ ജോണ്‍ നട്ട്‌ ഇദ്ദേഹത്തെ അഴിമതിയുടെ കുറ്റം ചുമത്തി അറസ്റ്റുചെയ്യിക്കുന്നതിൽ വിജയിച്ചു. എങ്കിലും ആറുമാസത്തിനുശേഷം ബക്കിങ്‌ഹാം പ്രഭു ഇടപെട്ടതിനെത്തുടർന്ന്‌ ഇദ്ദേഹം മോചിപ്പിക്കപ്പെട്ടു.

1624-ൽ വീണ്ടും പാർലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട എലിയട്ട്‌ ഹൗസ്‌ ഒഫ്‌ കോമണ്‍സിലെ അംഗങ്ങളുടെ പ്രസംഗസ്വാതന്ത്യ്രത്തിനുവേണ്ടി ശക്തമായി വാദിച്ചു. അന്യായമായ നികുതിചുമത്തലിനെ നിശിതമായി വിമർശിച്ചു. ബക്കിങ്‌ഹാമിന്റെ തെറ്റായ വിദേശനയവും ധൂർത്തും മനസ്സിലാക്കിയതോടെ എലിയട്ടിന്‌ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടു. 1626-ലെ പാർലമെന്റിൽ ബെക്കിങ്‌ഹാമിനെതിരായി കുറ്റവിചാരണ (impeachment)സേംഘടിപ്പിച്ചവരിൽ എലിയട്ടും ഉള്‍പ്പെട്ടിരുന്നു. ബക്കിങ്‌ഹാമിനെ രക്ഷിക്കുവാനായി ചാള്‍സ്‌ ക പാർലമെന്റ്‌ പിരിച്ചുവിട്ടു. 1627-ൽ ഇദ്ദേഹത്തെ അറസ്റ്റുചെയ്‌തെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുശേഷം സ്വതന്ത്രനാക്കി. തുടർന്നുനടത്തിയ അന്വേഷണത്തിനുശേഷം വൈസ്‌ അഡ്‌മിറൽ സ്ഥാനത്തുനിന്ന്‌ എലിയട്ടിനെ താത്‌കാലികമായി നീക്കംചെയ്‌തു.

1628 ജനുവരിയിൽ വിമോചിതനായ എലിയട്ട്‌ പൗരസ്വാതന്ത്യ്രത്തിനുവേണ്ടി പാർലമെന്റിൽ നിരന്തരമായി വാദിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ്‌ "പൗരാവകാശപ്രമാണം' (Petition of Rights) ചൊള്‍സിനു സമർപ്പിക്കപ്പെട്ടത്‌. ഇതിൽ ചാള്‍സ്‌ സമ്മാനമായും കടമായും ജനങ്ങളിൽനിന്നു പണം പിരിച്ചിരുന്നതും പാർലമെന്റിന്റെ അനുമതി കൂടാതെ നികുതി ചുമത്തിയിരുന്നതും നിയമവിധേയമല്ലെന്ന്‌ വ്യക്തമാക്കിയിരുന്നു. പാർലമെന്റിന്റെ അധികാരങ്ങള്‍ ലംഘിക്കപ്പെട്ടതായി ഇദ്ദേഹം ആരോപിച്ചു. ബ്രിട്ടീഷ്‌ ജനതയുടെ ദുരിതങ്ങള്‍ക്കു പരിഹാരം കാണുന്നതുവരെ അധികനികുതി ചുമത്തേണ്ടതില്ലെന്ന്‌ ഇദ്ദേഹം വാദിച്ചു. 1629-ൽ കൂടിയ പാർലമെന്റു സമ്മേളനത്തിൽ ചാള്‍സിന്റെ മതപരമായ നയങ്ങള്‍ക്കും നിയമരഹിതമായ തീരുവയ്‌ക്കും എതിരായി മൂന്നു പ്രമേയങ്ങള്‍ ഇദ്ദേഹം തയ്യാറാക്കി. സഭ നിർത്തിവയ്‌ക്കാനുള്ള ചാള്‍സിന്റെ തന്ത്രത്തെ പരാജയപ്പെടുത്തിക്കൊണ്ട്‌ എലിയട്ട്‌ ആ പ്രമേയങ്ങള്‍ പാസ്സാക്കിയെടുത്തു. പ്രതികാരഫലമായി എലിയട്ടും മറ്റു എട്ടുപേരും അറസ്റ്റുചെയ്യപ്പെട്ടു. ലണ്ടന്‍ ടവറിൽ തടങ്കലിലാക്കപ്പെട്ട എലിയട്ട്‌ ഇക്കാലത്ത്‌ പല ഗ്രന്ഥങ്ങളും രചിക്കുകയുണ്ടായി. പാർലമെന്ററി സ്വാതന്ത്യ്രത്തിന്റെ രക്തസാക്ഷിയായ എലിയട്ട്‌ 1632 ന. 28-നു അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍