This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽഡർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എൽഡർ == == Elder == കാപ്രിഫോളിയേസീ സസ്യകുടുംബത്തിലെ സംബുക്കസ്‌ ജീ...)
അടുത്ത വ്യത്യാസം →

10:45, 8 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

എൽഡർ

Elder

കാപ്രിഫോളിയേസീ സസ്യകുടുംബത്തിലെ സംബുക്കസ്‌ ജീനസിലുള്‍പ്പെടുന്ന ചെടികളുടെ പൊതുവായ പേര്‌. 20 സ്‌പീഷീസുകള്‍ ചേർന്നതാണ്‌ ഈ ജീനസ്‌. ഉത്തരാർധത്തിലെ സമശീതോഷ്‌ണമേഖലയിലും ആസ്റ്റ്രലിയ, ന്യൂസിലന്‍ഡ്‌ എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നു. സാധാരണയായി കുറ്റിച്ചെടികളോ ചെറുവൃക്ഷങ്ങളോ ആയിട്ടാണിവ വളരുന്നത്‌. പൂങ്കുലയിൽ വെള്ളനിറമുള്ള നിരവധി ചെറിയ പൂക്കളുണ്ടായിരിക്കും.

അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളിലും കാനഡയിലും കണ്ടുവരുന്ന മധുര എൽഡർ (sweet Elder)-സംബുക്കസ്‌ കനാഡെന്‍സിസ്‌-നാല്‌ മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ്‌. നക്ഷത്രാകൃതിയിലുള്ള ചെറിയ വെളുത്ത പൂക്കള്‍ക്ക്‌ സുഗന്ധമുണ്ട്‌. മാംസളമായ കായ്‌കള്‍ക്ക്‌ നീലലോഹിതനിറമാണ്‌; ഉള്ളിൽ മൂന്നോ നാലോ വിത്തുകളുണ്ടായിരിക്കും. കായ്‌ ജെല്ലി, വൈന്‍ എന്നിവയുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പൂവ്‌ വാറ്റിയെടുക്കുന്ന സത്ത്‌ പലഹാരങ്ങള്‍ക്ക്‌ സുഗന്ധവും രുചിയും നല്‌കുന്നു. പുതിയ പൂക്കള്‍ കേക്ക്‌ ഉണ്ടാക്കുമ്പോള്‍ ചേർക്കാറുണ്ട്‌. ഇളംതണ്ടിന്‌ പച്ചനിറമുള്ള പുറന്തൊലിയുണ്ട്‌. ഉള്ളിൽ ധാരാളം "പിത്ത്‌' ഉണ്ടായിരിക്കും. യൂറോപ്യന്‍ എൽഡർ (സംബുക്കസ്‌ റെസിമോസ) എന്ന ചെടിയുടെ കായ്‌കള്‍ക്ക്‌ സിന്ദൂരനിറമാണ്‌; കടുപ്പമുള്ള കാണ്ഡത്തിനുള്ളിലെ "പിത്തിന്‌' തവിട്ടുനിറവും. ബ്രിട്ടീഷ്‌ കൊളംബിയ മുതൽ മധ്യ മെക്‌സിക്കോ വരെയുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്ന നീല എൽഡർ (സംബുക്കസ്‌ കെറുലേറ്റ) എകദേശം 17 മീ. ഉയരത്തിൽ വളരുന്നു. കായ്‌കള്‍ക്ക്‌ കരിനീലനിറമാണ്‌. മറ്റു സ്‌പീഷീസുകള്‍ സംബുക്കസ്‌ നൈഗ്ര, സംബുക്കസ്‌ ഇബുലസ്‌ എന്നിവയാണ്‌. സംബുക്കസ്‌ നൈഗ്ര ബ്രിട്ടനിൽ കാണപ്പെടുന്ന ഒരു സാധാരണ വൃക്ഷമാണ്‌. ഇവയുടെ സമൃദ്ധമായ വെള്ളപ്പൂക്കളും കറുപ്പുനിറമുളള കായ്‌കളും നയനാനന്ദകരമാണ്‌.

മനോഹരവും നിരവധി മരുന്നുത്‌പന്നങ്ങളുടെ കേദാരവുമായ ഇലകള്‍ക്ക്‌ വേണ്ടിയാണ്‌ മിക്കപ്പോഴും എൽഡർ ചെടികള്‍ നട്ടുവളർത്തുക. കായ്‌, മരത്തൊലി, വേര്‌ എന്നിവയ്‌ക്ക്‌ വിരേചനഗുണമുണ്ട്‌. സംബുക്കസ്‌ നൈഗ്ര എന്ന സ്‌പീഷീസിലെ കായ്‌കളിൽ അടങ്ങിയിട്ടുള്ള സംബുസയാനിന്‍ എന്ന വർണകം ന്യൂക്ലിയസിന്‌ നിറംകൊടുക്കാന്‍ ഉപയോഗിക്കുന്നു. സംബുകോള്‍ (Sambucol) എന്ന പേരിൽ ലഭ്യമാകുന്ന മരുന്ന്‌ വൈറൽപനികള്‍ക്ക്‌ സിദ്ധൗഷധമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B5%BD%E0%B4%A1%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍