This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കന്റാബ്രി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കന്റാബ്രി == == Cantabri == ഒരു ഐബീരിയന്‍ ജനവര്‍ഗം. സ്‌പെയിനിന്‍െറ വ...)
അടുത്ത വ്യത്യാസം →

Current revision as of 11:37, 1 മേയ് 2014

കന്റാബ്രി

Cantabri

ഒരു ഐബീരിയന്‍ ജനവര്‍ഗം. സ്‌പെയിനിന്‍െറ വടക്കേ തീരത്തു നിവസിക്കുന്ന ഇക്കൂട്ടര്‍ ഐബീരിയന്‍ ജനവര്‍ഗങ്ങളില്‍ ഏറ്റവും അപരിഷ്‌കൃതരാണ്‌. കന്റാബ്രിയയിലും കന്റാബ്രിയന്‍ മലകളിലുമാണ്‌ ഇവരുടെ വാസം കേന്ദ്രീകരിച്ചിരിക്കുന്നത്‌. ബി.സി. 150 മുതല്‍ ഇവര്‍ റോമാക്കാരുടെ ആക്രമണങ്ങളെ ചെറുത്തു നിന്നിരുന്നു. എന്നാല്‍ ബി.സി. 2919 കാലഘട്ടത്തില്‍ നിരന്തരമായ ആക്രമണങ്ങളിലൂടെ അഗസ്റ്റസ്‌ ചക്രവര്‍ത്തി ഇവരെ കീഴ്‌പ്പെടുത്തുകയും റോമാസാമ്രാജ്യത്തിന്റെ അധീനതയില്‍ കൊണ്ടുവരുകയും ചെയ്‌തതോടെയാണ്‌ കന്റാബ്രികളെ ലോകം അറിഞ്ഞുതുടങ്ങിയത്‌. റോമാസാമ്രാജ്യത്തിന്റെ ഭാഗമായ ഹിസ്‌പാനിയ ടാറകൊണെസിസ്‌ എന്ന പ്രവിശ്യയില്‍ ഇവരെ അധിവസിപ്പിക്കുകയും ഇവര്‍ക്കു പരിമിതമായ തോതില്‍ സ്വയം ഭരണാധികാരം നല്‌കുകയും ചെയ്‌തു. കാലക്രമത്തില്‍ ഇവര്‍ റോമാക്കാരുമായി താദാത്മ്യം പ്രാപിച്ചു. സ്‌പെയിനിന്റെ വടക്കന്‍ മലകളില്‍ നിവസിക്കുന്നവരെയെല്ലാം കന്റാബ്രികളായാണ്‌ പ്രാചീന ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍