This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കനൂറി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കനൂറി == == Kanuri == നൈജീരിയയിലെ ഒരു ആഫ്രിക്കന്‍ ജനവര്‍ഗം. നൈജീരിയ...)
അടുത്ത വ്യത്യാസം →
07:08, 1 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കനൂറി
Kanuri
നൈജീരിയയിലെ ഒരു ആഫ്രിക്കന്‍ ജനവര്‍ഗം. നൈജീരിയയുടെ വടക്കുകിഴക്കേ പ്രവിശ്യയിലെ ജനങ്ങളില്‍ ഭൂരിഭാഗവും കനൂറികളാണ്. നൈജീരിയയുടെ അതിര്‍ത്തിപ്രദേശങ്ങളിലും ചാഡ തടാകത്തിന്റെ തീരങ്ങളിലും ഇക്കൂട്ടരെ കണ്ടുവരുന്നുണ്ട്. ഉയരം കൂടിയ കറുത്ത നീഗ്രാകളായ ഇവര്‍ ആദിവാസികളെപ്പോലെ തങ്ങളുടെ മുഖത്ത് വടു വീഴ്‌ത്താറുണ്ട്. കനൂറികള്‍ സദാസമയവും തൊപ്പി ധരിക്കുന്നവരാണ്. കൃഷിപ്പണിയില്‍ ഏര്‍പ്പെടാത്തപ്പോഴൊക്കെ പരമ്പരാഗത വേഷഭൂഷാദികള്‍ അണിഞ്ഞാണ് നടക്കാറുള്ളത്.
ബോര്‍ണു എന്ന പേരില്‍ കനൂറികള്‍ പടുത്തുയര്‍ത്തിയ ശക്തമായ സാമ്രാജ്യം 16-ാം ശ.ത്തില്‍ പ്രശസ്‌തിയുടെ ഉച്ചകോടിയിലെത്തി. 1846 വരെ കനൂറികളുടെ സാമ്രാജ്യം നിലനിന്നു. 11-ാം ശ. മുതല്‍ ഇവര്‍ ഇസ്‌ലാംമതം സ്വീകരിക്കുകയും ഇസ്‌ലാമിക നിയമത്തിലെ മാലിക്കി തത്ത്വസംഹിത അഌസരിച്ച് ജീവിച്ചുപോരുകയും ചെയ്‌തു. ഇസ്‌ലാം മതം സ്വീകരിച്ചതോടെ കനൂറികള്‍ എഴുത്തിലും വായനയിലും തത്‌പരരായിത്തീര്‍ന്നു. കനൂറിഭാഷ നിലോസഹാറന്‍ വിഭാഗത്തില്‍പ്പെട്ട സഹാറന്‍ ശാഖയുമായി ബന്ധപ്പെട്ടതാണ്.
ചോളം കൃഷിയെ ആധാരമാക്കിയാണ് കനൂറി സമ്പദ്‌വ്യവസ്ഥ തിട്ടപ്പെടുത്തുന്നത്. നിലക്കടലക്കൃഷിയും ആരംഭിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നിവസിക്കുന്ന കനൂറികളുടെ കൃഷിസ്ഥലം ഉള്‍നാടന്‍ പ്രദേശങ്ങളാണ്. വാണിജ്യത്തില്‍ തത്‌പരരായ ഇക്കൂട്ടരില്‍ ഒരു വിഭാഗം കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
സ്‌ത്രീകളില്‍ നല്ലൊരു വിഭാഗം കൃഷികാര്യങ്ങളില്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ സഹായിക്കുന്നവരാണ്. എന്നാല്‍ പാത്രങ്ങള്‍ നിര്‍മിച്ചും വിറ്റഴിച്ചും ഉപജീവനം നടത്തുന്ന സ്‌ത്രീകളും കനൂറി സമുദായത്തില്‍ ഉണ്ട്.
കനൂറികള്‍ പല ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മതരാഷ്‌ട്രീയ തലവനായ ഷേഹുവിന്‍െറ ഗോത്രത്തിന് ഔന്നത്യം കല്‌പിച്ചിട്ടുണ്ട്. ഭൂരിഭാഗവും ഇടത്തരക്കാരാണ്. ഉന്നതകുലജാതര്‍ക്കും ധനാഢ്യര്‍ക്കും സമൂഹത്തില്‍ വലിയ മാന്യതയും സ്ഥാനവും ഉണ്ട്. ബഹുഭാര്യാത്വം സര്‍വസാധാരണമാണ്. ഓരോ ഭാര്യയെയും പ്രത്യേകം ഗൃഹത്തിലാണ് പാര്‍പ്പിക്കുക. വിവാഹം വലിയ പണച്ചെലവുള്ള ഒരു ചടങ്ങാണ്. വരന്‍ വധുവിന്‍െറ വീട്ടുകാര്‍ക്ക് കന്യാശുല്‌കം നല്‌കേണ്ടതുണ്ട്.
അതിഥിസത്‌കാരപ്രിയരായ കനൂറികള്‍ സമൂഹത്തിന്റെ വിവിധതലങ്ങളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയുവാഌം അതില്‍ ഭാഗഭാക്കുകളാകാഌം തത്‌പരരാണ്. തങ്ങളുടെ പൂര്‍വികന്മാരെ അഭിമാനപുരസ്സരം സ്‌മരിക്കുന്ന ഇക്കൂട്ടര്‍ അവരുടെ പ്രത്യേക സ്വഭാവവിശേഷവും വ്യക്തിത്വവും നിലനിര്‍ത്തുന്നതില്‍ ശ്രദ്ധാലുക്കളുമാണ്.