This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കന്‍അമി കിയോത്‌സുഗു (1334 85)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കന്‍അമി കിയോത്‌സുഗു (1334 85) == == Kan-ami Kiyotsugu == ജാപ്പനീസ് കവിയും നാടക...)
അടുത്ത വ്യത്യാസം →
06:24, 1 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കന്‍അമി കിയോത്‌സുഗു (1334 85)
Kan-ami Kiyotsugu
ജാപ്പനീസ് കവിയും നാടകകൃത്തും. യഥാര്‍ഥ നാമധേയം സബുറോകിയോത്‌സുഗു (Suburo-Kiyotsugu) എന്നാണ്. ജപ്പാനിലെ ദേശീയവും അത്യുത്‌കൃഷ്ടവുമായ "നോ' (ചീനിപുണത, പരിഷ്‌കാരം എന്നൊക്കെ പദാര്‍ഥം) എന്ന ക്ലാസ്സിക്കല്‍ നൃത്തനാടക ശാഖയിലെ പ്രാതഃസ്‌മരണീയനായ ദൃശ്യകാവ്യരചയിതാവ് എന്ന നിലയിലാണ് കന്‍അമി കിയോത്‌സുഗു സര്‍വസമാരാധ്യനായിട്ടുള്ളത്. തന്റെ അതുല്യ പ്രതിഭകൊണ്ട് പ്രാചീന ഗ്രാമീണ ലഘുഗാന നാടകങ്ങളെ സംസ്‌കരിച്ചും സംവിധാനം ചെയ്‌തും, സ്വയം കൃതികള്‍ രചിച്ചും കന്‍അമി, ജപ്പാനിലെ മാത്രമല്ല പൂര്‍വേഷ്യയിലെ തന്നെ, നാടകവേദിയെ സമ്പന്നവും ശ്രഷ്‌ഠവുമാക്കിത്തീര്‍ത്തു. വിവിധ വികാരാഭിവ്യഞ്‌ജകവും സര്‍വസ്‌പര്‍ശിയുമായ ശൈലീവിശേഷംകൊണ്ട് അഌഗൃഹീതമാണ് ഇദ്ദേഹത്തിന്റെ രചനകള്‍. ജിനെന്‍ കോജി (Jinen Koji), സൊതോബ കൊമാച്ചി (Sotoba Komachi) തുടങ്ങിയ 18ല്‍പ്പരം കൃതികള്‍ ഇദ്ദേഹത്തിന്റേതായി ലഭിച്ചിട്ടുണ്ട്.
കന്‍അമി മാത്രമല്ല, ഇദ്ദേഹത്തിന്റെ പിന്‍തലമുറക്കാരും "നോ' പ്രസ്ഥാനത്തിന്റെ വികാസ പരിണാമങ്ങളില്‍ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പുത്രഌം "തകസാഗോ' (Takasago) എന്ന അതിപ്രസിദ്ധമായ ദൃശ്യകാവ്യത്തിന്റെ രചയിതാവുമായ സിയമിമോതോകായോ (1363 1443) സ്വയം 130ല്‍പ്പരം കൃതികള്‍ രചിച്ചിട്ടുള്ളതുകൂടാതെ, നൂറ്റാണ്ടുകളോളം സമാദൃതമായിരുന്ന ഒരു ആട്ടപ്രകാരം (Kakyo - The Mirror of the Flower; 1424) നിര്‍മിച്ച് "നോ' രൂപകങ്ങള്‍ക്ക് അടുക്കും ചിട്ടയും ഏര്‍പ്പെടുത്തുകയും ചെയ്‌തു.
ആധുനിക ജപ്പാന്‍കാര്‍ കേവലമൊരു ക്ലാസ്സിക്കല്‍ ദൃശ്യകലാവിഭാഗമെന്ന നിലയ്‌ക്കു മാത്രമല്ല, അന്യൂനവും അത്യന്തം പരിഷ്‌കൃതവുമായ ഒരു സമകാലീന രംഗകലയായിട്ടുകൂടിയാണ് "നോ' പ്രസ്ഥാനത്തെ സമീപിക്കുന്നതും ആസ്വദിക്കുന്നതും. തന്നിമിത്തം ഈ പ്രസ്ഥാനത്തിന്റെ പ്രണേതാക്കളും പുരസ്‌കര്‍ത്താക്കളുമായ കന്‍അമി, സിയമി തുടങ്ങിയവര്‍ക്കും പൂര്‍വാധികം അംഗീകാരവും ബഹുമാന്യതയും കൈവന്നിട്ടുണ്ട്.