This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കനഗാവ കരാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കനഗാവ കരാര്‍ == == Kanagawa Agreement == ജപ്പാഌമായി വാണിജ്യബന്ധത്തിലേര്‍പ...)
അടുത്ത വ്യത്യാസം →

06:23, 1 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കനഗാവ കരാര്‍

Kanagawa Agreement

ജപ്പാഌമായി വാണിജ്യബന്ധത്തിലേര്‍പ്പെടുന്നതിന്‌ യു.എസ്‌. ഉണ്ടാക്കിയ കരാര്‍. യു.എസ്‌. നാവിക നേതാവായ പെറി (1794 1858)യുടെ ശ്രമഫലമായാണ്‌ ജപ്പാനിലെ കനഗാവയില്‍ വച്ച്‌ 1854 മാ. 31ന്‌ ഈ കരാര്‍ ഉണ്ടാക്കിയത്‌. ഇത്‌ ജപ്പാന്റെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. അന്നുവരെ പാശ്ചാത്യലോകവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ജപ്പാന്‍ ഈ കരാര്‍മൂലം വളരെ വിശാലമായ മണ്ഡലവുമായി സമ്പര്‍ക്കം പുലര്‍ത്തിത്തുടങ്ങി. ജപ്പാനിലെ ഹാകൊഡ തെ, ഷിമുദ എന്നീ തുറമുഖങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി പ്രസ്‌തുത കരാര്‍ പ്രകാരം യു.എസ്സിഌ തുറന്നുകൊടുത്തു. അതിനെത്തുടര്‍ന്ന്‌ അടുത്ത 18 മാസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടന്‍, റഷ്യ, ഹോളണ്ട്‌ എന്നീ രാജ്യങ്ങളുമായി ജപ്പാന്‍ അതേ രീതിയില്‍ വാണിജ്യക്കരാറുകള്‍ ഉണ്ടാക്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍