This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കദിറീപതി പാലവേകറി (17-ാം ശ.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കദിറീപതി പാലവേകറി (17-ാം ശ.) == തെലുഗു കവി. 17-ാം ശ.ത്തിന്റെ പ്രഥമാര...)
അടുത്ത വ്യത്യാസം →
06:02, 1 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കദിറീപതി പാലവേകറി (17-ാം ശ.)
തെലുഗു കവി. 17-ാം ശ.ത്തിന്റെ പ്രഥമാര്‍ധത്തില്‍ ജീവിച്ചിരുന്നു; ശ്രീനിവാസപുരത്തിഌ സമീപമുള്ള താഡിഗൊള്ളയാണ് ജന്മദേശം. കദുരമ്മയും കദുറരാജുവുമായിരുന്നു മാതാപിതാക്കള്‍. ആദ്യകാലത്ത് പാലവേകറി എന്നായിരുന്നു കുലനാമം; പിന്നീട് "താഡിഗോള' എന്നു മാറ്റി. പരമ്പരാഗതമായി ഹായക്ക രാജകൊട്ടാരത്തെ ആശ്രയിച്ചു കഴിഞ്ഞുപോന്നവരായിരുന്നു അവരുടെ കുടുംബക്കാര്‍.
കദിറീപതിയുടെ കണ്ടുകിട്ടിയിട്ടുള്ള ഒരേ ഒരു കൃതി ശുകസപ്‌തതിയാണ്. ശൃംഗാരപ്രധാനമായ കാവ്യങ്ങള്‍ക്കു മുന്‍ഗണന നല്‌കിയിരുന്ന അക്കാലത്തെ രാജസദസ്സില്‍ സര്‍വാദൃതമായ രണ്ട് കാവ്യങ്ങളിലൊന്നാണ് ഇത് (അയല രാജുനാരായണയുടെ, ഇതേ കഥാഘടനയോടും കഥനരീതിയോടും കൂടിയ ഹംസവിംശതിയാണ് മറ്റേത്). രാജേംഗിതത്തിഌ വഴങ്ങാന്‍ തുനിഞ്ഞു പുറപ്പെടുന്ന ഭര്‍ത്തൃമതിയായ ഒരു നായികയെ വീട്ടുവാതില്‌ക്കലെ വളര്‍ത്തുപക്ഷി കടംകഥകള്‍ ചോദിച്ച് ഭര്‍ത്താവിന്റെ ആഗമനം വരെ വിളംബിപ്പിച്ച് അപഥസഞ്ചാരത്തില്‍ നിന്നും രക്ഷിക്കുന്നതാണ് ഉള്ളടക്കം. 70 രാത്രികളിലായി ശുകം പറഞ്ഞ 30 കഥകളാണ് ശുകസപ്‌തതിയിലുള്ളത്.
സങ്കല്‌പകഥകള്‍ക്ക് പ്രാമുഖ്യം നല്‌കിയിരുന്ന രചനകള്‍ ധാരാളമുണ്ടായിക്കൊണ്ടിരുന്ന അക്കാലത്ത് യഥാതഥവര്‍ണനകള്‍ക്കു കൂടുതല്‍ ഊന്നല്‍ കൊടുത്ത ആദ്യകൃതിയാണ് ശുകസപ്‌തതി. 17-ാം ശ.ത്തിലെ തദ്ദേശ സാമൂഹ്യജീവിതത്തിന്റെ ഒരു ദര്‍പ്പണമാണിത്. മതപരിതഃസ്ഥിതികള്‍, വിവിധ വര്‍ണങ്ങളില്‍പ്പെട്ട ജനവിഭാഗങ്ങളുടെ മനോഭാവങ്ങള്‍, വേഷവും ഭാഷയും, ആചാരാഌഷ്‌ഠാന വിശേഷങ്ങള്‍, വ്യാപാരം, കൃഷി, നൃത്തനാടകങ്ങള്‍, കായികവിനോദങ്ങള്‍, ആഘോഷങ്ങള്‍ മുതലായ വിഷയങ്ങളെയെല്ലാം ഇതില്‍ പരാമര്‍ശവിധേയമാക്കിയിട്ടുണ്ട്. സാമൂഹ്യചരിത്രത്തെ കാവ്യത്തില്‍ കലാത്‌മകമായി സന്നിവേശിപ്പിക്കുന്നതില്‍ കദിറീപതി വിജയം കൈവരിച്ചിട്ടുണ്ട്.
(ഭക്തവത്‌സല റെഡ്ഡി)