This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കത്തിക്കക്ക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കത്തിക്കക്ക == == Razor shell clam == കത്തി(razor)യുടെ പിടി പോലെ നീണ്ട് വീതി ...)
അടുത്ത വ്യത്യാസം →
15:19, 30 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കത്തിക്കക്ക
Razor shell clam
കത്തി(razor)യുടെ പിടി പോലെ നീണ്ട് വീതി കുറഞ്ഞ തോടുകളാല്‍ ശരീരം ആവൃതമായിട്ടുള്ള ഒരിനം "ബൈവാല്‍വ്' മൊളസ്‌ക.അപൂര്‍വമായി "റേസര്‍ ഫിഷ്' എന്നും ഇതിനെ പറയാറുണ്ട് (ചെറിയ ഒരുതരം മത്സ്യത്തിഌം "റേസര്‍ഫിഷ്' എന്നു പേരുള്ളതായി കാണുന്നു).
മണ്ണു തുരന്നു ജീവിക്കുന്ന ഈ മൊളസ്‌കകള്‍ സോളനിഡേ കുടുംബത്തില്‍പ്പെടുന്നവയാണ്. ഓരോ കക്കത്തോടിഌം ഉദ്ദേശം 1617 സെ.മീ. നീളമുണ്ടായിരിക്കും. സാധാരണനിലയില്‍ ഇവ നേരേനിവര്‍ന്നിരിക്കുന്നവയാണെങ്കിലും, അപൂര്‍വമായി ചിലത് അല്‌പം വളഞ്ഞും കാണാറുണ്ട്. "കത്തി'യോട് ഇതിഌള്ള അസാധാരണ സാദൃശ്യമാണ് "കത്തിക്കക്ക' (Razor-shell) എന്ന പേരിന് കാരണം.
കക്കകള്‍ രണ്ടറ്റത്തും തുറന്നാണു കാണപ്പെടുന്നത്. വെള്ളം ഉള്ളിലേക്കു വലിച്ചെടുക്കുകയും, പുറത്തുവിടുകയും ചെയ്യുന്നതിഌള്ള സൈഫണുകള്‍ കത്തിക്കക്കയില്‍ താരതമ്യേന കുറുകിയവയായിരിക്കും. എന്നാല്‍ പാദം വലുതും ശക്തവുമാകുന്നു. ഒരു കുഴപ്പവും പറ്റിയിട്ടില്ലാത്ത കത്തിക്കക്കയുടെ തോടുകള്‍ക്കു പുറത്തായി ഒലീവ്‌ഗ്രീന്‍ നിറത്തില്‍, നേര്‍ത്ത ഒരു തൊലി കാണാം. ഇതില്‍ തിളങ്ങുന്ന ഓറഞ്ചുനിറത്തില്‍ കുറെ പുള്ളികളും ഉണ്ടാകും. ഈ സ്‌തരം വളരെ നേര്‍ത്തതായതിനാല്‍ പെട്ടെന്ന് ഉരിഞ്ഞുപോകുന്നു. അവശേഷിക്കുന്ന ഉപരിതലത്തിന് നീലാരുണം, പിങ്ക്, മഞ്ഞ, തവിട്ട് എന്നിവയിലേതെങ്കിലും വര്‍ണരേഖകളുള്ള വെളുപ്പുനിറമാണുള്ളത്. ചിത്രപ്പണികളുടെ വിഭ്രാന്തി ജനിപ്പിക്കുന്ന ഈ കക്കകള്‍ അതിമനോഹരങ്ങളാണെന്നു പറയാം.
നെടുകേ ഉണ്ടാക്കിയിട്ടുള്ള ഒരു "തുരങ്ക'ത്തിലാണ് കത്തിക്കക്ക ജീവിക്കുന്നത്. പാറകളുള്ള മണല്‍ത്തീരങ്ങളില്‍, പാറകള്‍ക്കിടയിലായി, ഉദ്ദേശം അരമുക്കാല്‍ മീറ്റര്‍ ആഴത്തില്‍ ഈ തുരങ്കം കാണപ്പെടുന്നു. തുരങ്കത്തിന്റെ പുറത്തേക്കുള്ള ദ്വാരം കാഴ്‌ചയില്‍ താക്കോല്‍ ദ്വാരം പോലെയിരിക്കും. കത്തിക്കക്കയുടെ രണ്ട് സൈഫണ്‍ റ്റ്യൂബുകള്‍ക്കും അഌരൂപമായിട്ടായിരിക്കും ഈ ദ്വാരങ്ങള്‍. തുരങ്കത്തിഌള്ളില്‍ നിന്ന് ജീവിയെ പുറത്തു കൊണ്ടുവരിക അത്ര എളുപ്പമായ കാര്യമല്ല. തുരങ്കത്തിന്റെ ദ്വാരം വേലിയിറക്കസമയത്തു മാത്രമേ വെള്ളത്തിഌ മുകളിലാകുന്നുള്ളൂ. വേലിയേറ്റസമയത്തിഌ തൊട്ടുമുമ്പായി തുരങ്കത്തിഌള്ളിലെ ജീവി, വളരെക്കുറച്ചുമാത്രം പുറത്തേക്കിറങ്ങുന്നതു കാണാം. എന്നാല്‍ ആ സമയത്ത് അടുത്തെവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള അനക്കമുണ്ടായാലോ, താണു പറക്കുന്ന ഏതെങ്കിലും പക്ഷിയുടെ നിഴല്‍വീണാലോ, ഇതു പെട്ടെന്ന് തുരങ്കത്തിന്റെ ആഴത്തിലേക്കിറങ്ങിപ്പോകുന്നു. തുരങ്കത്തിന്റെ ദ്വാരത്തിലൂടെ കുറച്ച് ഉപ്പുവെള്ളം ഒഴിക്കുകയാണെങ്കില്‍, വേലിയേറ്റമായിട്ടുണ്ടാകുമെന്നു കരുതി, ആഹാരസമ്പാദനാര്‍ഥം ഇത് പുറത്തേക്ക് ഇറങ്ങിവരുന്നതു കാണാം. കത്തിക്കക്കയെ അപൂര്‍വമായെങ്കിലും പിടി കൂടുന്നത് ഇപ്രകാരം കബളിപ്പിച്ചാണ്.
ഈ ജീവിയുടെ ഇറച്ചി ഭക്ഷ്യയോഗ്യമാണെങ്കിലും മറ്റു കക്കകളുടേതു പോലെ മൃദുവല്ല. യു.എസ്സിന്റെ കിഴക്കന്‍ തീരങ്ങളില്‍ കാണുന്ന എനിസ് ഡിറെക്‌റ്റസ് എന്നയിനം അവിടെയുള്ളതില്‍ ഏറ്റവും സമൃദ്ധമായ ഒരിനമാണ്. കേരളതീരങ്ങളിലും കത്തിക്കക്ക സാധാരണമാണെന്നുതന്നെ പറയാം. നോ: മൊളസ്‌ക