This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ണൂര്‍ കടല്‍പ്പാമ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കണ്ണൂര്‍ കടല്‍പ്പാമ്പ്‌ == == Cantor's small Headed == ഇന്ത്യന്‍ തീരക്കടലില...)
അടുത്ത വ്യത്യാസം →

12:08, 30 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂര്‍ കടല്‍പ്പാമ്പ്‌

Cantor's small Headed

ഇന്ത്യന്‍ തീരക്കടലില്‍ കാണപ്പെടുന്ന ഒരിനം കടല്‍പ്പാമ്പ്‌. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ കറാച്ചി മുതല്‍ കണ്ണൂര്‍വരെയും കിഴക്കന്‍ തീരങ്ങളില്‍ ഒറീസ, ബംഗാള്‍ എന്നിവിടങ്ങളിലും കാണപ്പെടുന്നു. കേരളത്തിലെ കണ്ണൂര്‍ ആണ്‌ ഇതിന്റെ ആസ്ഥാനമെന്നുപറയാം. "കണ്ണൂര്‍ കടല്‍പ്പാമ്പ്‌' എന്ന പേരിഌ കാരണവും ഇതുതന്നെ. ശാ.നാ.: മൈക്രാ സെഫലോഫിസ്‌ കാന്ററിസ്‌ (Microcephalophis cantoris).

ഈ പാമ്പിന്റെ തലയും ദേഹത്തിന്റെ മുന്‍ഭാഗവും കൂര്‍ത്തിരിക്കുന്നു. പിന്‍ഭാഗത്തിന്‌ മുന്‍ഭാഗത്തെക്കാള്‍ വലുപ്പം കൂടുതലുണ്ട്‌. കാഴ്‌ചയില്‍ മുന്‍ഭാഗമാണു വാല്‍ എന്നു സംശയം തോന്നാം. കുറുകി പരന്ന വാലിന്‌ ഒരു തുഴയുടെ ആകൃതിയാണുള്ളത്‌. തലയിലും മുന്‍ഭാഗത്തും ഭംഗിയായി അടുക്കിയിട്ടുള്ള ശല്‌ക്കങ്ങള്‍ കാണപ്പെടുന്നു. മേല്‍ത്താടി കീഴ്‌ത്താടിയെക്കാള്‍ കുറച്ചുകൂടി മുന്നോട്ടുന്തിനില്‌ക്കുന്നതാണ്‌. തലയ്‌ക്കു നല്ല കറുപ്പുനിറമായിരിക്കും. തല മുതല്‍ വാല്‍ വരെ ശരീരത്തിലുടനീളം വെളുത്ത വളയങ്ങള്‍ ഉണ്ട്‌. എന്നാല്‍ പ്രായമാകുന്നതോടെ കറുപ്പു നിറം മാറി മഞ്ഞയാവുകയോ കറുപ്പില്‍ പച്ചകലരുകയോ ചെയ്‌തുവെന്നുവരാം. വെളുത്ത വളയങ്ങള്‍ അങ്ങിങ്ങായിമാത്രം കാണപ്പെടുകയും ചെയ്യും. ചെറിയ കണ്ണുകള്‍ക്കുമുന്നില്‍, തലയുടെ മേല്‍ഭാഗത്തായി, നാസാരന്ധ്രങ്ങള്‍ കാണപ്പെടുന്നു.

കാഴ്‌ചയില്‍ ചെറുതലയന്‍ പാമ്പ്‌ എന്നറിയപ്പെടുന്ന ഇനത്തോട്‌ വളരെയധികം സാദൃശ്യമുള്ളതാണ്‌ കണ്ണൂര്‍ കടല്‍പ്പാമ്പ്‌; വലുപ്പം കുറച്ചു കൂടുതലായിരിക്കുമെന്നുമാത്രം. സു. രണ്ടേകാല്‍ മീറ്ററാണ്‌ ഇതിന്‍െറ സാധാരണ നീളം; മഌഷ്യന്റെ കൈയോളം വണ്ണമുണ്ടാകും. കഴുത്തും ശരീരത്തിന്റെ മുന്‍ഭാഗവും നേര്‍ത്തതായിരിക്കും. ഈ ഭാഗത്തിന്‌ കഷ്‌ടിച്ച്‌ ശരീരത്തിന്റെ അഞ്ചിലൊന്നു വണ്ണമേ കാണുകയുള്ളൂ.

കണ്ണൂര്‍ കടല്‍പ്പാമ്പിന്‌ 400 മുതല്‍ 470 വരെ ഉദരഷീല്‍ഡുകളുണ്ട്‌. അവ ശരീരത്തിന്റെ നേര്‍ത്ത ഭാഗത്തുമാത്രമേ വ്യക്തമായി കാണപ്പെടുന്നുള്ളു. തടിച്ച ഭാഗത്ത്‌ ഷീല്‍ഡുകള്‍ ഇരട്ടയായിരിക്കും. പുറത്തെ ഷീല്‍ഡുകള്‍ ഓരോന്നിലും "8' പോലുള്ള അടയാളം കാണാം. ആണ്‍ പാമ്പുകളില്‍ ഇത്‌ കൂടുതല്‍ വിശദമാണ്‌. ആംഫിയോക്‌സസ്‌ എന്നറിയപ്പെടുന്ന പ്രാഥമികകശേരുകികളാണ്‌ കണ്ണൂര്‍ കടല്‍പ്പാമ്പിന്റെ മുഖ്യാഹാരം. മറ്റു കടല്‍പ്പാമ്പുകള്‍ക്കു സ്വായത്തമാക്കാനാകാത്ത ഇരയെപ്പോലും സ്വന്തമാക്കാന്‍ നേര്‍ത്തതും ചെറുതുമായ തല ഇതിനെ സഹായിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍