This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ണാന്തളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കണ്ണാന്തളി == == Indian kreat == ജെന്‍ഷ്യനേസീ സസ്യകുടുംബത്തില്‍ ഉള്‍പ...)
അടുത്ത വ്യത്യാസം →

11:24, 30 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണാന്തളി

Indian kreat

ജെന്‍ഷ്യനേസീ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഒരു അലങ്കാര സസ്യം. ശ.നാ.: എക്‌സാകം ബൈകളര്‍ (Exacum bicolor) കേരളത്തില്‍ തൃശൂര്‍, മലപ്പുറം, വയനാട്‌ ജില്ലകളില്‍ ധാരാളമായി കണ്ടുവരുന്ന കണ്ണാന്തളി കൃഷ്‌ണപ്പൂവ്‌, പറമ്പന്‍ പൂവ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഒരു ഏകവര്‍ഷ ഓഷധിയായ കണ്ണാന്തളി പ്രധാനമായും കുന്നിന്‍ചരിവുകളിലും, പുല്‍മേടുകളിലുമാണ്‌ വളരുന്നത്‌. 4070 സെ.മീ. ഉയരത്തില്‍ വളരുന്ന ഈ സസ്യം ജൂണ്‍ മാസത്തോടെ തളിര്‍ക്കാന്‍ തുടങ്ങുന്നു. ഇതിന്റെ കാണ്‌ഡത്തിന്‌ ചതുര്‍ഭുജാകൃതിയാണുള്ളത്‌. ഇലകള്‍ക്ക്‌ സു. 2 സെ.മീ. നീളവും 0.80 സെ.മീ. വീതിയുമുണ്ടായിരിക്കും. എന്നാല്‍, സസ്യം വളരുന്ന പ്രദേശത്തിന്റെ കാലാവസ്ഥയ്‌ക്കഌസൃതമായി ഇലകളുടെ വലുപ്പം വ്യത്യാസപ്പെടാറുണ്ട്‌. ദീര്‍ഘായത രൂപത്തിലുള്ള ഇലകള്‍, ലംബാഗ്രത്തോട്‌ (acuminate) കൂടിയവയും പഞ്ചസിരാ വിന്യാസത്തിലുള്ളവയുമാണ്‌. ആഗസ്റ്റ്‌ഒക്‌ടോബര്‍ കാലയളവില്‍ ഇവ പുഷ്‌പിക്കുന്നു. സസ്യകാണ്‌ഡത്തിന്റെ അഗ്രഭാഗത്തും, വശങ്ങളിലുമായാണ്‌ പുഷ്‌പങ്ങള്‍ ഉണ്ടാകുന്നത്‌. പുഷ്‌പത്തിന്‌ നാല്‌ ദളങ്ങള്‍ ഉണ്ടായിരിക്കും. കടും വയലറ്റ്‌ നിറത്തോട്‌ കൂടിയ അഗ്രഭാഗമുള്ള പുഷ്‌പങ്ങള്‍ക്ക്‌ ഏകദേശം 2œ സെ.മീ. നീളം ഉണ്ടായിരിക്കും. കേസരങ്ങള്‍ക്ക്‌ മഞ്ഞ നിറമാണ്‌. ഒരു പുഷ്‌പത്തില്‍ നാല്‌ മുതല്‍ അഞ്ച്‌ വരെ കേസരങ്ങള്‍ കാണും. ഒരു സസ്യത്തില്‍ 4080 വരെ പുഷ്‌പങ്ങള്‍ ഉണ്ടാകും. ഓരോ പുഷ്‌പവും ഒരാഴ്‌ചയോളം വാടാതെ നില്‍ക്കും. വാടാന്‍ തുടങ്ങുമ്പോള്‍, ദളത്തിന്റെ അഗ്രഭാഗത്തുള്ള വയലറ്റ്‌ നിറം താഴേക്ക്‌ വ്യാപിച്ച്‌, ദളം മുഴുവന്‍ ഇളം വയലറ്റ്‌ നിറമാകുന്നു. ഉപഗോളാകരത്തിലുള്ള കായ്‌കളില്‍ വളരെച്ചെറിയ വിത്തുകള്‍ കാണപ്പെടുന്നു.

കണ്ണാന്തളിയുടെ കാണ്‌ഡം ഉണക്കിപ്പൊടിച്ച്‌ ദീപന ഔഷധമായും ബലവര്‍ധന ഔഷധമായും ഉപയോഗിക്കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍