This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കണ്ടന്‍കാളി (1910 )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കണ്ടന്‍കാളി (1910 ) == ദലിത്‌നേതാവും സാമൂഹ്യപരിഷ്‌കര്‍ത്താവും. ...)
അടുത്ത വ്യത്യാസം →
08:55, 28 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ടന്‍കാളി (1910 )
ദലിത്‌നേതാവും സാമൂഹ്യപരിഷ്‌കര്‍ത്താവും. 1910ല്‍ മാവേലിക്കരത്താലൂക്കില്‍ തെക്കേക്കര വില്ലേജില്‍ മാനാപ്പുഴ ചിറയില്‍ തേവന്‍െറയും കുഞ്ഞാളിയുടെയും മകനായി ജനിച്ചു. അയ്യന്‍കാളിയുടെ അഌഗ്രഹാശിസ്സുകളോടെ കണ്ടന്‍കാളി 1935ല്‍ സാമുദായിക പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ സി.പി.യുടെ ഭരണകാലത്ത് അധഃസ്ഥിതസമുദായങ്ങളുടെ പുരോഗതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‌കിയിരുന്നു. സാധുജനപരിപാലന സംഘം സെക്രട്ടറി, അഖിലതിരുവിതാംകൂര്‍ പുലയര്‍ മഹാസഭയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം തിരുക്കൊച്ചിയിലെ ആദ്യത്തെ ദളിത് പഞ്ചായത്തു ജഡ്‌ജിയായിരുന്നു. ഒരു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ ഡി.സി.സി. അംഗമായും കെ.പി.സി.സി. അംഗമായും തെരഞ്ഞെടുക്കപ്പെടുകയും ഭരണിക്കാവ്, പന്തളം എന്നീ നിയോജകമണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്‌തിട്ടുണ്ട്.
1957ല്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ കേരളത്തില്‍നിന്നു പങ്കെടുത്ത നാടന്‍ കലാസംഘത്തിന്റെ നായകത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. അഖിലകേരള പുലയര്‍ മഹാസഭയുടെ പ്രസിഡന്റായിരിക്കെ കണ്ടന്‍കാളി ഹരിജനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു; അതൊടൊപ്പം തന്നെ മാവേലിക്കരയിലെ സാമൂഹിക സാമുദായികരാഷ്‌ട്രീയമണ്ഡലങ്ങളിലും.
(കെ.കെ. ഗോവിന്ദന്‍; സ.പ.)