This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കണക്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കണക്ക് == == Mathematics == സംഖ്യകള്‍ കൈകാര്യം ചെയ്യുന്ന സാമാന്യശാസ്...)
അടുത്ത വ്യത്യാസം →
16:58, 27 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കണക്ക്
Mathematics
സംഖ്യകള്‍ കൈകാര്യം ചെയ്യുന്ന സാമാന്യശാസ്‌ത്രശാഖ; ഗണിതശാസ്‌ത്രത്തിന് അപരനാമമായി ഉപയോഗിക്കാറുള്ള പദം. സ്ഥിതിവിവരങ്ങള്‍, വരവുചെലവുകളുടെ രേഖ, എണ്ണം, സംഖ്യ എന്നൊക്കെ കണക്ക് എന്ന പദത്തിന് അര്‍ഥം നല്‌കിവരുന്നു. സംഖ്യകളെ ആധാരമാക്കിയുള്ള ആശയമാണ് കണക്ക് എന്ന പദത്തില്‍ പ്രകടമായിരിക്കുന്നത്. ഉപകരണം. പ്രാചീനകാലം മുതല്‍ കണക്കിന് ജ്യോതിഷം, വൈദ്യം തുടങ്ങിയ എല്ലാ വിജ്ഞാനശാസ്‌ത്രശാഖകളിലും പ്രമുഖമായ സ്ഥാനമുണ്ടായിരുന്നു. ഭാരതത്തില്‍ ജ്യോതിശ്ശാസ്‌ത്രത്തിന് ഉണ്ടായിട്ടുള്ള വളര്‍ച്ചയുടെ മുഖ്യഘടകം കണക്കാണ്. എല്ലാ ജ്യോതിശ്ശാസ്‌ത്രഗ്രന്ഥങ്ങളിലും ജ്യോതിശ്ശാസ്‌ത്രതത്ത്വങ്ങളോടൊപ്പം കണക്കും സമാനമായി പ്രതിപാദിച്ചിട്ടുണ്ട്. ആര്യഭടാചാര്യന്റെ ആര്യഭടീയം, ഭാസ്‌കരാചാര്യന്റെ ലീലാവതി, പുതുമന സോമയാജിയുടെ കരണപദ്ധതി മുതലായ ജ്യോതിശ്ശാസ്‌ത്രഗ്രന്ഥങ്ങള്‍ ഇതിഌദാഹരണങ്ങളാണ്. പ്രാചീന തച്ചുശാസ്‌ത്ര ഗ്രന്ഥങ്ങളിലും കണക്കിന് ഇത്തരത്തിലുള്ള പ്രാധാന്യം നല്‌കിയിരിക്കുന്നതായി കാണാം.
പാശ്ചാത്യരും കണക്കിനെ ശാസ്‌ത്രവിഷയങ്ങുടെ ഒരു ഉപകരണമായിട്ടുതന്നെയാണ് പരിഗണിച്ചിട്ടുള്ളത്. ശാസ്‌ത്രങ്ങളുടെ രാജ്ഞി, ശാസ്‌ത്രങ്ങളുടെ ഭൃത്യ എന്നിങ്ങനെ പ്രയോജനവശത്തെ ആസ്‌പദമാക്കിയുള്ള സംജ്ഞകള്‍ കണക്ക് ഒരു ഉപകരണമാണെന്ന ആശയത്തെ അഭിവ്യഞ്‌ജിപ്പിക്കുന്നു.
ശുദ്ധശാസ്‌ത്രം. പ്രപഞ്ചത്തിന്റെ ബഹുമുഖമായ സ്വഭാവവിശേഷങ്ങള്‍ പ്രകടമാക്കുവാന്‍ നാനാതരത്തിലുള്ള ശാസ്‌ത്രങ്ങളും കലകളും സഹായിച്ചിട്ടുണ്ടെങ്കിലും അവയില്‍ വച്ച് അഗ്രിമസ്ഥാനം കണക്കിനാണ്. ഏതു ശാഖയിലൂടെയായാലും സംക്ഷിപ്‌തമായും വസ്‌തുനിഷ്‌ഠമായും ആവിഷ്‌കരണമുണ്ടാകുന്നത് കണക്കിന്‍െറ തത്ത്വങ്ങളില്‍ കൂടിയാണ്. സങ്കല്‌പങ്ങളും പ്രതീകങ്ങളും ഉപയോഗിച്ച് പ്രപഞ്ചവ്യാഖ്യാനം ലക്ഷ്യമാക്കുന്ന ഒരു ശുദ്ധശാസ്‌ത്രമാണ് കണക്ക്. ശാസ്‌ത്രതത്ത്വങ്ങള്‍ക്ക് സ്‌ഫുടതയും സംക്ഷിപ്‌തരൂപങ്ങളും നല്‌കുന്നതിന് കണക്കിന്റെ പ്രതീകാത്‌മകസമീപനം സ്വീകരിക്കപ്പെടുന്നു. ഭൗതികസത്യങ്ങളെ ആധാരമാക്കിയുംകണക്ക് വളര്‍ച്ച പ്രാപിച്ചിട്ടുണ്ടെങ്കിലും കേവലമായും താത്ത്വികമായും കണക്കിഌ നിലനില്‍പ്പുണ്ട്. കണക്കിലെ തത്ത്വങ്ങള്‍ക്കെല്ലാം ആത്യന്തികമായ ഭൗതികവ്യാഖ്യാനം നല്‌കാന്‍ കഴിഞ്ഞെന്നു വരില്ല. അത്തരം വ്യാഖ്യാനങ്ങള്‍ക്ക് അവ വിധേയമായിരിക്കണമെന്നില്ല. വിധേയമല്ലാത്തവയെ കണക്കില്‍ അവാസ്‌തവികങ്ങളെന്നു ഗണിക്കാറില്ല. മറ്റൊരു ഉപാധിയെയും ആശ്രയിക്കാതെ സ്വതന്ത്രമായി വികസിക്കുന്ന ഒരു ശുദ്ധശാസ്‌ത്രമാണ് കണക്ക്.
ഉള്ളടക്കം. അക്കങ്ങളും സംഖ്യകളും അവയുടെ സവിശേഷതകളും പരസ്‌പരബന്ധങ്ങളുമാണ് പ്രധാനമായും കണക്കില്‍ പ്രതിപാദിക്കപ്പെടുന്നത്. പ്രായോഗികാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള കണക്കില്‍ അങ്കഗണിതവും പ്രാഥമികക്ഷേത്രഗണിതവും ഉള്‍പ്പെടുന്നു. കൂട്ടല്‍, കുറയ്‌ക്കല്‍, ഗുണിക്കല്‍, ഹരിക്കല്‍ എന്നീ നാലു ക്രിയകളാണ് മൗലികമായി ഈ ശാഖകളില്‍ ഉപയോഗിക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആകെത്തുക, ശരാശരി, ലാഭനഷ്ടം, ശതമാനം, പലിശ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പ്രാധാന്യം.
എന്നാല്‍ സാധാരണ കണക്കിന്റെ തന്നെ അടിസ്ഥാനതത്ത്വങ്ങളും സാമാന്യവത്‌കരണവും ഉള്‍ക്കൊള്ളുന്ന കണക്കിലാണ് ബീജഗണിതം (Algebra), ഗണസിദ്ധാന്തം (Set theory), ടോപോളജി (Topology) തുടങ്ങിയ ഗഹനമായ വിഷയങ്ങള്‍ ഉള്‍പ്പെടുന്നത്. സാധാരണ പ്രയോഗിക്കുന്ന സംഖ്യകളുടെ സാമാന്യവത്‌കരണം കൊണ്ടും അവയ്‌ക്കു നല്‌കുന്ന നൂതനമായ അര്‍ഥകല്‌പനകള്‍ കൊണ്ടും സംജാതമാകുന്ന വികസിതമേഖലകളാണ് ഈ വിഷയങ്ങളുടെ പശ്ചാത്തലം. കണക്കിന് ശുദ്ധശാസ്‌ത്രത്തിന്റെ സ്വഭാവം കൈവരുന്നതും ഈ വിശാലമായ പശ്ചാത്തലം കൊണ്ടാണ്. നോ: ഗണിതശാസ്‌ത്രം; ആള്‍ജിബ്ര; ഗണസിദ്ധാന്തം; ടോപോളജി