This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കട്ടകളിമത്സരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കട്ടകളിമത്സരം == ഒരിനം ചൂതാട്ടം. ആറു പടങ്ങള്‍ ഒട്ടിച്ചുള്ള ഒ...)
അടുത്ത വ്യത്യാസം →

16:25, 27 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കട്ടകളിമത്സരം

ഒരിനം ചൂതാട്ടം. ആറു പടങ്ങള്‍ ഒട്ടിച്ചുള്ള ഒരു കാര്‍ഡ്‌ ബോര്‍ഡില്‍, അതേ പടങ്ങള്‍ ഓരോന്നും ഓരോ വശത്തുമായി ഒട്ടിച്ചെടുത്ത സമചതുരമായ ആറു വശങ്ങളുള്ള മൂന്നു കട്ടകള്‍ ഒരു പാട്ടയ്‌ക്കുള്ളിലിട്ടു കുലുക്കിയടിച്ചു കളിക്കുന്ന മത്സരം. ക്ലാവര്‍, ഇസ്‌പേഡ്‌, ആടുതന്‍, ഡൈമണ്‍, പുഷ്‌പം, അമ്മാള്‍ സ്‌പെഷ്യല്‍ (ഒരു സ്‌ത്രീയുടെ പടം) എന്നിവയാണ്‌ സാധാരണയായി ഒട്ടിക്കുന്ന പടങ്ങള്‍.

കളിക്കാന്‍ സൗകര്യപ്രദമായ നീളത്തിലും വീതിയിലുമുള്ള ഒരു കാര്‍ഡ്‌ ബോര്‍ഡില്‍ തുല്യമായ ആറു കോളങ്ങള്‍ ഉണ്ടാക്കി അവയില്‍ പടങ്ങളാറും ഒട്ടിച്ചെടുത്താണ്‌ ബോര്‍ഡ്‌. അത്‌ തറയില്‍ നിവര്‍ത്തിവച്ച്‌, ഒരു വശം തുറന്നതും കൈയിലൊതുങ്ങുന്നതുമായ ഒരു പാട്ടയ്‌ക്കകത്ത്‌ മൂന്നു കട്ടകളും ഇട്ടു കുലുക്കി കട്ടകളിക്കാരന്‍ കമിഴ്‌ത്തി അടിച്ചുകൊണ്ട്‌ "വച്ചോ വൈ, ആര്‍ക്കും വയ്‌ക്കാം. അള്ളിവച്ചാല്‍ വെള്ളിപ്പണം' എന്നു പറയുന്നു. മത്സരത്തിനായി വരുന്നവര്‍ കാര്‍ഡ്‌ബോഡില്‍ തങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ള പടങ്ങളില്‍ ഇഷ്‌ടമുള്ള തുകവയ്‌ക്കുന്നു. എല്ലാവരും വച്ചു കഴിഞ്ഞാല്‍ കുലുക്കി കമഴ്‌ത്തി അടിച്ചിരിക്കുന്ന പോണി കളിക്കാരന്‍ മെല്ലെ പൊക്കുന്നു. പൈസ വച്ചിട്ടുള്ള പടമാണ്‌ കട്ടകളുടെ മുകള്‍ വശത്ത്‌ വന്നിരിക്കുന്നതെങ്കില്‍ മത്സരക്കാരന്‍ വിജയിക്കും. കളിക്കാരന്‍ മത്സരക്കാരഌ സമ്മാനത്തുക കൊടുക്കണം. മൂന്നു കട്ടകളിലും ഒരേ പടം വന്നാല്‍ മൂന്നിരട്ടി തുക, രണ്ടു കട്ടകളില്‍ അതേപടം വന്നാല്‍ രണ്ടിരട്ടി, ഒരു കട്ടയില്‍ അതേപടം വന്നാല്‍ മത്സരക്കാരന്‍ വച്ചതിന്‌ തുല്യമായ തുക എന്നിങ്ങനെയാണ്‌ സമ്മാനവ്യവസ്ഥ. പൈസ വച്ചിട്ടുള്ള പടം വന്നില്ലെങ്കില്‍ മത്സരക്കാരന്‍ തോല്‌ക്കുകയും അയാള്‍ വച്ച പൈസ നഷ്‌ടപ്പെടുകയും ചെയ്യുന്നു. ഒരേസമയത്ത്‌ ഒരാള്‍ക്ക്‌ ആറു പടങ്ങളിലും തുക വയ്‌ക്കാം; എത്രപേര്‍ക്കു വേണമെങ്കിലും ഒരേസമയത്ത്‌ മത്സരിക്കാം. പടങ്ങളില്‍ വയ്‌ക്കുന്ന തുകയ്‌ക്കഌസരിച്ച്‌ സമ്മാനത്തുക കൂടിയും കുറഞ്ഞുമിരിക്കും.

കട്ടകള്‍ കുലുക്കിയടിക്കുമ്പോള്‍, നല്ലവണ്ണം കുലുക്കണമെന്നും കമഴ്‌ത്തിയടിച്ചു പാട്ടമാറ്റുമ്പോള്‍ കട്ടയുടെ പുറത്ത്‌ കട്ടയിരുന്നാലും കട്ട അനങ്ങിയാലും വീണ്ടും കുലുക്കിയടിക്കണമെന്നും നിബന്‌ധനയുണ്ട്‌.

സാധാരണ നാട്ടിന്‍പുറങ്ങളിലെ ഉത്സവപ്പറമ്പുകളില്‍ കണ്ടുവരുന്ന ഒരു നാടന്‍ വിനോദമാണ്‌ കട്ടകളിമത്സരം.

(കൊല്ലങ്കോട്‌ ബാബുരാജ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍