This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടുത്രയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കടുത്രയം == ചുക്ക്, മുളക് (കുരുമുളക്), തിപ്പലി എന്നീ കടുരസപ...)
അടുത്ത വ്യത്യാസം →
16:16, 27 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കടുത്രയം
ചുക്ക്, മുളക് (കുരുമുളക്), തിപ്പലി എന്നീ കടുരസപ്രധാനങ്ങളായ മൂന്നു ദ്രവ്യങ്ങളെ ഒന്നിച്ചു വിവക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന പദം. അനേകം ഔഷധയോഗങ്ങളില്‍ ഇവ മൂന്നും ഉപയോഗിക്കപ്പെടുന്നതിനാല്‍ സൗകര്യത്തിഌ വേണ്ടിയാണ് കടുത്രയം (ത്രികടു) എന്ന സംജ്ഞ സംജാതമായത്. ഈ ദ്രവ്യങ്ങള്‍ മൂന്നും അങ്ങാടി മരുന്നുകള്‍ (പണ്യവര്‍ഗത്തില്‍പ്പെട്ടവ) ആണ്. ചുക്കും കുരുമുളകും കഫത്തെയും, തിപ്പലി കാസത്തെയും നശിപ്പിക്കുന്നു. ആഹാരസാധനങ്ങള്‍ക്കു രുചി വര്‍ധിപ്പിക്കുവാഌം ഈ ദ്രവ്യങ്ങള്‍, വിശേഷിച്ചും ചുക്കും മുളകും, ചേര്‍ക്കാറുണ്ട്. നോ: ഇഞ്ചി; കുരുമുളക്; ചുക്ക്; തിപ്പലി
(സി.എസ്. നിര്‍മലാദേവി)