This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടലോരച്ചെടികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കടലോരച്ചെടികള്‍ == കടലോരത്തെ മണല്‍ പ്രദേശത്ത്‌ വളരുന്ന സസ്...)
അടുത്ത വ്യത്യാസം →

15:27, 27 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കടലോരച്ചെടികള്‍

കടലോരത്തെ മണല്‍ പ്രദേശത്ത്‌ വളരുന്ന സസ്യങ്ങള്‍. നിരന്തരമായി വീശുന്ന ശക്തിയുള്ള കാറ്റ്‌, ഉയര്‍ന്ന താപനില, ജലസംഭരണശേഷി കുറഞ്ഞ മണ്ണ്‌, ലവണാംശം എന്നീ പ്രതികൂല സാഹചര്യങ്ങളെ നേരിടാഌള്ള സവിശേഷതകള്‍ ആര്‍ജിച്ചിട്ടുള്ളവയാണ്‌ കടലോരച്ചെടികള്‍. ജൈവവസ്‌തുക്കളുടെ അഭാവമുള്ളതും വളരെ അയഞ്ഞതുമായ കടലോര മണലില്‍ വീഴുന്ന മഴവെള്ളം വളരെവേഗം വാര്‍ന്നുപോകുന്നു; തുറസ്സായ കടലോരത്തെ മണലിന്‍െറ താപനിലയും വളരെ കൂടുതലാണ്‌. ജലദൗര്‍ലഭ്യം തീവ്രമായി അഌഭവപ്പെടുന്ന മരുഭൂമികളില്‍ വളരുന്ന മരുസസ്യങ്ങളുടെ ചില സ്വഭാവവിശേഷങ്ങള്‍ ഇത്തരം സസ്യങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്‌. സസ്യസ്വേദനംമൂലമുള്ള ജലനഷ്‌ടം തടയുവാനായി ഇലകളില്‍ കട്ടികൂടിയ ക്യൂട്ടിക്കിള്‍ (cuticle) ആവരണവും ഉപരിവൃതിയില്‍ ആഴത്തില്‍ സ്ഥാപിതമായ ആസ്യരന്ധ്രങ്ങളും (stomata) കാണാം. മിക്കപ്പോഴും ഇലകളില്‍ ധാരാളം ലോമങ്ങളും (hairs) സസ്യത്തിലാകമാനം മുള്ളുകളും ഉണ്ടായിരിക്കും. മണല്‍ക്കൂനകളില്‍ വളരുന്ന സസ്യങ്ങളില്‍ ആഴത്തിലേക്കു പോകുന്ന വേരുപടലം ദൃശ്യമാണ്‌. കട്ടിയേറിയ ക്യൂട്ടിക്കിള്‍ സസ്യസ്വേദനത്തെ തടയുന്നതു കൂടാതെ കാറ്റുമൂലം മണല്‍ത്തരികള്‍ ആഞ്ഞടിച്ചു സസ്യത്തിഌ കേടുവരാതെ സൂക്ഷിക്കുകയും ചെയ്യുന്നു. പല നിരകളിലായുള്ള അധിചര്‍മം (multiple epidermis), അധിചര്‍മത്തെ പൊതിയുന്ന മെഴുക്‌, കോശങ്ങളുടെ ഉയര്‍ന്ന ഓസ്‌മോട്ടിക മര്‍ദം എന്നിവയാണ്‌ ഉണക്കു ബാധിക്കാതിരിക്കാഌള്ള ആന്തരിക സവിശേഷതകള്‍. കാറ്റ്‌, ഉയര്‍ന്ന താപം മുതലായ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള വിത്തുകള്‍ മാത്രമേ കടലോരങ്ങളില്‍ മുളയ്‌ക്കുകയുള്ളു.

കടലോരമണ്ണില്‍ കടലിനോട്‌ ഏറ്റവും അടുത്തു കാണുന്ന ഒരു സസ്യമാണ്‌ അടമ്പ്‌ (Ipomoea biloba). ധാരാളം ശാഖോപശാഖകളോടുകൂടി നിലത്ത്‌ പടര്‍ന്നു വളരുന്നതും വിശാലമായ വേരുപടലം ഉള്ളതുമായ ഈ സസ്യം, കാറ്റുമൂലം നീങ്ങാതെ മണ്ണിനെ ഉറപ്പിച്ചുനിര്‍ത്തുന്നു. കണ്‍വോള്‍വുലേസീ (Convolvulaceae)സസ്യകുടുംബത്തില്‍പ്പെടുന്ന ഈ ചെടിക്കു കടലോരസാഹചര്യങ്ങളെ അതിജീവിക്കാഌള്ള കഴിവുണ്ട്‌. ഇതിനോടൊപ്പം കാണുന്ന മറ്റൊരു സസ്യമാണ്‌ "രാവണന്‍മീശ' (Spinifex quorosis). "ഗ്രാമിനെ' സസ്യകുടുംബത്തില്‍പ്പെട്ട ഈ ചെടിക്കു നിലത്തു പടര്‍ന്നു വളരുന്ന കട്ടിയുള്ള കാണ്ഡവും, കാണ്ഡത്തില്‍ പര്‍വങ്ങളില്‍നിന്ന്‌ ഉദ്‌ഭവിക്കുന്ന നിരവധി വേരുകളുമുണ്ട്‌. ഇലകള്‍ അഗ്രഭാഗം കൂര്‍ത്തതും നല്ല കട്ടിയുള്ളതുമാണ്‌. ധാരാളം വിത്തുകള്‍ ഒന്നുചേര്‍ന്നു ബ്രാക്‌റ്റുകള്‍ കൊണ്ടുപൊതിഞ്ഞു ഗോളാകൃതിയില്‍ കാണപ്പെടുന്നു. വിത്തുകള്‍ പാകമാകുമ്പോള്‍ ഈ "ഗോളം' ചെടിയില്‍നിന്നു വേര്‍പ്പെട്ടു മണലിലൂടെ ഉരുണ്ടുപോയാണ്‌ വിത്തുവിതരണം നടക്കുന്നത്‌. ലഭ്യമാകുന്ന ജലം കോശങ്ങളില്‍ സംഭരിച്ചു വയ്‌ക്കാഌം അത്‌ സസ്യസ്വേദനംമൂലം നഷ്‌ടപ്പെടാതെ സൂക്ഷിക്കാഌമുള്ള ക്രമീകരണങ്ങള്‍ ഈ ചെടികളിലുണ്ട്‌. നിരന്തരമായി കാറ്റുവീശിക്കൊണ്ടിരിക്കുന്ന കടലോരത്തെ സസ്യങ്ങളില്‍ സസ്യസ്വേദനത്തിന്റെ തോത്‌ മറ്റു സസ്യങ്ങളെ അപേക്ഷിച്ചു കൂടുതലാകാന്‍ സാധ്യതയുണ്ട്‌. ആസ്യരന്ധ്രങ്ങളുടെ എണ്ണം പരിമിതപ്പെടുത്തി അമിതമായ സ്വേദനം ഒഴിവാക്കിയിരിക്കുന്നു. ഇപ്രകാരം സാഹചര്യത്തിനഌയോജ്യമായ അഌകൂലന സ്വഭാവങ്ങളോടുകൂടിയ ഈ സസ്യം മണലിനെ ബന്ധിപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നു. ഈ ചെടി കന്യാകുമാരി കടല്‍പ്പുറത്ത്‌ ധാരാളമായി കാണാം. കടലിറമ്പില്‍നിന്ന്‌ അല്‌പം മാറിയാല്‍ ചെറിയ മണല്‍ക്കൂനകള്‍ കാണാം. ശക്തിയായ കാറ്റുമൂലം സദാ ചലിച്ചുകൊണ്ടിരിക്കുന്ന മണലില്‍ കാരക്‌സ്‌, ഫെസ്റ്റുക്കാ മുതലായ സസ്യങ്ങള്‍ വളരുന്നു. ഈ ചെടികള്‍ മണല്‍കൊണ്ടു ചിലപ്പോള്‍ മൂടപ്പെടുന്നു; മറ്റു ചിലപ്പോള്‍ കാറ്റടിച്ച്‌ അവയുടെ മണ്ണിനടിയിലുള്ള ഭാഗങ്ങള്‍ വെളിയില്‍ വരുന്നു. മണല്‍മൂലം സസ്യം മൂടിപ്പോയാലും കാണ്ഡം വേഗത്തില്‍ വളര്‍ന്നു മണ്ണിഌ മുകളില്‍ വരുന്നു. ധാരാളം വേരുകളുള്ള ഈ ചെടിക്കും കടലോര മണലിനെ ഉറപ്പിച്ചു നിര്‍ത്താന്‍ കഴിവുണ്ട്‌.

കടല്‍ത്തീരത്തുനിന്നും ഉള്ളിലോട്ടു വരുന്തോറും മണല്‍ക്കൂനകളുടെ ചലനസ്വഭാവം കുറഞ്ഞുവരുന്നതോടൊപ്പം ചങ്ങലംപരണ്ട (Vitis quadrangularis), കൊളക്കൊമ്പന്‍ (Indigofera), ഗാലിയം (Galium), നൊട്ടോണിയ (Notonea), മുതലായ സസ്യങ്ങളും കണ്ടുതുടങ്ങുകയും ചെയ്യുന്നു. മണല്‍ക്കൂനകളെ ഉറപ്പിച്ചു നിര്‍ത്തുന്നതിഌ പുറമേ ഈ സസ്യങ്ങളുടെ ഉണങ്ങിയ ഇലകളും മറ്റും വീണു മണ്ണില്‍ ജൈവാംശമുണ്ടാകുകയും ചെയ്യുന്നു. ജൈവാംശമടങ്ങിയ മണ്ണില്‍ പലയിനം ചുണ്ടകള്‍ (Solanum sp.), തുമ്പ (Leucas), കനകാംബരം (Barleria), പെഡാലിയം (Pedalium), അക്കേഷ്യ (Acacia) മുതലായ ചെടികള്‍ വളരാന്‍ ആരംഭിക്കുന്നു. ഇവ കൂടാതെ പുണ്ണില, പാല്‍വള്ളി (Tylophora asthmatica), ഡേമിയ (Daemia), വട്ടിപ്പുല്ല്‌ (Cyperus),എരുക്ക്‌ (Calotropis gigantia), കറ്റാര്‍വാഴ (Aloe) എന്നിവയും ഇവിടങ്ങളില്‍ കണ്ടുവരുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍