This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടലൂര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കടലൂര്‍ == == Cuddalore == തമിഴ്‌നാട്ടിലെ ഒരു ജില്ലയും ജില്ലാ ആസ്ഥാന...)
അടുത്ത വ്യത്യാസം →
15:25, 27 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കടലൂര്‍
Cuddalore
തമിഴ്‌നാട്ടിലെ ഒരു ജില്ലയും ജില്ലാ ആസ്ഥാനവും. ജില്ലയുടെ വിസ്‌തൃതി 3678 ച.കി.മീ., ജനസംഖ്യ 2280530 (2001). മദ്രാസ് തൂത്തുക്കുടി റെയില്‍വേ പാതയിലെ ഒരു പ്രധാന കേന്ദ്രമാണ് കടലൂര്‍ പട്ടണം. മദ്രാസിലെ എഗ്‌മൂറില്‍നിന്ന് സു. 200 കി.മീ. തെക്കുള്ള കടലൂര്‍ ഒരു ചെറുകിട തുറമുഖവുമാണ്. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തുനിന്ന് ഉള്ളിലേക്കു കയറിക്കിടക്കുന്ന ഉപ്പനാര്‍ കായലിന്റെ ചുറ്റുമായാണ് ആദ്യകാലത്ത് നഗരാധിവാസം രൂപംകൊണ്ടത് ഈ പഴയ പട്ടണത്തോടൊപ്പം ചുറ്റുപാടുമുള്ള സെന്റ് ഡേവിഡ് കോട്ട, വണ്ടിപ്പാളയം, ദേവാനാംപട്ടണം, മഞ്ചക്കുപ്പം, പുതുപ്പാളയം, തിരുപ്പാപ്പുലിയൂര്‍ എന്നിവിടങ്ങളെയും മറ്റ് ഒന്‍പതു ചെറു ഗ്രാമങ്ങളെയും ഉള്‍ക്കൊള്ളിച്ച് വിപുലീകരിച്ചതാണ് ഇന്നത്തെ കടലൂര്‍. തിരുപ്പാപ്പുലിയൂരിലാണ് ജനാധിവാസം കേന്ദ്രീകരിച്ചു കാണുന്നത്. ഉപ്പനാര്‍ കായലിന്റെ പടിഞ്ഞാറരുകില്‍ ആഴം വര്‍ധിപ്പിച്ചും കരിങ്കല്‍ഭിത്തികള്‍ കെട്ടി ഉയര്‍ത്തിയും ചരക്കു കയറ്റി ഇറക്കുന്നതിഌള്ള സൗകര്യങ്ങളുണ്ടാക്കിയിരിക്കുന്നു. കായലിന്റെ കിഴക്കേക്കരയില്‍ ഒരു ദീപസ്‌തംഭവും ഉണ്ട്. കപ്പലണ്ടി, പിണ്ണാക്ക്, കൈത്തറിത്തുണി എന്നിവയും ചുരുങ്ങിയ തോതില്‍ നിലക്കടലയെണ്ണ, പഞ്ചസാര, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയുമാണ് കടലൂരില്‍നിന്നുമുള്ള കയറ്റുമതിച്ചരക്കുകള്‍.
ഗിഞ്ചിയിലെ ഖാന്‍സാഹിബുമായുണ്ടാക്കിയ കരാര്‍ പ്രകാരം 1682ല്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇവിടെ ഒരു സംഭരണശാല സ്ഥാപിച്ചു. വ്യാപാരം അഭിവൃദ്ധിപ്പെട്ടതിനെത്തുടര്‍ന്ന് അടുത്ത ഒരു ദശകത്തിഌള്ളില്‍ത്തന്നെ കമ്പനി തങ്ങളുടെ പണ്ഡകശാലകള്‍ പുതുക്കിപ്പണിയുകയും സെന്റ് ഡേവിഡ് കോട്ട നിര്‍മിക്കുകയും ചെയ്‌തു. 1702ല്‍ ഈ കോട്ടവീണ്ടും ബലപ്പെടുത്തുകയുണ്ടായി. 1746ല്‍ മദ്രാസ് കൈവിട്ടുപോയതിനെത്തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ കടലൂരിലാണ് താവളമുറപ്പിച്ചത്. ഇക്കാലത്ത് ഡ്യൂപ്ലേയുടെ നേതൃത്വത്തില്‍ ഫ്രഞ്ചു സൈന്യം രണ്ടാവര്‍ത്തി കടലൂരിനെ ഉപരോധിച്ചുവെങ്കിലും വിജയം നേടാന്‍ കഴിഞ്ഞില്ല. 1752ല്‍ ബ്രിട്ടീഷുകാര്‍ തങ്ങളുടെ ശക്തികേന്ദ്രം മദ്രാസിലേക്കു മാറ്റി. 1758ല്‍ ഫ്രഞ്ചുകാര്‍ കടലൂര്‍ കൈവശപ്പെടുത്തുകയും കോട്ടകൊത്തളങ്ങള്‍ക്ക് നാശം വരുത്തുകയും ചെയ്‌തു. 1760ല്‍ വാണ്ടിവാഷ് യുദ്ധത്തെത്തുടര്‍ന്ന് ബ്രിട്ടീഷുകാരുടെ അധീനതയിലായ ഇതിനെ 1772ല്‍ ഫ്രഞ്ചുകാര്‍ വീണ്ടും കൈവശപ്പെടുത്തിയശേഷം തങ്ങളുമായി സഖ്യത്തിലേര്‍പ്പെട്ടിരുന്ന ടിപ്പുസുല്‍ത്താന്റെ നിയന്ത്രണത്തില്‍ വിട്ടുകൊടുത്തു. ടിപ്പുസുല്‍ത്താന്‍ ഇവിടത്തെ കോട്ടകൊത്തളങ്ങള്‍ ഉറപ്പിക്കുകയും അടുത്തവര്‍ഷമുണ്ടായ ബ്രിട്ടീഷ് ആക്രമണത്തെ വിജയപൂര്‍വം ചെറുക്കുകയുമുണ്ടായി. 1785 വെഴ്‌സൈ സന്ധിപ്രകാരം ഫ്രഞ്ചുകാര്‍ ഈ പട്ടണം ബ്രിട്ടീഷുകാര്‍ക്ക് വിട്ടുകൊടുത്തു.
സാമാന്യം ഫലഭൂയിഷ്‌ഠമായ ഒരു കാര്‍ഷികമേഖലയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന കടലൂര്‍ ഒരു വാണിജ്യകേന്ദ്രമെന്നതിലുപരി, ചെറുകിട വ്യവസായരംഗത്തും അഭിവൃദ്ധിപ്രാപിച്ചിട്ടുണ്ട്. കടലൂരില്‍ നിന്ന് 24 കി.മീ. വടക്കാണ് പോണ്ടിച്ചേരി; ഇവിടേക്കും തമിഴ്‌നാട്ടിലെ മറ്റു കേന്ദ്രങ്ങളിലേക്കും ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താരതമ്യേന ജനസാന്ദ്രമായ ഒരു പട്ടണമാണ് കടലൂര്‍. 2004 ഡി. 26ന് ഉണ്ടായ സുനാമി ദുരന്തം ജില്ലയുടെ തീരപ്രദേശങ്ങളില്‍ കനത്ത നാശനഷ്ടത്തിഌം ഒട്ടേറെ പേരുടെ ജീവഹാനിക്കും കാരണമാകുകയുണ്ടായി.