This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടലാവണക്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കടലാവണക്ക് == == Purging nut == യൂഫോര്‍ബിയേസീ (Euphorbiaceae) സസ്യകുടുംബത്തില...)
അടുത്ത വ്യത്യാസം →
15:08, 27 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കടലാവണക്ക്
Purging nut
യൂഫോര്‍ബിയേസീ (Euphorbiaceae) സസ്യകുടുംബത്തില്‍ പ്പെടുന്ന കാട്ടുചെടി. ശാ.നാ: ജട്രാഫാ കുര്‍ക്കാസ് (Jatropha curcas). കൊട്ടാവണക്ക്, അപ്പയാവണക്ക്, വേലിപ്പത്തല്‍ എന്നീ പേരുകളുമുണ്ട്. ഇന്ത്യയിലുടനീളം പാഴ്‌ച്ചെടിയായി വളരുന്ന നിത്യഹരിത സസ്യമാണിത്. ദക്ഷിണേന്ത്യയില്‍ വേലിച്ചെടിയായി വച്ചുപിടിപ്പിക്കുന്നു.
കടലാവണക്ക് ഏകദേശം 24 മീ. ഉയരത്തില്‍ വളരുന്നു. ചെടിയിലുടനീളം ഒട്ടലുള്ള ഒരുതരം കറയുണ്ട്. ഏകാന്തരന്യാസത്തിലുള്ള ലഘുപര്‍ണമാണ് ഇതിന്റേത്. അഌപര്‍ണങ്ങള്‍ ഉണ്ട്. ഏകലിംഗപുഷ്‌പങ്ങള്‍ പൂങ്കുലകളില്‍ ക്രമീകരിച്ചിരിക്കും. ആണ്‍പുഷ്‌പങ്ങളില്‍ അഞ്ചുപരിദളങ്ങളും അഞ്ചു കേസരങ്ങളുമുണ്ട്. മൂന്നു പരിദളങ്ങളോടുകൂടിയതാണു പെണ്‍പുഷ്‌പം; മൂന്നു ബീജാണ്ഡപര്‍ണങ്ങള്‍ ഉണ്ടായിരിക്കും. അണ്ഡാശയം ഉപരിസ്ഥിതമാണ്; ഫലം ശുഷ്‌കസംപുടവും.
ഇല, കറ, വിത്ത്, വിത്തില്‍നിന്നെടുക്കുന്ന എണ്ണ എന്നിവയ്‌ക്ക് ഔഷധഗുണമുണ്ട്. വിത്തില്‍ അന്നജം, കുര്‍സിന്‍ (Curcin) എന്ന ഒരിനം ആല്‍ബുമിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. എണ്ണയില്‍ ജട്രാഫിക് അമ്ലവുമുണ്ട്. എണ്ണ വാതവും ത്വഗ്രാഗങ്ങളും ശമിപ്പിക്കും. മുറിവുകളും വ്രണങ്ങളും ശുചിയാക്കാന്‍ ഇതുപയോഗിക്കാം. വിത്ത് വിരേചനമുണ്ടാക്കാന്‍ ഉപയോഗിക്കാമെങ്കിലും അതിന് ദോഷവശങ്ങളുമുണ്ട്. ഇലകള്‍ ആവണക്കെണ്ണ പുരട്ടി തീയില്‍ വാട്ടി തടവുന്നതു തീപ്പൊള്ളലിഌം പരുവിഌം ആശ്വാസപ്രദമാണ്. മുലപ്പാല്‍ ഉണ്ടാകാന്‍ ഇല കൊണ്ട് കഷായം വച്ചുകുടിക്കാറുണ്ട്. രക്തസ്രാവം ശമിപ്പിക്കാഌം അര്‍ശസ്സിഌ പ്രതിവിധിയായും കറ ഉപയോഗിക്കാം. ഇല പിഴിഞ്ഞെടുത്ത ചാറ് വായ്‌കൊള്ളുന്നത് ദന്തക്ഷയത്തിഌം മോണരോഗങ്ങള്‍ക്കും പ്രതിവിധിയാണ്. വേരിന്‍പട്ട വാതരോഗശമനത്തിനായി ഉപയോഗിക്കാറുണ്ട്. അല്‌പം കായവും വേരിന്‍പട്ടയുംകൂടി ഉരച്ചുചേര്‍ത്ത് മോരില്‍ കലക്കി അജീര്‍ണത്തിഌം വയറുകടിക്കും കൊടുക്കാറുണ്ട്. ഇലത്തണ്ട് കറയില്‍മുക്കി പല്ലുതേയ്‌ക്കുന്നത് പല്ലുവേദനയ്‌ക്ക് ആശ്വാസമരുളുന്നു. കുരുവില്‍ നിന്നെടുത്ത എണ്ണ വിളക്കു കത്തിക്കാന്‍ ഉപയോഗിക്കുന്നു.അടുത്ത കാലങ്ങളായി, എണ്ണയില്‍ നിന്ന് മോട്ടോര്‍ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ യോഗ്യമായ ഇന്ധനം വേര്‍തിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ജട്രാഫാം കൃഷി വ്യാപകമായിട്ടുണ്ട്.