This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടലാടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കടലാടി == == Prickly chaff flower plant == അമരാന്തേസീ (Amaranthaceae) സസ്യകുടുംബത്തില്‍പ...)
അടുത്ത വ്യത്യാസം →

11:59, 27 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കടലാടി

Prickly chaff flower plant

അമരാന്തേസീ (Amaranthaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.നാ.: അക്കിറാന്തസ്‌ ആസ്‌പെര (Achyranthes aspera). നായുരുവി എന്നും പേരുണ്ട്‌.

"കടല്‍ആടി' (കട്‌അല്‍കടക്കാന്‍ വയ്യാത്തത്‌) വഴി കടന്നുപോകാന്‍ പാടില്ലാതാക്കുന്നവണ്ണം അടഞ്ഞു വളര്‍ന്നു നില്‌ക്കുന്നത്‌ എന്നാണു വാക്കിന്റെ അര്‍ഥം. കടലാടിയെക്കുറിക്കുന്ന "അപാമാര്‍ഗ'മെന്ന സംസ്‌കൃതസംജ്ഞദ്യോതിപ്പിക്കുന്ന അര്‍ഥവും ഇതു തന്നെ. കിണിഹി, കീശപര്‍ണി, ഖരമഞ്‌ജരി, ധാമാര്‍ഗവം, മയൂരകം, ശേഖരികം എന്നീ പദങ്ങള്‍ കടലാടിയുടെ പര്യായങ്ങളാണ്‌. അമരാ ന്തേസീ കുടുബത്തിലെ ചെറുകടലാടി (Cyathula prostata) എന്ന ചെടിയും കടലാടിയുടേതിഌ സമാനമായ സ്വഭാവഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

ഇന്ത്യയില്‍ 200 മീ. വരെ ഉയരമുള്ള മിക്ക പ്രദേശങ്ങളിലും കടലാടിസസ്യം വളരുന്നു. വരണ്ട തരിശുഭൂമികള്‍, പാതവക്കുകള്‍, പുല്‍ത്തകിടികള്‍ എന്നിവിടങ്ങളില്‍ ഒരു പാഴ്‌ച്ചെടിയായി സംവത്‌സരം മുഴുവന്‍ ഈ സസ്യം വളര്‍ന്നു നില്‌ക്കുന്നതു കാണാം.

0.51 മീ. ഉയരത്തില്‍ ശാഖോപശാഖകളോടെ വളരുന്ന ദ്വിവര്‍ഷിയാണു കടലാടി. 10 സെ.മീ. നീളവും 7.5 സെ.മീ വീതിയുമുള്ള ഇതിന്റെ ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കും. 45 സെ.മീറ്ററോളം നീളമുള്ള പൂങ്കുലകളില്‍ ഇളം പച്ചനിറമുള്ള ചെറിയ പൂക്കള്‍ ക്രമീകരിച്ചിരിക്കുന്നു. വിദളങ്ങളുടെയും ദളങ്ങളുടെയും സ്ഥാനത്തു ശല്‌ക്കസദൃശമായ പരിദളങ്ങള്‍ (perianth) കാണാം. പരിദളങ്ങള്‍ സ്വതന്ത്രങ്ങളാണ്‌. അഞ്ച്‌ കേസരങ്ങളും അഞ്ച്‌ വന്ധ്യകേസരങ്ങളും (staminodes) ഉണ്ട്‌. ഊര്‍ധ്വാവസ്ഥയിലുള്ള അണ്ഡാശയത്തിന്‌ ഒരു അറയും ഉള്ളില്‍ ഒരു ബീജാണ്ഡവും ഉണ്ട്‌. വിത്തുകള്‍ വസ്‌ത്രങ്ങളിലോ ജന്തുക്കളുടെ ശരീരത്തിലോ പറ്റിപ്പിടിച്ചിരുന്നു വിതരണം ചെയ്യപ്പെടുന്നു.

കടലാടി സമൂലം ഔഷധമായി ഉപയോഗിക്കുന്നു. വിത്തിന്റെ ചാരത്തില്‍ പൊട്ടാഷ്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌. ചെടി സമൂലം വെള്ളത്തില്‍ തിളപ്പിച്ച്‌ അരിച്ചെടുക്കുന്ന കക്ഷായം മൂത്രവര്‍ധകമാണ്‌. ഇലച്ചാറ്‌ അര്‍ശസ്സ്‌, വയറുവേദന, തീപ്പൊള്ളല്‍, തൊലിപ്പുറത്തുണ്ടാകുന്ന പൊട്ടലുകള്‍ എന്നിവയ്‌ക്ക്‌ ഔഷധമാണ്‌. അധികമാത്രയില്‍ ഇതു ഗര്‍ഭച്ഛിദ്രത്തിഌം പ്രസവവേദനയുണ്ടാക്കുവാഌം സഹായിക്കുന്നു. ഇല പൊടിച്ചു തേനില്‍ കുഴച്ചു കഴിക്കുന്നതു പ്രാരംഭത്തിലുള്ള അതിസാരത്തിഌം വയറുകടിക്കും പ്രത്യൗഷധമാണ്‌. തേള്‍വിഷത്തിന്‌ ഇല അരച്ചുപുരട്ടാറുണ്ട്‌. വയറുവേദനയ്‌ക്കും ചുമയ്‌ക്കും വേര്‌ നല്ല ഔഷധമാണ്‌. പല്ലുവൃത്തിയാക്കാഌം ഇത്‌ ഉപയോഗിക്കാറുണ്ട്‌. കടലാടിവേര്‌ കാടിയിലരച്ചു തേഌം ചേര്‍ത്തു നിത്യേന കഴിക്കുന്നത്‌ അര്‍ശസ്സിന്‌ ഫലപ്രദമായ പ്രതിവിധിയാണെന്ന്‌ സുശ്രുതന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ക്രമരഹിതമായ ആര്‍ത്തവത്തിന്‌ (അസൃഗ്‌ദരം)

"പാച്ചോറ്റിത്തൊലി നേരരച്ചു പയസാ സേവിക്ക നാരീനെടു
മ്പാടാലെത്തിന നോവിലസ്‌തു കടലാടീവേര്‍ തഥാ പാലുമായ്‌'
 

എന്ന്‌ യോഗാമൃതത്തില്‍ ചികിത്സാവിധിയുണ്ട്‌. മന്ത്രകര്‍മങ്ങള്‍ക്കും കടലാടി ഉപയോഗിക്കപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%9F%E0%B4%B2%E0%B4%BE%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍