This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടമറ്റം പള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കടമറ്റം പള്ളി == കുന്നത്തുനാട്‌ താലൂക്കിലെ കടമറ്റം എന്ന സ്ഥ...)
അടുത്ത വ്യത്യാസം →

11:35, 27 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കടമറ്റം പള്ളി

കുന്നത്തുനാട്‌ താലൂക്കിലെ കടമറ്റം എന്ന സ്ഥലത്തുള്ള പള്ളി. ഇത്‌ എറണാകുളം മൂവാറ്റുപുഴ റോഡരികില്‍ ഒരുയര്‍ന്ന സ്ഥലത്താണ്‌ സ്ഥിതിചെയ്യുന്നത്‌. കൊല്ലവര്‍ഷത്തിന്‍െറ ആരംഭഘട്ടത്തില്‍ അതായത്‌ എ.ഡി. 9-ാം ശതകാരംഭത്തില്‍ "മാര്‍ ആബാ' (പരിശുദ്‌ധപിതാവ്‌) എന്ന അപരാഭിധാനം സിദ്ധിച്ച ഒരു ക്രസ്‌തവ സിദ്ധന്‍ പൗരസ്‌ത്യദേശത്തു നിന്ന്‌ (ഒരു പക്ഷേ പേര്‍ഷ്യയില്‍ നിന്നായിരിക്കാം) കടമറ്റത്തുവന്നു സ്ഥാപിച്ചതാണ്‌ ഈ പള്ളിയെന്നു വിശ്വസിക്കപ്പെടുന്നു. എ.ഡി. 865ലാണ്‌ കടമറ്റംപള്ളിയുടെ പണിതീര്‍ന്നത്‌. മാര്‍ ആബാ കടമറ്റത്തുകാരനായ ഒരു ബാലനെ പഠിപ്പിച്ചു കത്തനാരായി (വൈദികനായി) പള്ളിയില്‍ നിയമിച്ചശേഷം കരുനാഗപ്പള്ളിയില്‍പ്പോയി വാസമുറപ്പിച്ചെന്നും, കരുനാഗപ്പള്ളിയിലുണ്ടായിരുന്ന തേവലക്കര കുടുംബാംഗങ്ങളെ നേത്രചികിത്സ അഭ്യസിപ്പിച്ചെന്നും, കരുനാഗപള്ളിയില്‍ വച്ചുതന്നെ ദിവംഗതനായെന്നുമാണ്‌ ഐതിഹ്യം. മാര്‍ ആബായില്‍ നിന്നു ക്രിസ്‌തുമതവും നേത്രചികിത്സാവൈദഗ്‌ധ്യവും സ്വീകരിച്ചവരുടെ സന്താനപരമ്പരയില്‍പ്പെട്ടവരാണ്‌ കരുനാഗപള്ളിയിലുള്ള തേവലക്കരക്കുടുംബത്തിലെ നേത്രവൈദ്യന്മാര്‍ ഒരു ഹൈന്ദവക്ഷേത്രത്തോടു സാദൃശ്യം തോന്നിക്കുന്ന കടമറ്റം പള്ളിയുടെ ഭിത്തിക്ക്‌ ഏകദേശം ഒന്നരമീറ്റര്‍ കനമുണ്ട്‌. പള്ളിക്കുള്ളിലെ ഭിത്തിയില്‍ ഏകദേശം 75 സെ.മീ. നീളവും 50 സെ.മീ. വീതിയുമുള്ള ഒരു പുരാതന പേര്‍ഷ്യന്‍ കുരിശുഫലകം പതിപ്പിച്ചിരിക്കുന്നു. ഈ കുരിശിന്റെ ഇരുവശങ്ങളിലും മുകളിലുമായി പഴയ പഹ്‌ലവി (പേര്‍ഷ്യന്‍) ഭാഷയില്‍ മൂന്നു വാചകങ്ങള്‍ കൊത്തിവച്ചിരിക്കുന്നതായി കാണാം. പഹ്‌ലവി ഭാഷാവിദഗ്‌ധന്‍ ഡോ. ജെ.ജെ. മോഡി ഈ ലിഖിതത്തെ ഇങ്ങനെയാണ്‌ വിവര്‍ത്തനം ചെയ്‌തിരിക്കുന്നത്‌: "നിനവെയില്‍ നിന്ന്‌ അഴകുള്ള പക്ഷിയായ ഞാന്‍ ഈ രാജ്യത്തു വന്നിരിക്കുന്നു. മാര്‍സാപൂര്‍ എഴുതി. മാപ്പ്‌ അരുളിയ പരിശുദ്‌ധ മിശിഹാപീഡയില്‍ നിന്നും പരിരക്ഷിച്ചവനായ ഞാന്‍' (Travancore Archaeological Series Vol. VII, Part I) "നിനവെ' എന്നത്‌ പുരാതന നഗരമായിരുന്നു; ഇത്‌ ബെയ്‌റൂട്ടിഌ സമീപമായിരുന്നു. ഈ കുരിശ്‌ എ.ഡി. 9-ാം ശതകം മുതല്‍ കടമറ്റത്ത്‌ ഉണ്ടായിരുന്നതാണോ പില്‌ക്കാലത്ത്‌ സ്ഥാപിച്ചതാണോ എന്നു തീര്‍ത്തുപറയുക സാധ്യമല്ല. പഹ്‌ലവി ഭാഷാലിഖിതം ഈ കുരിശിന്റെയും പള്ളിയുടെയും പൗരാണികത്വത്തിഌ തെളിവാണ്‌. ലിഖിതത്തിലെ "മാര്‍സാപൂര്‍', "മറുവാന്‍സഫീര്‍ ഈശോ' ആയി വ്യാഖ്യാനിക്കപ്പെടുന്നു. എ.ഡി. 825ല്‍ പേര്‍ഷ്യയില്‍ നിന്നു കൊല്ലത്തു വന്നിറങ്ങുകയും സ്ഥാണുരവി ചക്രവര്‍ത്തിയില്‍നിന്ന്‌ ആഌകൂല്യങ്ങള്‍ സ്വീകരിച്ച്‌ കൊല്ലത്ത്‌ തെരിസാപ്പള്ളി പണിയിക്കുകയും ചെയ്‌തത്‌ ഈ സഫീര്‍ ഇശോ ആണെന്നു വിശ്വസിക്കപ്പെടുന്നു.

"കടമറ്റത്തു കത്തനാര്‍' കടമറ്റം പള്ളിയുടെ സ്ഥാപകനായ മാര്‍ ആബായുടെ ശിഷ്യനായിരുന്നുവെന്നും മഹാമാന്ത്രികനായിരുന്നുവെന്നും കടമറ്റത്തുകാര്‍ പൊതുവേ വിശ്വസിച്ചിരുന്നു. ഏതായാലും, 1945 വരെ, കടമറ്റത്തു പള്ളിക്കടുത്തുള്ള "പോയേടം' എന്ന പറമ്പില്‍ (കത്തനാര്‍ ഇവിടെ താമസിച്ചിരുന്നുവെന്നാണ്‌ ഐതിഹ്യം) കോഴിവെട്ടും മാന്ത്രികപ്രകടനങ്ങളും നടന്നിരുന്നു. 1946ല്‍ ആ പറമ്പില്‍ ഒരു ചെറിയ പള്ളി പണിത്‌, പഴയ ദുരാചാരങ്ങളെ പള്ളിയധികൃതര്‍ നിരോധിച്ചു. നോ. കടമറ്റത്തു കത്തനാര്‍

(ഡോ. ജെ. കട്ടയ്‌ക്കല്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍