This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടപ്പാല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == കടപ്പാല == == Milky mangrove == യൂഫോര്‍ബിയേസീ (Euphorbiaceae)സസ്യകുടുംബത്തില്പ്...)
അടുത്ത വ്യത്യാസം →
13:25, 26 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കടപ്പാല
Milky mangrove
യൂഫോര്‍ബിയേസീ (Euphorbiaceae)സസ്യകുടുംബത്തില്‍പ്പെട്ട വൃക്ഷം. ശാ.നാ.: എക്സ്കോക്കേറിയ അഗലോച്ച (Excoecaria agallocha). കമ്മട്ടി എന്നും പേരുണ്ട്. ഇന്ത്യയില്‍ നദികളുടെ ഡെല്‍റ്റാ പ്രദേശങ്ങളിലാണ് ഈ വൃക്ഷം ധാരാളമായി കാണുന്നത്. മ്യാന്മറിന്റെ തീരപ്രദേശങ്ങളിലും ശ്രീലങ്ക, ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകള്‍, ഉത്തര ആസ്റ്റ്രലിയ, ന്യൂകാലിഡോണിയ എന്നിവിടങ്ങളിലും കടപ്പാല വളരുന്നുണ്ട്.
ഇടതൂര്‍ന്ന ശാഖകളോടുകൂടിയ ചെറിയ നിത്യഹരിത വൃക്ഷമാണിത്. ഇതിന്റെ എരിവുള്ള കറ തൊലി പൊള്ളിക്കാന്‍ ശക്തിയുള്ളതാകുന്നു. കണ്ണിലോ മുറിവിലോ പെട്ടാല്‍ നീറ്റലുണ്ടാകും. കടുംപച്ച നിറത്തിലുള്ള ഇലകള്‍ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. അഌപര്‍ണങ്ങള്‍ ഉണ്ട്. കടപ്പാലയുടെ പുഷ്പങ്ങള്‍ വളരെ ചെറുതും മഞ്ഞയും പച്ചയും കലര്‍ന്ന നിറത്തോടുകൂടിയതുമാണ്. സൗരഭ്യമുള്ള ഇവ കുലകളായിട്ടാണ് ഉണ്ടാകുന്നത്. പൂക്കള്‍ ഏകലിംഗി(unisexua)കളായിരിക്കും. സഹപത്രത്തോടുകൂടിയ ആണ്പുഷ്പത്തില് മൂന്ന് ചെറിയ ദളങ്ങളും മൂന്ന് കേസരങ്ങളും കാണാം; ഇവ പ്രകീലങ്ങളില്‍ (spikes) ക്രമീകരിക്കപ്പെട്ടിരിക്കും. ചെറിയ റെസീം (raceme) പൂങ്കുലകളില്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ള പെണ്‍പുഷ്പങ്ങളില്‍ മൂന്നു അണ്ഡപര്‍ണ (carpels)ങ്ങളോടുകൂടിയ ഊര്ധ്വാവസ്ഥയിലുള്ള അണ്ഡാശയമാണുള്ളത്.
കടപ്പാലയുടെ കറ വിരേചനത്തിഌം ഗര്ഭച്ഛിദ്രത്തിഌം ഔഷധമായി ഉപയോഗിക്കാറുണ്ട്; ഇത് മത്സ്യങ്ങള്‍ക്ക് വിഷമാണ്. കടപ്പാലയുടെ ഇലയ്ക്കും നേരിയതോതില്‍ വിഷാംശമുണ്ട്.