This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കകുത്സ്ഥന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == കകുത്സ്ഥന് == സൂര്യവംശത്തിലെ മഌപുത്രനായ ഇക്ഷ്വാകുവിന്റെ ...)
അടുത്ത വ്യത്യാസം →
12:07, 26 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കകുത്സ്ഥന്
സൂര്യവംശത്തിലെ മഌപുത്രനായ ഇക്ഷ്വാകുവിന്റെ പൗത്രഌം ശശാദന്റെ പുത്രഌമായ പുരഞ്ജയന്‍ എന്ന രാജാവ്. ത്രതായുഗത്തില്‍ ദേവന്മാരും അസുരന്മാരും തമ്മിലുണ്ടായ യുദ്ധത്തില്‍ പരാജിതരായ ദേവന്മാര് അയോധ്യാധിപതിയായ പുരഞ്ജയനോട് സഹായമഭ്യര്‍ഥിച്ചു. ദേവേന്ദ്രന് തനിക്ക് വാഹനമായിരുന്നാല് മാത്രമേ താന്‍ അസുരന്മാരോട് യുദ്ധം ചെയ്യുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദ്രന് ആ നിബന്ധന സ്വീകാര്യമായില്ല. എന്നാല്‍ വിഷ്ണുവിന്റെ ഉപദേശം അഌസരിച്ച് അതിഌ വഴങ്ങിയ ഇന്ദ്രന് ഒരു കൂറ്റന്‍ കാളയുടെ രൂപം ധരിച്ചു. പുരഞ്ജയന്‍ അതിന്റെ കകുത്തില് (ഉപ്പൂറ്റിയില്‍) നിലയുറപ്പിച്ച് യുദ്ധംചെയ്ത് അസുരന്മാരെ തോല്പിച്ചു. കകുത്തില് സ്ഥിതിചെയ്തതുകൊണ്ട് പുരഞ്ജയന്‍ കകുത്സ്ഥന് എന്ന പേരുണ്ടായി. ഇദ്ദേഹത്തിന്റെ പ്രതാപിയായ പുത്രനാണ് അനേനസ്സ്.
സൂര്യവംശത്തിലെ പ്രശസ്തനായ ഈ കകുത്സ്ഥനില്നിന്നാണ് ആ വംശത്തില്‍ പിറന്നവര്‍ക്കു കകുത്സ്ഥന്മാര് എന്ന പേര് ലഭിച്ചത്.
"ഇക്ഷ്വാകുവംശ്യഃ കകുദം നൃപാണാം കകുത്സ്ഥ ഇത്യാഹിതലക്ഷണോളഭൂത്. കാകുത്സ്ഥ ശബ്ദം യത ഉന്നതേച്ഛാഃ ശ്ലാഘ്യം ദധത്യുത്തരകോസലേന്ദ്രാഃ'
(രഘുവംശം VI. 71)
(ഇക്ഷ്വാകുവംശത്തില്‍, രാജാക്കന്മാരില് പ്രമുഖനായി ലക്ഷണങ്ങള്‍ തികഞ്ഞ കകുത്സ്ഥന് എന്നൊരാള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് മഹാശയന്മാരായ ഉത്തരകോസലരാജാക്കന്മാര്ക്ക് ശ്ലാഘനീയമായ കകുത്സ്ഥബിരുദം കിട്ടിയത്).
ഭഗീരഥന്റെ പുത്രഌം രഘുവിന്റെ പിതാവുമായി മറ്റൊരു കകുത്സ്ഥനെക്കുറിച്ച് വാല്മീകിരാമായണത്തില് പരാമര്‍ശമുണ്ട്.