This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കകിനോമോതോ ഹിതോമരോ (സു. 662 710)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കകിനോമോതോ ഹിതോമരോ (സു. 662 710) == == Kakinomoto Hitomoro == ജപ്പാനിലെ പൂര്‍വകാലീ...)
അടുത്ത വ്യത്യാസം →

12:05, 26 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കകിനോമോതോ ഹിതോമരോ (സു. 662 710)

Kakinomoto Hitomoro

ജപ്പാനിലെ പൂര്‍വകാലീനകവികളില്‍ പ്രാമാണികന്‍. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചു കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇദ്ദേഹം ജനിച്ചതും വളര്‍ന്നതും "നാര' (Nara) എന്ന സ്ഥലത്തിനടുത്തായിരുന്നുവെന്നും കൊട്ടാരത്തിലെ ഒരു കീഴ്‌ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ച്‌ ഒടുവില്‍ ഒരു ഉന്നത ഉദ്യോഗസ്ഥനായി തീര്‍ന്നുവെന്നും "ഇവാമി' (Iwami) പ്രവിശ്യയില്‍വച്ച്‌ അന്തരിച്ചുവെന്നും അഭ്യൂഹിക്കപ്പെടുന്നു.

പ്രാചീനകാലം മുതല്‍ക്കുതന്നെ ജപ്പാന്‍കാര്‍ കകിനോമോതോയെ അവരുടെ മഹാകവികളില്‍ ആദ്യനായി ബഹുമാനിച്ചു വന്നിരുന്നു. ഇദ്ദേഹത്തിന്റേതായി കണ്ടുകിട്ടിയിട്ടുള്ള കൃതികള്‍ അക്കാലത്തെ ജാപ്പനീസ്‌ കാവ്യരൂപങ്ങളായ "ചോക' (choka - long poems)യായും "താന്‍ക'(tanka - short poems)യായും ആണ്‌ വിരചിച്ചിട്ടുള്ളത്‌. ഉദാത്തഭാവന, വികാരതീവ്രത, പദപ്രൗഢി, ഊര്‍ജസ്വലശൈലി എന്നിവയുടെ സമ്മേളനം കൊണ്ട്‌ ഇദ്ദേഹത്തിന്റെ "ചോക'യ്‌ക്ക്‌ ജാപ്പനീസ്‌ കാവ്യപ്രപഞ്ചത്തില്‍ അദ്വിതീയ സ്ഥാനം ആര്‍ജിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌.

മോതോയുടെ കവിതകളിലെല്ലാംതന്നെ വിശാലമായ വിശ്വസൗഹൃദ സങ്കല്‌പം പ്രകടമാണ്‌. അവയില്‍ പ്രാക്കാലഗ്രാമീണഗാനങ്ങളുടെ ലാളിത്യാദിഗുണങ്ങളും അര്‍വാചീന സാഹിത്യ സങ്കേതങ്ങളുടെയും കൃത്രിമാഭിരുചികളുടെയും ധാടിയും മോടിയും ഹൃദയാവര്‍ജകമാംവണ്ണം ചേര്‍ന്നിട്ടുണ്ട്‌. ഒരു ശില്‌പിവര്യന്‍െറ കരവിരുതോടെ ഭാഷയുടെ ശ്ലഥസ്വഭാവത്തെ, സങ്കീര്‍ണങ്ങളായ സങ്കേതങ്ങളുപയോഗിച്ച്‌ ഇദ്ദേഹം നിയന്ത്രിക്കുന്നു; അര്‍ഥാഌഗുണശബ്‌ദങ്ങളുടെയും രൂപകാദ്യലങ്കാരങ്ങളുടെയും പ്രതിരൂപാത്‌മകതയുടെയും ആക്ഷേപഹാസ്യത്തിന്റെയും പ്രയോഗങ്ങള്‍ പലദിക്കിലും കാണാം.

ഓമി(Omi)യിലെ മണ്ണടിഞ്ഞ തലസ്ഥാനം കരു രാജകുമാര(Prince Karu)ന്‍െറ "അകി' (Aki) സമതലത്തിലേക്കുള്ള പ്രയാണം, കവിയുടെ ആദ്യഭാര്യ ചരമമടഞ്ഞതിലുള്ള ദുസ്സഹദുഃഖം രണ്ടാമത്തെ ഭാര്യയുടെ വേര്‍പാടിലുണ്ടായ വിരഹവേദന, തകേഷി (Takeshi) രാജകുമാരന്റെ ചരമത്തില്‍ അഌശോചനം എന്നിവയാണ്‌ മോതോയുടെ ഏറ്റവും പ്രധാനപ്പെട്ട ചില കവിതകളിലെ പ്രതിപാദ്യങ്ങള്‍. ഇംഗ്ലീഷില്‍ ആദ്യമായി 1940ല്‍ പ്രസിദ്ധീകരിച്ചതും 1965ല്‍ പുനഃപ്രസാധനം ചെയ്‌തതുമായ ദ്‌ മന്യോഷൂ, 1,000 പോയംസ്‌ (The Manyoshu, 1,000 Poems) എന്ന ബൃഹത്തായ ജാപ്പനീസ്‌ നാടന്‍ കവിതാസമാഹാരത്തില്‍ കകിനോമേതോയുടെ മിക്ക പ്രധാനകവിതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

നോ: ജാപ്പനീസ്‌ ഭാഷയും സാഹിത്യവും

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍