This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എപാമിനൊന്‍ഡസ് (ബി.സി. 410-326)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എപാമിനൊന്‍ഡസ് (ബി.സി. 410-326) == == Epaminondas == തീബ്‌സിലെ സേനാനായകനും രാ...)
അടുത്ത വ്യത്യാസം →
08:17, 26 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എപാമിനൊന്‍ഡസ് (ബി.സി. 410-326)
Epaminondas
തീബ്‌സിലെ സേനാനായകനും രാജ്യതന്ത്രജ്ഞനും. ബി.സി. 4-ാം ശതകത്തിന്റെ ആരംഭകാലത്ത് സ്‌പാർട്ടാക്കാർ തീബ്‌സിനെ ആക്രമിച്ചു കീഴടക്കിയിരുന്നു. ബി.സി. 379-ൽ തീബ്‌സിലെ ദേശാഭിമാനികള്‍ സംഘടിച്ച് എപാമിനൊന്‍ഡസ്സിന്റെയും സഹപ്രവർത്തകനായ പെലോപിഡസ്സിന്റെയും കൂട്ടുനേതൃത്വത്തിൽ സ്‌പാർട്ടാക്കാരെ തീബ്‌സിൽ നിന്നു പുറത്താക്കി ശത്രുക്കളെ പരാജയപ്പെടുത്തുവാനും ഗ്രീസിൽ തീബ്‌സിന്റെ ആധിപത്യം ഉറപ്പിക്കുവാനുമായി സുസംഘടിതമായ ഒരു സൈന്യം രൂപവത്‌കരിച്ചു. 379 മുതൽ 362 വരെ എപാമിനൊന്‍ഡസ് ആണ് തീബ്‌സിന്റെ മുഖ്യസേനാനായകനും രാഷ്‌ട്രീയനേതാവുമായി പ്രവർത്തിച്ചിരുന്നത്. 371-ൽ ഇദ്ദേഹം ലൂക്‌ട്രയിൽ വച്ചുനടന്ന യുദ്ധത്തിൽ സ്‌പാർട്ടാക്കാരെ തോല്‌പിക്കുകയും 300 വർഷമായി അവർ അടിമത്തത്തിൽ വച്ചിരുന്ന മെസ്സെനീയ രാജ്യത്തെ സ്വതന്ത്രമാക്കി, പുനഃസ്ഥാപിക്കുകയും ചെയ്‌തു. ദീർഘദർശിയായ ഇദ്ദേഹം തന്റെ രാജ്യത്തെ കരയിലെയും കടലിലെയും ഒരു വന്‍ശക്തിയാക്കി മാറ്റാന്‍ ശ്രമിച്ചു. സ്‌പാർട്ടായുടെ അണികളിൽ നിന്നു വിട്ടുപോന്ന അർക്കേഡിയന്മാരെ എപാമിനൊന്‍ഡസ് സഹായിച്ചു. തെസ്സലിയിൽ തടവുകാരനായി കഴിയേണ്ടിവന്ന തന്റെ സഹപ്രവർത്തകനായ പെലോപിഡസ്സിന്റെ മോചനത്തിനായി സൈന്യസമേതം ആ രാജ്യത്തേക്കു കടക്കുകയുണ്ടായി. എപാമിനൊന്‍ഡസ്സിന്റെ ഈദൃശപ്രവർത്തനങ്ങള്‍ക്കെതിരായി സ്‌പാർട്ടാ, ആഥന്‍സ്, സിസിലി എന്നീ രാജ്യങ്ങള്‍ സംഘടിച്ചു. 362-ൽ സ്‌പാർട്ടാക്കാരെ വകവരുത്താന്‍ ഇദ്ദേഹം സന്നാഹം ചെയ്യുമ്പോള്‍ സഖ്യകക്ഷികളെല്ലാം ചേർന്ന് ഇദ്ദേഹത്തെ തിരിച്ചാക്രമിച്ചു. തീബ്‌സുകാർ ജയിച്ചെങ്കിലും ഈ വീരസേനാനി വധിക്കപ്പെട്ടു. എപാമിനൊന്‍ഡസ്സിന്റെ മരണത്തോടുകൂടി തീബ്‌സിന്റെ ശക്തി ക്ഷയോന്മുഖമാവുകയും ചെയ്‌തു.