This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എപാക്രിഡേസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എപാക്രിഡേസീ == == Epacridaceae == ഒരു ദ്വിബീജപത്രക സസ്യകുടുംബം. മുഖ്യമ...)
അടുത്ത വ്യത്യാസം →
08:16, 26 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എപാക്രിഡേസീ
Epacridaceae
ഒരു ദ്വിബീജപത്രക സസ്യകുടുംബം. മുഖ്യമായും ആസ്റ്റ്രലിയയിലാണ് ഈ കുടുംബത്തിൽപ്പെട്ട സസ്യങ്ങള്‍ കണ്ടുവരുന്നത്. ഏകദേശം 23 ജീനസുകളും 350 സ്‌പീഷീസുകളും ഇത് ഉള്‍ക്കൊള്ളുന്നു. ഇന്ത്യയിലും തെക്കേ അമേരിക്കയിലും ഈ സസ്യകുലത്തിൽപ്പെട്ട ചില ചെടികള്‍ വളരുന്നുണ്ട്. സ്റ്റൈഫീലിയാ (175 സ്‌പീഷീസ്), എപാക്രിസ് (34 സ്‌പീഷീസ്) എന്നിവയാണ് ഏറ്റവും വലിയ ജീനസുകള്‍. പ്രിയോനോട്‌സ് (Prionotes) ലെബെറ്റാന്‍തസ് (Lebetanthus)എന്നീ ജീനസുകളിൽ ഓരോ സ്‌പീഷീസ് വീതമേയുള്ളു.
എപാക്രിഡേസീ കുടുംബാംഗങ്ങള്‍ ചെറിയ കുറ്റിച്ചെടികളാണ്. ചെറുതും വീതികുറഞ്ഞു കട്ടിയുള്ളതുമായ ഇലകള്‍ സാധാരണയായി ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. പൂക്കള്‍ ദ്വിലിംഗി (bisexual) കളും സമമിത(regular)ങ്ങളുമാണ്. മണിയുടെ ആകൃതിയിൽ ഒറ്റയായി കാണപ്പെടുന്ന പൂക്കള്‍ സൗരഭ്യമുള്ളവയാണ്. പൂക്കള്‍ക്കു സഹപത്ര(bract)വും സഹപത്രക (bracteole) വും ഉണ്ടായിരിക്കും. ബാഹ്യദളങ്ങള്‍ സ്വതന്ത്രങ്ങളാണ്. കുഴലുപോലെ കാണുന്ന ദളപുടം അഞ്ചുദളങ്ങള്‍ ചേർന്നുണ്ടായിരിക്കുന്നു. അഞ്ചുകേസരങ്ങള്‍ ദളപുടത്തിലെ ഇതളുകള്‍ക്ക് ഏകാന്തരമായി (alternate) സ്ഥിതിചെയ്യുന്നു. ദളങ്ങള്‍ ചേർന്നുണ്ടായ കുഴലിന്റെ മുകള്‍ഭാഗത്താണ് സാധാരണയായി ഇവ കാണപ്പെടുന്നത്. ചിലപ്പോള്‍ ഒന്നിടവിട്ട് വന്ധ്യകേസരങ്ങള്‍ ഉണ്ടായിരിക്കും. പൊട്ടുന്ന സമയമാകുമ്പോഴേക്കും ആന്‍ഥറിലെ രണ്ട് അറകള്‍ ചേർന്ന് ഒറ്റ അറയായിത്തീരുന്നു. അണ്ഡാശയം ഊർധ്വവർത്തി (superior) ആണ്. ദളങ്ങള്‍ക്ക് അഭിമുഖമായി അഞ്ച് അണ്ഡപർണ(carpel) ങ്ങള്‍ സ്ഥിതിചെയ്യുന്നു. എപാക്രിസ് ഉള്‍പ്പെടെയുള്ള പകുതിയോളം ജീനസുകളിലും നിരവധി വിത്തുകളുള്ള സമ്പുടഫലമാണു കാണാറുള്ളത്. ഓരോ അറയിലും ഓരോ ബീജാണ്ഡം മാത്രമുള്ള ശേഷിക്കുന്ന ജീനസുകളിൽ സരസഫല(berry)മോ അമ്രക(druoe)മോ ആയിരിക്കും. വിത്തിനുള്ളിൽ ധാരാളം ബീജാന്നമുണ്ട്.
ബ്രിട്ടനിലെ ഗ്രീന്‍ ഹൗസുകളിൽ ഈ കുലത്തിൽപ്പെടുന്ന പല ചെടികളെയും വളർത്തിവരുന്നു. എപാക്രിസ് ലോന്‍ജിഫോളിയാ എന്ന ചെടിയിലെ ശോണവർണമുള്ള പൂക്കളും എ. ഒബ്‌റ്റ്യൂസിഫോളിയായിലെ മഞ്ഞപ്പൂക്കളും അത്യധികം ഭംഗിയും സൗരഭ്യവുമുള്ളവയാണ്. ഇതിൽപ്പെട്ട ചില സസ്യങ്ങളുടെ കായ്‌കള്‍ ഭക്ഷ്യയോഗ്യമാണ്.