This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ഡോസള്‍ഫാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എന്‍ഡോസള്‍ഫാന്‍ == == Endosulfan == കീടനാശിനികളിൽ ഒന്ന്‌. കേരളത്തിൽ ഏ...)
അടുത്ത വ്യത്യാസം →

05:21, 26 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എന്‍ഡോസള്‍ഫാന്‍

Endosulfan

കീടനാശിനികളിൽ ഒന്ന്‌. കേരളത്തിൽ ഏറെ വാർത്താപ്രാധാന്യം ലഭിച്ച കീടനാശിനിയാണ്‌ എന്‍ഡോസള്‍ഫാന്‍. അതിനപ്പുറം രാസകീടനാശിനികളുടെ വിവേചനരഹിതമായ ഉപയോഗം സമൂഹത്തിൽ മാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിന്‌ ഉത്തമദൃഷ്‌ടാന്തവുമാണ്‌ എന്‍ഡോസള്‍ഫാന്‍.

"ഓർഗാനിക്‌ സള്‍ഫൂറസ്‌ ആസിഡ്‌ എസ്റ്റർ' എന്ന വിഭാഗത്തിൽപ്പെടുന്ന കീടനാശിനിയാണ്‌ എന്‍ഡോസള്‍ഫാന്‍. ഇത്‌ പല വാണിജ്യനാമങ്ങളിൽ വില്‌ക്കപ്പെടുന്നു. പരിസ്ഥിതിയിൽ ദീർഘകാലം വിഘടിക്കാതെ കിടക്കുന്ന കീടനാശിനികള്‍ "സ്ഥായിയായ കീടനാശിനികള്‍' (Persistant Pesticides)എന്നാണറിയപ്പെടുക. എന്‍ഡോസള്‍ഫാനെ ഈ വിഭാഗത്തിലുള്‍പ്പെടുത്താം. ഇതിന്റെ അവശിഷ്‌ടവിഷാംശം മണ്ണിലും അന്തരീക്ഷത്തിലുമൊക്കെ ദീർഘകാലം നിലനില്‌ക്കുമെന്നു സാരം. കേരളത്തിൽ പച്ചക്കറികൃഷിക്കും നെൽക്കൃഷിക്കും ഏലത്തിനുമൊക്കെ എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. കാസർഗോഡ്‌, കശുമാവിന്‍തോട്ടങ്ങളിലാണ്‌ ഇതു തളിച്ചത്‌. തളിച്ചു 10 വർഷങ്ങള്‍ക്കുശേഷവും കാസർഗോട്ടെ പദ്രയിലെ മണ്ണിൽ എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയിട്ടുണ്ട്‌.

മനുഷ്യർക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ എന്‍ഡോസള്‍ഫാനെ "എന്റോക്രന്‍ ഡിസ്‌റപ്‌റ്റിങ്‌ കെമിക്കൽസ്‌' എന്ന വിഭാഗത്തിലുള്‍പ്പെടുത്താം. തൈറോയിഡ്‌, പിറ്റ്യൂട്ടറി, പാരാതൈറോയിഡ്‌, കിഡ്‌നി, അഡ്രിനാൽ തുടങ്ങിയ ഗ്രന്ഥികളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നവയാണ്‌ ഈ വിഭാഗത്തിൽപ്പെടുന്നത്‌. ഗർഭച്ഛിദ്രം, ബുദ്ധിമാന്ദ്യം, ശാരീരികവൈകല്യമുള്ള ശിശുക്കളുടെ ജനനം, ബീജശേഷിക്കുറവ്‌, വന്ധ്യത, നാഡീരോഗങ്ങള്‍, സ്‌തനാർബുദം, കരള്‍രോഗങ്ങള്‍, അർബുദം തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ എന്‍ഡോസള്‍ഫാനാകും.

കേരളത്തിൽ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്‌. സ്റ്റോക്ക്‌ഹോം ഉച്ചകോടിയെത്തുടർന്ന്‌ ലോകത്തെമ്പാടും ഇതു ഘട്ടംഘട്ടമായി നിരോധിക്കാനുള്ള നീക്കത്തിലുമാണ്‌. പല രാജ്യങ്ങള്‍ ഇതിനകംതന്നെ എന്‍ഡോസള്‍ഫാനെ പുറന്തള്ളിക്കഴിഞ്ഞു.

(ജി.എസ്‌. ഉണ്ണിക്കൃഷ്‌ണന്‍നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍