This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എന്‍ഡോകാർഡൈറ്റിസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എന്‍ഡോകാർഡൈറ്റിസ് == == Endocarditis == ഒരു ഹൃദ്രാഗം. ഹൃദയത്തിന്റെ ഉള...)
അടുത്ത വ്യത്യാസം →
05:19, 26 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എന്‍ഡോകാർഡൈറ്റിസ്
Endocarditis
ഒരു ഹൃദ്രാഗം. ഹൃദയത്തിന്റെ ഉള്‍ഭാഗത്ത് സ്‌തര(membrane)ത്തിലുണ്ടാകുന്ന വീക്കം. ഈ സ്‌തരത്തിന് എന്‍ഡോകാർഡിയ എന്ന പേരുള്ളതുകൊണ്ടാണ് വീക്കം എന്നർഥമുള്ള ഐറ്റിസ് ചേർത്ത് എന്‍ഡോകാർഡൈറ്റിസ് എന്ന രോഗനാമമുണ്ടായത്. ഹൃദയവാൽവുകളുടെ ആവരണത്തിൽ മാത്രമായിട്ടോ ഹൃദയത്തിന്റെ ഈ സ്‌തരത്തിൽ സാമാന്യമായിട്ടോ പ്രസ്‌തുത വീക്കം സംഭവിക്കാം. ഏതുവിധത്തിലായാലും ഇതു ഹൃദ്രാഗം തന്നെ. വാതജ്വരത്തോടു ബന്ധപ്പെട്ടാണ് ഈ രോഗം പലപ്പോഴും ഉദ്‌ഭവിക്കുന്നത്. "വാതരോഗം ദേഹത്തിലെ സന്ധികളെ നക്കുമ്പോള്‍ ഹൃദയപേശിയെ കടിക്കുന്നു' എന്ന ഒരു ചൊല്ലുതന്നെ വൈദ്യശാസ്‌ത്രത്തിലുണ്ട്. രോഗം ബാധിച്ച സ്ഥാനം, രോഗത്തിനുകാരണം (ഉദാ. ബാക്‌റ്റീരിയയുടെ ആക്രമണം), രോഗത്തിന്റെ സ്വഭാവം (കൃഛ്രസാധ്യത്വം മുതലായവ) എന്നിവയെല്ലാം ആസ്‌പദമാക്കി എന്‍ഡോകാർഡൈറ്റിസ് അനേകമായി തരംതിരിച്ചു പഠനം നടത്തപ്പെട്ടിട്ടുണ്ട്. മാലിഗ്നന്റ് എന്‍ഡോകാർഡൈറ്റിസ്, മ്യൂറൽ എഡോകാർഡൈറ്റിസ് തുടങ്ങിയവ ദൃഷ്‌ടാന്തങ്ങളാണ്.
എന്‍ഡോകാർഡൈറ്റിസിന്റെ പല വിഭാഗങ്ങളിൽ സാർവത്രികമായി അപായമുണ്ടാക്കുന്ന ഒന്നാണ് മാലിഗ്നന്റ് എന്‍ഡോകാർഡൈറ്റിസ്. വാതരോഗത്തെത്തുടർന്നുണ്ടാകുന്ന ഈ രോഗത്തിന് സബ് അക്യൂട്‌ബാക്‌റ്റീരിയൽ എന്‍ഡോകാർഡൈറ്റിസ് എന്നും പേരുണ്ട്. രോഗം എന്നു തുടങ്ങി എന്നു നിർണയിക്കാന്‍ പ്രയാസമായ വിധത്തിൽ അപ്രകടമായിട്ടാണ് ഇതു തുടങ്ങുക. ക്രമേണ പ്രകടമാകുകയും ചെയ്യും. ക്ഷീണം, തളർച്ച, പനി, രാത്രികാലങ്ങളിൽ വിയർപ്പ്, ദേഹത്തിനു ഭാരക്കുറവ്, നെഞ്ചുവേദന മുതലായ അനേകം ലക്ഷണങ്ങള്‍ ഈ രോഗത്തിനുണ്ടാകാം. പല്ലുപറിച്ചുകളയുക, ഗർഭം അലസുക, ശ്വസനസംബന്ധമായ അസുഖങ്ങളുണ്ടാകുക എന്നീ അവസ്ഥകളെത്തുടർന്നും ചിലപ്പോള്‍ ഈ രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പല രോഗാണുക്കള്‍ക്കും എന്‍ഡോകാർഡൈറ്റിസ് ഉണ്ടാക്കുവാന്‍കഴിയും. അവയിൽ സ്റ്റ്രപ്‌റ്റൊകോക്കസ് വിരിഡാന്‍സ് എന്ന ഇനം രോഗാണുക്കളാണ് മുഖ്യകാരണമായി കണ്ടുവരാറുള്ളത്. ന്യൂമൊകോക്കസ്, ഗൊണൊകോക്കസ് മുതലായ മറ്റു രോഗാണുക്കളും കാരണമായേക്കും. രോഗാണുക്കള്‍ ആക്രമണസ്ഥാനത്തു പെരുകിപ്പിരിഞ്ഞ് രക്തത്തിലൂടെ ശരീരത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതുകൊണ്ടാണ് അപായം സംഭവിക്കുന്നത്. രക്തത്തെ കള്‍ച്ചർ (Culture) ചെയ്‌ത് രോഗാണുക്കളുടെ വിവരം അറിയാവുന്നതാണ്. മാംസപേശികളിലോ രക്തത്തിൽത്തന്നെയോ പെനിസിലിന്‍ അധിമാത്രയിൽ കുത്തിവച്ച് ഈ രോഗത്തിന് ചികിത്സിക്കുന്നു. കരൊണമൈഡ്, പ്രാബെനിസിഡ് എന്നിങ്ങനെയുള്ള മരുന്നുകളിൽ ഒന്ന് പെനിസിലിനോടൊപ്പം രോഗിക്ക് നല്‌കാറുണ്ട്. കുത്തിവയ്‌ക്കപ്പെട്ട പെനിസിലിന്‍ രക്തത്തിൽത്തന്നെ അധികനേരം തങ്ങിനില്‌ക്കുന്നതിനു വേണ്ടിയാണ് ഇത്. സ്റ്റ്രപ്‌റ്റൊമൈസിന്‍, ആറിയൊമൈസിന്‍, ടെറാമൈസിന്‍, ക്‌ളോറൊമൈസറ്റിന്‍ എന്നിങ്ങനെയുള്ള മറ്റു ആന്റിബയൊട്ടിക്കുകളും പ്രയോഗാർഹങ്ങളാണ്.
പെനിസിലിനോട് അലർജിയുള്ള രോഗികളിൽ സെഫാലൊത്തിന്‍, വാന്‍കൊമൈസിന്‍, എറിത്രാമൈസിന്‍ എന്നിവയിലേതെങ്കിലും ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നു. പെനിസിലിന്‍ ചികിത്സയുടെ മധ്യത്തിലാണ് അലർജി പ്രത്യക്ഷപ്പെടുന്നതെങ്കിൽ അതിനു മറുമരുന്നായി ആന്റിഹിസ്റ്റമിന്‍ ഏതെങ്കിലും നല്‌കാം.
എന്‍ഡോകാർഡൈറ്റിസ് ഏതു വിധത്തിലായാലും ഉടനടി വൈദ്യപരിശോധനയ്‌ക്കും ചികിത്സയ്‌ക്കും രോഗി വിധേയനാവുകയാണ് വേണ്ടത്.
(ഡോ. കെ. മാധവന്‍കുട്ടി; സ. പ)