This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓള്‍ബ്രിച്ച്‌, യോസഫ്‌മറിയ (1867 - 1908)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഓള്‍ബ്രിച്ച്‌, യോസഫ്‌മറിയ (1867 - 1908) == == Olbrich, Joseph Maria == ആസ്‌ട്രിയന്‍ ശ...)
അടുത്ത വ്യത്യാസം →

19:46, 22 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓള്‍ബ്രിച്ച്‌, യോസഫ്‌മറിയ (1867 - 1908)

Olbrich, Joseph Maria

ആസ്‌ട്രിയന്‍ ശില്‌പി. 1867 ന. 22-ന്‌ സൈലീഷ്യയിൽ ജനിച്ചു. വിയന്നയിൽ ചിത്രകലാഭ്യസനം നടത്തിയശേഷം ഇറ്റലി, ഫ്രാന്‍സ്‌, ബ്രിട്ടന്‍ മുതലായ രാജ്യങ്ങള്‍ സന്ദർശിച്ച്‌, ചിത്രകലയിൽ കൂടുതൽ വൈദഗ്‌ധ്യം നേടി. ഓട്ടോ വാഗ്നറുടെ ശിക്ഷണത്തിൽ ചിത്രകല അഭ്യസിച്ച ഓള്‍ബ്രിച്ച്‌, യോസഫ്‌ ഹോഫ്‌മാനോടൊപ്പം ആസ്‌ട്രിയയിൽ വീനെർ സെസ്‌സഷന്‍ (sezession) പ്രദർശനശാല സ്ഥാപിച്ചു. ഓള്‍ബ്രിച്ചിന്റെ ആദ്യകാല രചനകളിൽ പ്രകടമായിട്ടുള്ള പ്രായോഗിക കലയിലെ നവീനാശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ നിർമിക്കപ്പെട്ട സെസ്‌സഷന്‍ പ്രദർശനശാല മഹത്തും പ്രശസ്‌തവുമാണ്‌. 1899 മുതൽ ഇദ്ദേഹം ജർമനിയിലെ ദാർമസ്റ്റാറ്റ്‌ കോളജിൽ സേവനമനുഷ്‌ഠിച്ചുവന്നു. ഇക്കാലത്ത്‌ ഹെസ്‌സന്‍ പ്രഭുവിന്റെ ക്ഷണമനുസരിച്ച്‌ ദാർമസ്റ്റാറ്റിൽ ചിത്രകാരന്മാർക്കുവേണ്ടി ഒരു കോളനി പണിതു. 1907-ൽ ദാർമസ്റ്റാറ്റിൽ നിർമിക്കപ്പെട്ട വിവാഹഗോപുരം (Marriage tower) ഇദ്ദേഹത്തിന്റെ വാസ്‌തുശില്‌പ വൈദഗ്‌ധ്യത്തിന്റെയും കലാസൗഭഗത്തിന്റെയും മനോഹരമായ മാതൃകയായി നിലകൊള്ളുന്നു.

1908 ആഗ. 8-ന്‌ ന്യൂസൽഡോർഫിൽ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍