This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓസ്റ്റെന്‍ഡ് കമ്പനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഓസ്റ്റെന്‍ഡ് കമ്പനി == == Ostent Company == ആസ്റ്റ്രിയന്‍ ചക്രവർത്തി ച...)
അടുത്ത വ്യത്യാസം →
19:19, 22 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓസ്റ്റെന്‍ഡ് കമ്പനി
Ostent Company
ആസ്റ്റ്രിയന്‍ ചക്രവർത്തി ചാള്‍സ് ഢക ആസ്റ്റ്രിയന്‍ നെതർലന്‍ഡ്‌സിലെ ഓസ്റ്റെന്‍ഡ് കേന്ദ്രമാക്കി 1722-ൽ സ്ഥാപിച്ച വാണിജ്യക്കമ്പനി, ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി, ഡച്ച് ഈസ്റ്റിന്ത്യാക്കമ്പനി എന്നിവയ്‌ക്കെതിരായി രൂപംകൊണ്ട ഈ സ്ഥാപനം 1731 വരെ യൂറോപ്യന്‍ നയതന്ത്രരംഗത്ത് വലിയ പങ്ക് വഹിച്ചിരുന്നു. 1722-ലെ ഒരു ചാർട്ടർമൂലം ഓസ്റ്റെന്‍ഡ് കമ്പനിക്ക് 30 വർഷത്തെ കാലാവധിവച്ച് വാണിജ്യസൗകര്യം അനുവദിച്ചുകൊടുത്തു. ഇതനുസരിച്ച് കമ്പനിക്ക് ഈസ്റ്റിന്‍ഡീസ്, വെസ്റ്റിന്‍ഡീസ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായി വാണിജ്യം നടത്താന്‍ അനുവാദം ലഭിച്ചു. ഈ കമ്പനി ഇന്ത്യയിൽ രണ്ട് അധിനിവേശങ്ങള്‍ സ്ഥാപിച്ചിരുന്നു. വാണിജ്യത്തിലൂടെ ലാഭമുണ്ടാക്കാന്‍ ആദ്യകാലത്ത് കമ്പനിക്ക് കഴിഞ്ഞിരുന്നെങ്കിലും ബ്രിട്ടീഷ്-ഡച്ച്-സ്‌പാനിഷ് ശക്തികളുടെ സംഘടിതമായ എതിർപ്പുമൂലം ഈ നിലയ്‌ക്ക് മാറ്റംവന്നു. 1731-ൽ കമ്പനി പിരിച്ചുവിടപ്പെട്ടു; എങ്കിലും അതിന്റെ ഇന്ത്യയിലെ ഇടപാടുകള്‍ 1744 വരെ തുടർന്നിരുന്നു.