This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓർഗാനൊ ഫോസ്‌ഫറസ് യൗഗികങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഓർഗാനൊ ഫോസ്‌ഫറസ് യൗഗികങ്ങള്‍ == == Organo Phosphorus Compounds == ഫോസ്‌ഫറസ്സിന...)
അടുത്ത വ്യത്യാസം →
17:53, 22 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓർഗാനൊ ഫോസ്‌ഫറസ് യൗഗികങ്ങള്‍
Organo Phosphorus Compounds
ഫോസ്‌ഫറസ്സിന്റെയും കാർബണിന്റെയും അണുക്കള്‍ ബന്ധപ്പെട്ടിട്ടുള്ള ഒരിനം ഓർഗാനികയൗഗികങ്ങള്‍. മോണോ-ഡൈ-ട്ര ആൽക്കൈൽ ഫോസ്‌ഫീനുകളെ (RPH2; R2PH; R3P.R = ആൽക്കൈൽ ഗ്രൂപ്പ്) അവയുടെ ജനക (parent)യൗഗികങ്ങളായി പരിഗണിക്കാം. ത്രിസംയോജകതയും (trivalency); പഞ്ചസംയോജകതയും (pentavalency) ഉള്ള ഫോസ്‌ഫറസ്സുമായി ഓർഗാനിക ഗ്രൂപ്പുകള്‍ ചേർന്ന് അനേകവിധത്തിലുള്ള യൗഗികങ്ങളുണ്ടാകാം. ഇതിന്റെ സാധ്യതയിലേക്കു വെളിച്ചം വീശുന്ന ഒരു ലഘു സൂചന താഴെ കൊടുക്കുന്നു:
PCl3 RPCl2 R2PCl RPH2 R3P R2PH RP(OH)2 R2POH R3PO RPO(OH)2 R2P(O)OH
(R= ആൽക്കൈൽ ഗ്രൂപ്പ്; P = ഫോസ്‌ഫറസ്; H = ഹൈഡ്രജന്‍; O = ഓക്‌സിജന്‍; Cl = ക്ലോറിന്‍) അസംഖ്യം ഓർഗാനൊ ഫോസ്‌ഫറസ് യൗഗികങ്ങളുള്ളതിൽ ചിലത് പോളിമെറീകരണത്വരകങ്ങളായും ജ്വാലാസഹ-ഏജന്റു(flame-proof agent)കേളായും സസ്യവളർച്ചയ്‌ക്കു നിയന്ത്രകങ്ങളായും കീടനാശിനികളായും യൂറേനിയം ലോഹത്തിന്റെ ലായകനിഷ്‌കർഷണത്തിൽ ലായകമായും ഉപയോഗിക്കപ്പെടുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജർമനിയിൽ രാസായനികയുദ്ധത്തിനായി ചില ഓർഗാനൊ ഫോസ്‌ഫറസ് യൗഗികങ്ങളെ ആവിഷ്‌കരിക്കുകയുണ്ടായി. മെഥിൽഫോസ്‌ഫൊണൊഫ്‌ളൂറിഡേറ്റ്; എഥിൽ ഫോസ്‌ഫൊറൊ ഡൈ മെഥിൽ അമിഡൊ സയാനിഡേറ്റ് എന്നിവ ചില ദൃഷ്‌ടാന്തങ്ങളാണ്. ട്ര ആൽക്കൈൽ ഫോസ്‌ഫൈറ്റുകളും അലിഫാറ്റിക ഹാലൈഡുകളും തമ്മിൽ പ്രതിപ്രവർത്തിപ്പിച്ച് ഒട്ടനേകം ഓർഗാനൊ ഫോസ്‌ഫറസ് യൗഗികങ്ങള്‍ ലഭ്യമാക്കാവുന്നതാണ്.
(ഡോ. കെ.പി. ധർമരാജയ്യർ; സ.പ.)