This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസോതെർമൽ പ്രക്രിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഐസോതെർമൽ പ്രക്രിയ == == Isothermal Process == താപനില സ്ഥിരമായിരിക്കെ പദാർ...)
അടുത്ത വ്യത്യാസം →

19:33, 21 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഐസോതെർമൽ പ്രക്രിയ

Isothermal Process

താപനില സ്ഥിരമായിരിക്കെ പദാർഥത്തിന്‌ അവസ്ഥാഭേദം ഉണ്ടാക്കുന്ന ഭൗതിക പ്രക്രിയ. ഹിമം ഉരുകുക, വെള്ളം തിളയ്‌ക്കുക, വെള്ളത്തിൽ ഉപ്പ്‌ ലയിക്കുക എന്നിവ ഇതിന്‌ ഉദാഹരണങ്ങളാണ്‌. ഏതെങ്കിലും ഒരു വാതകത്തിന്റെ ഘർഷണരഹിതമായ വികസനമോ സങ്കോചമോ (expansion or compression)പോലുള്ള താപഗതികപ്രകിയ (thermo dynamic process)യിൽ പ്രക്രിയനടക്കുന്ന സമയമത്രയും താപനില സ്ഥിരമായിരുന്നാൽ ആ പ്രക്രിയയെയും ഐസോതെർമൽ എന്നു പറയാം. ഇവിടെ താപനില സ്ഥിരമായി നില്‌ക്കുന്നത്‌ തദനുസൃതമായ തോതിൽ താപം സ്വീകരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്‌തിട്ടാണ്‌.

ഒന്നാം താപഗതിക നിയമമനുസരിച്ച്‌ സ്വീകരിക്കപ്പെടുന്ന താപം ആന്തരികോർജവർധനവിന്റെയും ചെയ്യപ്പെടുന്ന ബാഹ്യപ്രവൃത്തിയുടെയും ആകെത്തുകയായിരിക്കും. അതായത്‌ dQ = du + dw. ഒരു ആദർശവാതകത്തെ (ideal gas:ബോയിലിന്റെയും ചാള്‍സിന്റെയും നിയമങ്ങളെ അനുസരിക്കുന്നത്‌) സംബന്ധിച്ചിടത്തോളം അതിന്റെ ആന്തരികോർജത്തിൽ വരുന്ന വർധനവ്‌ സ്വീകരിക്കുന്ന താപത്തെമാത്രം ആശ്രയിച്ചിരിക്കുന്നു. ഐസോതെർമൽ പ്രക്രിയയിൽ താപം സ്ഥിരമായിരിക്കുന്നതിനാൽ ആന്തരികോർജവും സ്ഥിരമായിരിക്കും. അപ്പോള്‍ മുകളിൽക്കൊടുത്ത സമവാക്യത്തിൽനിന്നും du പൂജ്യമായതിനാൽ dQ = dw എന്നു ലഭിക്കുന്നു. അതായത്‌ വികസനപ്രക്രിയയിൽ സ്വീകരിക്കപ്പെടുന്ന താപം വികസനത്തിനു പ്രയോഗിക്കേണ്ട പ്രവൃത്തിക്കു തുല്യമായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍