This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐറിസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == ഐറിസ് == == Airis == ഗ്രീക്കു പുരാണേതിഹാസങ്ങളിൽ പ്രതിപാദിക്കപ്പ...)
അടുത്ത വ്യത്യാസം →
18:21, 21 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഐറിസ്
Airis
ഗ്രീക്കു പുരാണേതിഹാസങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന തൗമാസിന്റെയും എലക്ട്രായുടെയും പുത്രിയും ഹാർവീസിന്റെ സഹോദരിയുമായ ദേവത. ഒളിമ്പിയന്‍ ദേവതകളുടെ പ്രതേ്യകിച്ച് ഹേരാദേവിയുടെയും സിയൂസ് ദേവന്റെയും വിശ്വസ്ത ദൂതിയും ഭൃത്യയുമാണ് ഐറിസ്. സ്വർണച്ചിറകുകളുള്ള ഈ ദേവത മഴവില്ലിന്റെ മൂർത്തിമത്ഭാവമായിട്ടാണ് ആദ്യകാലത്ത് സങ്കല്പിക്കപ്പെട്ടിരുന്നത്. ഹേരായെ കുളിപ്പിക്കുക, അലങ്കരിക്കുക മുതലായവയെല്ലാം ഐറിസ്സാണ് ചെയ്തിരുന്നത്. ദേവന്മാർ പ്രതിജ്ഞയ്ക്ക് ഉപയോഗിച്ചിരുന്ന സ്റ്റൈക്സ് നദീജലം പാതാളത്തിൽനിന്ന് കൊണ്ടുവരുവാന്‍ പലപ്പോഴും ഐറിസ്സിനെ ചുമതലപ്പെടുത്തിയിരുന്നു. സിയൂസിന്റെ ഭാര്യമാരിൽ ഒരുവളായിരുന്ന ഹേരാ സപത്നീകലഹങ്ങളിൽ വൈരനിര്യാതനത്തിന് നിയോഗിച്ചിരുന്നത് ഐറിസ്സിനെ ആയിരുന്നു. വർണശബളമായ ആഭരണങ്ങളണിഞ്ഞ സുന്ദരിയായ ഒരു കന്യകയായി ഐറിസ് ചിലപ്പോള്‍ ചിത്രീകരിക്കപ്പെട്ടു കാണുന്നു. നോ. സിയൂസ്