This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐന്‍സ്റ്റൈനിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഐന്‍സ്റ്റൈനിയം == == Einsteinium == ഒരു സംശ്ലിഷ്‌ടരാസമൂലകം. സിംബൽ Es. അണ...)
അടുത്ത വ്യത്യാസം →
17:56, 21 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഐന്‍സ്റ്റൈനിയം
Einsteinium
ഒരു സംശ്ലിഷ്‌ടരാസമൂലകം. സിംബൽ Es. അണുസംഖ്യ 99. ആക്‌റ്റിനൈഡ് (Actinide)ശ്രണിയിലെ ഒരംഗം. പ്രകൃതിയിൽ ദൃശ്യമല്ലാത്ത ഈ മൂലകം ആൽബർട്ട് ഘിയോർസോ എന്ന ശാസ്‌ത്രജ്ഞനും കൂട്ടുകാരും ചേർന്ന് ആദ്യമായി കണ്ടുപിടിച്ചത് 1952-ൽ പസഫിക് സമുദ്രത്തിൽ നടത്തിയ ഒരു ഹൈഡ്രജന്‍ ബോംബുസ്‌ഫോടനത്തിന്റെ അവശിഷ്‌ടങ്ങളിൽ നിന്നാണ്. പ്രസിദ്ധശാസ്‌ത്രജ്ഞനായ ഐന്‍സ്റ്റൈന്റെ ബഹുമാനാർഥമായിട്ടാണ് മൂലകത്തിന് പ്രസ്‌തുതനാമം നല്‌കിയത്. കുറച്ചു മിനിട്ടുകള്‍ മുതൽ ഒരു കൊല്ലംവരെ അർധായുഷ്‌കാലം (half life period) ഉള്ള പല ഐസോടോപ്പുകളും (അ. ഭാ. 244-256) ഇതിനുണ്ട്. 254 അണുഭാരമുള്ള ഐസോടോപ്പിനാണ് ഏറ്റവും കൂടുതൽ സ്ഥിരത; അർധായുഷ്‌കാലം 320 ദിവസം.
ട്രസർ-സ്‌കെയിൽ പഠനങ്ങള്‍ വഴി ഐന്‍സ്റ്റൈനിയത്തിന്റെ ഓക്‌സിഡേഷന്‍ അവസ്ഥ ആക്‌റ്റിനൈഡ് മൂലകങ്ങള്‍ക്കനുഗുണമായി +3 ആണെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു. അയോണ്‍-വിനിമയ ക്രാമാറ്റൊഗ്രാഫി (ion-exchange chromatography) ഉപയോഗിച്ച് ഇതിനെ മറ്റ് ആക്‌റ്റിനൈഡ് മൂലകങ്ങളുടെ കൂട്ടത്തിൽ നിന്ന് വേർതിരിച്ചെടുക്കാം.
പ്ലൂട്ടോണിയം, യൂറേനിയം എന്നീ മൂലകങ്ങളിൽ നിന്ന് ന്യൂട്രാന്‍ ആഘാതം വഴിയായും നൈട്രജന്‍-അയോണ്‍-ആഘാതം വഴിയായും ഐന്‍സ്റ്റൈനിയം ഉത്‌പാദിപ്പിക്കപ്പെടുന്നു.